തൃശ്ശൂരിൽ ഗൾഫിൽനിന്നെത്തിയ സുഹൃത്തിനെ സൽക്കാരത്തിനായി വിളിച്ചുവരുത്തി അടിച്ചുകൊന്നു

ദുബായിൽ നിന്ന് എത്തിയ രാജു തിരിച്ചുപോകാൻ ഇരിക്കെയാണ് സംഭവം നടന്നത്. മരത്തിന്റെ ഫ്രേമുകളിൽ ക്ലോക്ക് നിർമ്മിക്കുന്ന വ്യാപാരി കൂടിയാണ് രാജു. ഇതിന് വീടിന്റെ പിറകിലായി ഒരു ചെറിയ ഷെഡ് ഉണ്ട്. ഇവിടെ വച്ചാണ് സൽക്കാരം നടന്നത്. ബുധനാഴ്ച രാത്രി നടന്ന പരിപാടിയിൽ അഞ്ചു സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു.........

തൃശ്ശൂരിൽ ഗൾഫിൽനിന്നെത്തിയ സുഹൃത്തിനെ സൽക്കാരത്തിനായി വിളിച്ചുവരുത്തി അടിച്ചുകൊന്നു

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 25 Apr 2026 | 05:03 PM

തൃശ്ശൂർ : വെങ്ങിണശ്ശേരിയിൽ ഗൾഫിൽ നിന്ന് എത്തിയ ആളെ കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റിൽ.  .വെങ്ങിണിശ്ശേരി തേറാട്ടിൽ ജോർജ്ജിന്റെ മകൻ രാജു (52) ആണ് മരിച്ചത്.  സംഭവത്തിൽ രാജുവിൻ്റെ സുഹൃത്തും അയൽവാസിയുമായ പുത്തൂർ ഫ്രിൻ്റോ (42)യെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. രാജുവിനെ അടിച്ചും കഴുത്തു ഞെരിച്ചുമാണ് ഫ്രിൻ്റോ കൊലപ്പെടുത്തിയത്.  ഗൾഫിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിൽ രാജു. ദുബായിൽ നിന്ന് എത്തിയ രാജു തിരിച്ചുപോകാൻ ഇരിക്കെയാണ് സംഭവം നടന്നത്. മരത്തിന്റെ ഫ്രേമുകളിൽ ക്ലോക്ക് നിർമ്മിക്കുന്ന വ്യാപാരി കൂടിയാണ് രാജു. ഇതിന് വീടിന്റെ പിറകിലായി ഒരു ചെറിയ ഷെഡ് ഉണ്ട്. ഇവിടെ വച്ചാണ് സൽക്കാരം നടന്നത്. ബുധനാഴ്ച രാത്രി നടന്ന പരിപാടിയിൽ അഞ്ചു സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു.

ALSO READ:വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു; സംഭവം തൃശ്ശൂരിൽ

ഇതിൽ നാല് പേർ മടങ്ങിയതിന് പിന്നാലെ വ്യാഴാഴ്ച പുലർച്ചയോടെയാണ് ഇരുവരും തമ്മിൽ തർക്കം ഉണ്ടായത്. മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലെത്തുകയും ഫ്രിന്റോ കയ്യിൽ കിട്ടിയ പട്ടിക എടുത്ത് രാജുവിനെ അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു എന്നാണ് വിവരം. അതേസമയം രാജു സംഭവസ്ഥലത്തു തന്നെ മരിച്ചിട്ടുണ്ട്. നിലവിളി കേട്ട് എത്തിയ ആളുകളാണ് പോലീസിനെ വിവരം അറിയിച്ചത്. അതേസമയം പോലീസിനെ കണ്ട പ്രതി അവരെയും കൈയേറ്റത്തിന് ശ്രമിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം അന്വേഷിച്ച് വരികയാണ് പോലീസ്.

Follow Us
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി