AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Messi Fraud Case: മെസ്സിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; മുൻ കായിക മന്ത്രി വി അബ്ദുറഹിമാൻ പ്രതി

V Abdurahiman Named Accused in Messi Visit Fraud Case Over Kochi Stadium Deal: മെസ്സിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വേണ്ടി മുന്‍ മന്ത്രി വഴിവിട്ട് ഇടപെട്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.

Messi Fraud Case: മെസ്സിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; മുൻ കായിക മന്ത്രി വി അബ്ദുറഹിമാൻ പ്രതി
ലയണല്‍ മെസി, വി അബ്ദുറഹിമാന്‍ Image Credit source: PTI/Facebook
Shiji M K
Shiji M K | Published: 21 Nov 2026 | 10:36 AM

തിരുവനന്തപുരം: ലയണല്‍ മെസ്സിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളില്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെയും പ്രതിചേര്‍ത്തു. സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടില്‍ ക്രമക്കേടുണ്ടായെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്‌പോണ്‍സര്‍ കമ്പനിക്ക് സൗജന്യമായി കൈമാറിയതിലും വീഴ്ചയുണ്ടായി. ഇതിലൂടെ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായെന്നും അന്വേഷണസംഘം കണ്ടെത്തി. കേസില്‍ മുന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലന്‍, മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് യു ഷറഫലി എന്നിവരും പ്രതികളാണ്.

മെസ്സിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വേണ്ടി മുന്‍ മന്ത്രി വഴിവിട്ട് ഇടപെട്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.

സ്റ്റേഡിയം കൈമാറ്റത്തില്‍ ക്രമക്കേട്

കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം സ്‌പോണ്‍സര്‍ കമ്പനിക്ക് കൈമാറിയതില്‍ സുതാര്യതയുണ്ടായിരുന്നില്ലെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. സ്റ്റേഡിയം സൗജന്യമായി നല്‍കിയതിലൂടെ സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടായതായും അന്വേഷണ സംഘം വിലയിരുത്തുന്നു.

സ്‌പോണ്‍സറെ തിരഞ്ഞെടുക്കുന്നതിലും സ്റ്റേഡിയം കൈമാറുന്നതിലും ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്. ടെന്‍ഡര്‍ നടപടികള്‍ ഒഴിവാക്കി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയതും അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു.

Also Read: Juvenile Act: ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി വരുത്തണം: കേന്ദ്രത്തിന് മുന്നിൽ ആവശ്യമുന്നയിച്ച് സംസ്ഥാന സർക്കാർ

സൗജന്യമായി സ്റ്റേഡിയം നല്‍കി

പ്രതിദിനം എട്ടര ലക്ഷം രൂപ വാടക ലഭിക്കേണ്ട സ്റ്റേഡിയം രണ്ടുമാസവും നാല് ദിവസവും സൗജന്യമായി വിട്ടുനല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിലൂടെ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായെന്നാണ് വിലയിരുത്തല്‍. സ്റ്റേഡിയം കൈമാറുന്നതിന് ആവശ്യമായ കൃത്യമായ കരാര്‍ തയാറാക്കിയിരുന്നില്ലെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടുന്നു.

മുന്‍ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ഇക്കാര്യത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും സര്‍ക്കാരിന് ബാധ്യതയുണ്ടാക്കുന്നതായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത്. എന്നാല്‍ ടീമിന്റെ സന്ദര്‍ശനം നടക്കാതെ പോയതോടെ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സ്‌പോണ്‍സറെ തിരഞ്ഞെടുത്ത രീതിയും വിവാദമായി. സംഭവത്തിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മുന്‍ മന്ത്രിയെയും കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.

English Summary

Former Kerala Sports Minister V Abdurahiman has been named as an accused in the case related to financial irregularities in the proposed visit of Lionel Messi and the Argentina football team to Kerala. The SIT alleges that the Kochi stadium was handed over to the sponsor company free of charge, causing financial losses to the government.

Follow Us