എല്ലാം പറഞ്ഞവസാനിപ്പിച്ചു, മന്നം ജയന്തിക്ക് മുഖ്യമന്ത്രി വരും: സുകുമാരൻ നായർ

Chief Minister, VD Satheesan, NSS General Secretary G Sukumaran Nair, Mannam Jayanthi Celebrations 2027, Sukumaran Nair vs. V.D. Satheesan, Latest News in Malayalam, മുഖ്യമന്ത്രി വിഡി സതീശൻ, എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ, മന്നം ജയന്തി ആഘോഷം 2027, സുകുമാരൻ നായർ വിഎസ് വിഡി സതീശൻ, ലേറ്റെസ്റ്റ് ന്യൂസ് മലയാളം,

എല്ലാം പറഞ്ഞവസാനിപ്പിച്ചു, മന്നം ജയന്തിക്ക് മുഖ്യമന്ത്രി വരും: സുകുമാരൻ നായർ

Vd Satheesan And G Sukumaran Nair Rift Ended

Published: 

13 Nov 2026 | 11:50 AM

പെരുന്ന: മുഖ്യമന്ത്രി വിഡി സതീശനും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും തമ്മിലുണ്ടായിരുന്ന പിണക്കത്തിൽ മഞ്ഞുരുകൽ. പെരുന്നയിൽ നടക്കുന്ന മന്നം ജയന്തി ആഘോഷത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചതായും വരാമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തെന്നും സുകുമാരൻ നായർ അറിയിച്ചു. സതീശനുമായുള്ള എല്ലാ അഭിപ്രായ ഭിന്നതകളും പരസ്പരം പറഞ്ഞ് അവസാനിപ്പിച്ചെന്നും മറന്നെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി. ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. മറുപടി കിട്ടി. മുഖ്യമന്ത്രിയായ വിഡി സതീശനുമായി അഭിപ്രായ വ്യത്യാസമില്ല. സതീശൻ നടത്തിയ പരാമർശങ്ങൾ ഏത് സാഹചര്യത്തിലായിരുന്നു എന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. അത് ഞങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും കുറച്ചു വൈകിപ്പോയെന്നും സുകുമാരൻ നായർ പറഞ്ഞു. പരസ്പരം എല്ലാം പറഞ്ഞ് അവസാനിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി സൗഹൃദത്തോടെ ഇനി മുന്നോട്ടുപോകും. അദ്ദേഹം കൂടി അങ്ങനെ നിൽക്കണം. എൻഎസ്എസ് ആർക്കും അമിതമായി വിധേയപ്പെടില്ല. എൻഎസ്എസ് സംസ്ഥാന സർക്കാരിന്റെ മുന്നിലോ കേന്ദ്ര സർക്കാരിന്റെ മുന്നിലോ ഒരാവശ്യവും വെച്ചിട്ടില്ലന്നും സുകുമാരൻ നായർ പറഞ്ഞു. സംവരണം സാമ്പത്തിക അടിസ്ഥാനത്തിലാക്കണം എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യം. ഇത് രേഖാമൂലം അറിയിച്ചിട്ടില്ല, മുഖ്യമന്ത്രിയുമായി ഈ വിഷയം സംസാരിച്ചിട്ടുമില്ല എന്ന് അ‌ദ്ദേഹം വ്യക്തമാക്കി.

ALSO READ: Kerala LPST Protest: എൽപിഎസ്ടി സമരം; വളർമതി വീണ്ടും ആശുപത്രിയിൽ, ആരോഗ്യനില മോശം

2021-ൽ പ്രതിപക്ഷ നേതാവായപ്പോൾ വിഡി സതീശൻ നടത്തിയ തിണ്ണനിരങ്ങൾ പരാമർശവും പ്രസ്താവനയുമാണ് സുകുമാരൻ നായരും വിഡി സതീശനും തമ്മിലുള്ള തർക്കം രൂക്ഷമാക്കിയത്. രാഷ്ട്രീയ നേതാക്കൾ സാമുദായിക നേതാക്കളുടെ ‘തിണ്ണ നിരങ്ങാൻ’ പോകരുതെന്നും, സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ രാഷ്ട്രീയക്കാർ കിടക്കരുതെന്നുമുള്ള സതീശന്റെ പ്രസ്താവനയ്ക്ക് എതിരേ സുകുമാരൻ നായർ രംഗത്തെത്തുകയായിരുന്നു.

പിന്നീട് 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, സമുദായ സംഘടനകൾ രാഷ്ട്രീയ പാർട്ടികളുടെ കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്ന സതീശന്റെ നിലപാടിനെതിരെയും തെരഞ്ഞെടുപ്പിന് ശേഷം വിഡി സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെയും സുകുമാരൻ നായർ പരസ്യമായി രംഗത്തുവന്നു. മുഖ്യമന്ത്രിയെ കാണാൻ രണ്ടുതവണ സമയം ചോദിച്ചിട്ടും അനുവദിച്ചില്ലെന്നതായിരുന്നു ഇരുവരും തമ്മിലുള്ള തർക്കത്തിൽ ഏറ്റവും ഒടുവിലത്തെ സംഭവം.

ഏതാണ്ട് അ‌ഞ്ച് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിഡി സതീശൻ പെരുന്നയിലേക്ക് എത്താൻ പോകുന്നത്. കഴിഞ്ഞതെല്ലാം മറന്നെന്നും പറഞ്ഞവസാനിപ്പിച്ചെന്നും സുകുമാരൻ നായർ വെളിപ്പെടുത്തിയതോടെ ഇരുവരും തമ്മിലുള്ള വർഷങ്ങൾ നീണ്ട പിണക്കത്തിന്റെ മഞ്ഞുരുകിയിരിക്കുകയാണ്. 2027 ജനുവരി ഒന്ന്, രണ്ട് തീയതികളിലായിട്ടാണ് എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങൾ നടക്കുക.

English Summary

The rift between Chief Minister V.D. Satheesan and NSS General Secretary Sukumaran Nair has begun to thaw. Sukumaran Nair stated that the Chief Minister has been invited to the ‘Mannam Jayanthi’ celebrations in Perunna and has confirmed his attendance. The Mannam Jayanthi celebrations will be held at the NSS headquarters on January 1 and 2, 2027.

Loading...
Unable to load recommendations.
Follow Us
അതിരാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഹോണ്ട ലിവോ, 1 ലക്ഷത്തിൽ താഴെ വിലയുള്ള ബൈക്ക്
കൊളസ്ട്രോൾ കുറയ്ക്കാം, കുടവയർ ഒതുക്കാം; വെള്ള കടലയുടെ അപൂർവ്വ ഗുണങ്ങളിതാ!
ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം കാണിക്കുന്ന 8 ലക്ഷണങ്ങൾ!
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു