Mangalya Samunnathi Scheme: മുന്നാക്ക വിഭാഗക്കാര്‍ക്കും വിവാഹത്തിനായി ധനസഹായം; ഇന്ന് തന്നെ അപേക്ഷിക്കാം
What is Mangalya Samunnathi Scheme: ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരെ കണ്ടെത്തിയാണ് ധനസഹായം നല്‍കുന്നത്. കേരള മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ വഴിയാണ് പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി കേരള മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്റെ വൈബ്‌സൈറ്റ് സന്ദര്‍ശിക്കൂ.
വിവാഹമെന്നത് സ്വപ്‌നസാക്ഷാത്കാരമാണ്, രണ്ടുപേര്‍ ഒന്നാകുമ്പോള്‍ അവിടെ കൂടിച്ചേരുന്നത്, രണ്ട് സംസ്‌കാരവും കുടുംബങ്ങളും കൂടിയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ധാരാളം പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയുള്ളവർക്ക് വിവാഹം സംഘടിപ്പിക്കാൻ സര്‍ക്കാര്‍ പണം നല്‍കുമെന്ന കാര്യം നിങ്ങൾക്ക് അറിയാമോ? അതെ, സംസ്ഥാനത്ത് നടക്കുന്ന വിവാഹങ്ങള്‍ക്കും സര്‍ക്കാര്‍ സാമ്പത്തിക പിന്തുണ നല്‍കുന്നു.
മംഗല്യ സമുന്നതി പദ്ധതി
സംസ്ഥാനത്തെ മുന്നാക്ക വിഭാഗത്തില്‍പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കായി അവതരിപ്പിച്ച പദ്ധതിയാണ് മംഗല്യ സമുന്നതി പദ്ധതി. കേരള മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷനാണ് ഈ പദ്ധതി വഴി അർഹരായ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കുക. എന്നാല്‍ എല്ലാവര്‍ക്കുമില്ല, പെണ്‍കുട്ടികളുടെ വിവാഹത്തിന് മാത്രമാണ് ധനസഹായം ലഭിക്കുക. ഒരു ലക്ഷം രൂപ വരെയാണ് പദ്ധതി വഴി ലഭിക്കുക.
ആര്‍ക്കെല്ലാം ലഭിക്കും?
ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ധനസഹായത്തിനായി അപേക്ഷിക്കാം. എഎവൈ, മുന്‍ഗണന വിഭാഗങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് മംഗല്യ സമുന്നതി പദ്ധതിക്കായി യോഗ്യതയുള്ളത്. വിവാഹിതയാകാൻ പോകുന്ന പെണ്‍കുട്ടിയുടെ രക്ഷിതാവാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ ഈ പദ്ധതിയിലേക്കുള്ള അപേക്ഷ എല്ലായ്‌പ്പോഴും സ്വീകരിക്കുകയില്ല. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സമയത്ത് വേണം ഈ അപേക്ഷ സമർപ്പിക്കാൻ.
ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരെ കണ്ടെത്തിയാണ് ധനസഹായം നല്‍കുന്നതാണ് പതിവ്. കേരള മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ വഴിയാണ് പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി കേരള മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്റെ വൈബ്‌സൈറ്റ് സന്ദര്‍ശിക്കൂ. വരുമാന സർട്ടിഫിക്കേറ്റ്, എഎവൈ, മുന്‍ഗണന വിഭാഗങ്ങള്‍ തെളിയിക്കുന്ന സർട്ടിഫിക്കേറ്റ്, വിവാഹം സബന്ധിച്ചുള്ള മറ്റ് രേഖകൾ എല്ലാം സമർപ്പിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ.