Cancer Patient: ചികിത്സയ്‌ക്കെത്തിയ അര്‍ബുദരോഗിയുടെ പണം കവര്‍ന്നു; പ്രതി അറസ്റ്റിൽ

Man arrested: കീമോതെറാപ്പി ചികിത്സയ്ക്കെത്തിയ കാൻസർ രോ​ഗിയുടെ പണം കവർന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും എസ്എച്ച്ഒ പറഞ്ഞു.

Cancer Patient: ചികിത്സയ്‌ക്കെത്തിയ അര്‍ബുദരോഗിയുടെ പണം കവര്‍ന്നു; പ്രതി അറസ്റ്റിൽ

ഷാജൻ ചാക്കോ

Published: 

17 Apr 2025 | 08:01 AM

ആശുപത്രിയിൽ കീമോതെറാപ്പി ചികിത്സയ്ക്കെത്തിയ കാൻസർ രോ​ഗിയുടെ പണം കവർന്നു. പുനലൂർ താലൂക്ക് ആശുപത്രിയിലെ കാൻസർ കെയർ സെന്ററിൽ എത്തിയ 68-കാരിയുടെ 8,600 രൂപയാണ് മോഷണം പോയത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

തിരുവല്ല പുളിയാറ്റൂർ തോട്ടപ്പുഴശ്ശേരിയിൽ ഷാജൻ ചാക്കോയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തതായി പുനലൂർ പൊലീസ് എസ്എച്ച്ഒടി രാജേഷ്കുമാർ പറഞ്ഞു.

ALSO READ: ‘വെറുതെ അസംബന്ധം പറയരുത്’; എസ്എഫ്‌ഐഓ കുറ്റപത്രവുമായി ബന്ധപ്പെട്ട ചോദ്യത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ഇക്കഴിഞ്ഞ ഏഴാം തീയതി പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. ആശുപത്രിയിലേക്ക് വന്ന ഓട്ടോറിക്ഷയുടെ ഡാഷ്ബോർഡിലായിരുന്നു അടൂർ മരുതിമൂട്ടിൽ നിന്നെത്തിയ 68-കാരി പണം വച്ചിരുന്നത്. കീമോതെറാപ്പിക്ക് ശേഷം കഴിക്കാനുള്ള മരുന്ന് വാങ്ങിക്കുന്നതിനായി ഓട്ടോറിക്ഷ ഡ്രൈവർ മരുതിമൂട് സ്വദേശി അശോക് കുമാർ പണം പരിശോധിക്കുമ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.

ഉടനെ തന്നെ അദ്ദേ​ഹം ആശുപത്രി സൂപ്രണ്ടിനും പുനലൂർ പൊലീസിനും പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും എസ്എച്ച്ഒ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ