Mani Shankar Aiyar: പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകും; മണിശങ്കര്‍ അയ്യരുടെ പ്രചവനം വിവാദത്തില്‍

Kerala Assembly Election 2026: കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മിസ്റ്റര്‍ മണിശങ്കര്‍ അയ്യര്‍ക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ല, അദ്ദേഹം സംസാരിക്കുന്നതും എഴുതുന്നതും പൂര്‍ണമായും സ്വന്തം നിലയിലാണ് എന്നാണ് പവന്‍ ഖേരയുടെ പോസ്റ്റ്.

Mani Shankar Aiyar: പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകും; മണിശങ്കര്‍ അയ്യരുടെ പ്രചവനം വിവാദത്തില്‍

മണി ശങ്കര്‍ അയ്യര്‍

Published: 

16 Feb 2026 | 06:10 AM

തിരുവനന്തപുരം: പിണറായി വിജയന്‍ മൂന്നാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവന വിവാദത്തില്‍. പിണറായി വിജയന്‍ ഭരണം നിലനിര്‍ത്തുമെന്ന് പറഞ്ഞതിന് പിന്നാലെ അയ്യര്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്നുയരുന്നത്. അയ്യരുടെ പ്രസ്താവനയുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മിസ്റ്റര്‍ മണിശങ്കര്‍ അയ്യര്‍ക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ല, അദ്ദേഹം സംസാരിക്കുന്നതും എഴുതുന്നതും പൂര്‍ണമായും സ്വന്തം നിലയിലാണ് എന്നാണ് പവന്‍ ഖേരയുടെ പോസ്റ്റ്.

പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നാണ് അയ്യര്‍ പറഞ്ഞത്. വിജയന്‍ ഉദ്ഘാടനം ചെയ്ത് വിഷന്‍ 2031 വികസനവും ജനാധിപത്യവും എന്ന അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അയ്യര്‍. പഞ്ചയത്തീരാജ് സംവിധാനത്തില്‍ കേരളത്തിന്റെ സ്ഥാനം നിയമപരമായി ഉറപ്പാക്കുന്നതിന് ആവശ്യമായ ഭേദഗതികല്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: Sabarimala Gold Theft Case: ശബരിമലയിലെ സ്വർണ്ണപ്പാളികളിൽ ആസിഡിന്റെ സാന്നിധ്യം! കേടുപാടുകൾ വരാൻ സാധ്യത

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര പഞ്ചയത്തീരാജ് മന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് അയ്യര്‍. സര്‍ക്കാരുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടിയില്‍ നിന്ന് കോണ്‍ഗ്രസ് മാറിനില്‍ക്കുന്നതിലുള്ള വിഷമവും അയ്യര്‍ വേദിയില്‍ പങ്കുവെച്ചു.

നേരത്തെ നവകേരള സദസിന്റെ സമാപനവേളയിലും മണിശങ്കര്‍ അയ്യര്‍ ഭാഗമായിരുന്നു. എന്നാല്‍ യുഡിഎഫ് ബഹിഷ്‌കരിച്ച പരിപാടിയായിരുന്നു ഇത്. സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് തനിക്ക് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു അന്ന് അയ്യരുടെ വാദം.

Follow Us
Related Stories
KSRTC Special service: ഈസ്റ്ററും വിഷുവും മാത്രമല്ല തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് അധിക സർവ്വീസുമായി കെഎസ്ആർടിസി, അറിയേണ്ടതെല്ലാം
Kerala Lottery Result Today: ഒരു കോടി ആരു നേടും? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Voters List: ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ; അറിയേണ്ടതെല്ലാം
Kerala Weather Update: മഴയെ വെല്ലുന്ന കത്തുന്ന ചൂട്; സംസ്ഥാനത്ത് ഇന്ന് മഴ പെയ്യുമോ… വരാനിരിക്കുന്നത് എന്ത്?
Bengaluru Train: മലബാറുകാര്‍ക്ക് കനത്ത നിരാശ; ബെംഗളൂരു-കോഴിക്കോട് ട്രെയിനിന്റെ സമയത്തില്‍ മാറ്റം, വൈകിയോടും
Ramesh Pisharody: സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേശ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ