Malayali Jawan Found Dead: സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിൽ മലയാളി ജവാൻ മരിച്ച നിലയിൽ

Malayali Jawan Found Dead in Military Academy in Dehradun: ജയ്പൂരിൽ ഹവിൽദാർ ആയിരുന്നു ബാലു. അദ്ദേഹം ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കൽ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് നാല് മാസങ്ങൾക്ക് മുൻപ് ഡെറാഡൂണിൽ എത്തുന്നത്.

Malayali Jawan Found Dead: സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിൽ മലയാളി ജവാൻ മരിച്ച നിലയിൽ

ബാലു എസ്

Updated On: 

12 Sep 2025 | 10:17 AM

തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസിനെയാണ് (33) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ (സെപ്റ്റംബർ 11) ഉച്ചയോടെയായിരുന്നു സംഭവം. ഡെറാഡൂൺ ഇന്ത്യൻ മിലിറ്ററി അക്കാഡമിയിലെ സ്വിമ്മിങ് പൂളിലാണ് ബാലുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ 12 വർഷമായി ബാലു ജവാനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ജയ്പൂരിൽ ഹവിൽദാർ ആയിരുന്നു ബാലു. അദ്ദേഹം ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കൽ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് നാല് മാസങ്ങൾക്ക് മുൻപ് ഡെറാഡൂണിൽ എത്തുന്നത്.

ALSO READ: ഡ്യൂട്ടിയിൽ ഇല്ലാത്ത സമയത്ത് മദ്യപിച്ച് വാഹനപരിശോധന; എംവിഡി ഉദ്യോഗസ്ഥന് സസ്പൻഷൻ

ഇന്നലെ ട്രെയിനിങ്ങിന്റെ ഭാഗമായി സ്വിമ്മിങ് പൂളിൽ ബ്രീത്തിങ് എക്സർസൈസ് നടന്നിരുന്നു. ഇത് കഴിഞ്ഞ ശേഷം എല്ലാവരും മടങ്ങി പോയി. പിന്നീട് രണ്ട് മണിക്കൂർ കഴിഞ്ഞ് ബാലുവിന് കൂടെയുള്ളവർ സ്വിമിങ് പൂളിലേക്ക് പൂളിലേക്ക് മടങ്ങിയെത്തിപ്പോൾ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്