Vengad Stray Dog Attack: വെങ്ങാട് തെരുവുനായ ഭീതി; മണിക്കൂറുകൾക്കിടെ രണ്ടുപേർക്ക് കടിയേറ്റു, പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

Malappuram Vengad Stray Dog Attack: സ്കൂളിലേക്ക് പോകാനിറങ്ങിയ അഞ്ചുവയസ്സുകാരിക്കും വീട്ടുമുറ്റത്ത് ജോലി ചെയ്യുകയായിരുന്ന 49-കാരനുമാണ് തെരുവുനായയുടെ കടിയേറ്റത്. മണിക്കൂറുകളുടെ ഇടവേളയിലാണ് ഈ രണ്ട് സംഭവങ്ങളും നടന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പരിക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരേ ദിവസം പ്രദേശത്ത് രണ്ടുപേരെ ആക്രമിച്ചതോടെ തെരുവുനായ ശല്യത്തിനെതിരെ നാട്ടുകാർക്കിടയിൽ ആശങ്കയും പ്രതിഷേധവും ശക്തമായിരിക്കുകയാണ്.

Vengad Stray Dog Attack: വെങ്ങാട് തെരുവുനായ ഭീതി; മണിക്കൂറുകൾക്കിടെ രണ്ടുപേർക്ക് കടിയേറ്റു, പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

പ്രതീകാത്മക ചിത്രം

Published: 

24 Sep 2026 | 01:24 PM

മലപ്പുറം: വെങ്ങാട് ഇല്ലിക്കോട് മേഖലയിൽ തെരുവുനായയുടെ ആക്രമണം രൂക്ഷം. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരു നാടിനെ മുഴുവൻ ഭീതിയിലാഴ്ത്തി തെരുവുനായയുടെ ക്രൂരമായ ആക്രമണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്കൂളിലേക്ക് പോകാനിറങ്ങിയ അഞ്ചുവയസ്സുകാരിക്കും വീട്ടുമുറ്റത്ത് ജോലി ചെയ്യുകയായിരുന്ന 49-കാരനുമാണ് തെരുവുനായയുടെ കടിയേറ്റത്. മണിക്കൂറുകളുടെ ഇടവേളയിലാണ് ഈ രണ്ട് സംഭവങ്ങളും നടന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പരിക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആദ്യം കടിയേറ്റത് ഇല്ലിക്കോട് പന്തായിൽ ശാനിലിൻറെ മകൾ അഞ്ചുവയസുകാരി ഹനന്യയ്ക്കാണ്. വെങ്ങാട് ടിആർകെ യുപി സ്‌കൂളിലെ എൽകെജി വിദ്യാർഥിനിയായ ഹനന്യ. കുട്ടി ഇന്നലെ രാവിലെ 9:30ഓടെ സ്‌കൂളിലേക്ക് പോകുന്നതിനായി വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെയാണ് നായ ആക്രമിച്ചത്. ആക്രമണത്തിൽ ഇടതുകൈയിലെ വിരലിന് ആഴത്തിലുള്ള പരിക്കേറ്റിട്ടുണ്ട്. ഉടൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോ? മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന്

ഇതേ നായ തന്നെയാണ് ഉച്ചത്തിരിഞ്ഞ് 2:40-ഓടെ ശിവമംഗലം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരിയങ്ങാട്ട് ബാലസുബ്രഹ്‌മണ്യനെയും ആക്രമിച്ചത്. വീട്ടുമുറ്റത്ത് വാഹനം കഴുകുന്നതിനിടെയാണ് ഇയാളെ നായ ആക്രമിച്ചത്. ഇടതുകൈയിലാണ് കടിച്ചത്. സാരമായി പരിക്കേറ്റ് ബാലസുബ്രഹ്‌മണ്യൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഒരേ ദിവസം പ്രദേശത്ത് രണ്ടുപേരെ ആക്രമിച്ചതോടെ തെരുവുനായ ശല്യത്തിനെതിരെ നാട്ടുകാർക്കിടയിൽ ആശങ്കയും പ്രതിഷേധവും ശക്തമായിരിക്കുകയാണ്.

കൊച്ചുകുട്ടികളും വയോധികരും കാൽനടയാത്രക്കാരും പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന അതീവ ഭീതിജനകമായ സാഹചര്യമാണ് പ്രദേശത്ത് നിലനിൽക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വീടുകളുടെ പരിസരങ്ങളിലും പ്രധാന റോഡരികുകളിലും തെരുവുനായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്നത് പതിവായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശവാസികളെ കടിച്ചു പരിക്കേൽപ്പിച്ച അക്രമകാരിയായ നായയെ എത്രയും വേഗം കണ്ടെത്തി പിടികൂടാൻ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

നാൾക്കുനാൾ വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് തദ്ദേശ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും ചേർന്ന് അടിയന്തരമായി ശാശ്വത പരിഹാരം കാണണം. നാട്ടുകാരുടെ ജീവന് സംരക്ഷണം നൽകാൻ അധികൃതരുടെ ഭാഗത്തുനിന്ന് പെട്ടെന്നുള്ള ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

തെരുവുനായ ഭീതി​യി​ൽ പ്രമാടത്തുകാർ

പത്തനംതിട്ട പ്രമാടത്ത് തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പരാതി ഉയർന്നിരുന്നു. ട്യൂഷൻ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്ത തെരുവുനായ പ്രദേശത്ത് ഭീതി പരത്തിയിരുന്നു. മൂന്ന് സ്കൂളുകളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ എത്തുന്ന പ്രമാടം സ്കൂൾ ജംഗ്ഷൻ ഇപ്പോൾ തെരുവുനായ്കളുടെ താവളമാണെന്നും പ്രദേശവാസികൾ പറയുന്നു.

English Summary:

A stray dog attacked a 5-year-old child and a 49-year-old man in Vengad, Malappuram within hours. Residents demand immediate action against the growing dog menace.

Loading...
Unable to load recommendations.
Follow Us
വീട്ടിലെ മരുന്ന്, തണ്ട് നട്ടാൽ കാട് പോലെ വളരും
ഗള്‍ഫിലുള്ളവര്‍ വേഗം സ്വര്‍ണം വാങ്ങിക്കോളൂ; വിലയിടിവ്‌
ചെമ്പരത്തിപ്പൂ തോരനാക്കാം; ​ഗുണങ്ങളും റെസിപ്പിയും ഇതാ
മാറ്റങ്ങൾ ഇവയൊക്കെ, പുതിയ ഥാർ വിപണിയിൽ
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video