AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala LPST Protest: എൽപിഎസ്ടി സമരം; വളർമതി വീണ്ടും ആശുപത്രിയിൽ, ആരോഗ്യനില മോശം

Kerala LPST Protest Latest Update: 18 ദിവസമായി നിരാഹാര സമരം തുടരുന്ന സമരസമിതി നേതാവ് വളർമതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളർമതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് ജനറൽ വളർമതിയെ ആശുപത്രിയിലെത്തിച്ചത്. നിലവിൽ‌ തീവ്ര പരിചരണ വിഭാഗത്തിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്.

Kerala LPST Protest: എൽപിഎസ്ടി സമരം; വളർമതി വീണ്ടും ആശുപത്രിയിൽ, ആരോഗ്യനില മോശം
സമരം ചെയ്യുന്ന വളർമതിImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 13 Nov 2026 | 06:30 AM

തിരുവനന്തപുരം: എൽപിഎസ്ടി നിയമനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ പിഎസ്സി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിൽ വീണ്ടും ചലനം (Kerala LPST Protest Latest Update). 18 ദിവസമായി നിരാഹാര സമരം തുടരുന്ന സമരസമിതി നേതാവ് വളർമതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളർമതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് ജനറൽ വളർമതിയെ ആശുപത്രിയിലെത്തിച്ചത്. നിലവിൽ‌ തീവ്ര പരിചരണ വിഭാഗത്തിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്.

ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം ഇവരെ പൊലീസ് ഇടപെട്ടല്ല ആശുപത്രിയിലേക്ക് മാറ്റിയതല്ല. അതിനിടെ, എൽപിഎസ്ടി സമരവുമായി ബന്ധപ്പെട്ട് പോലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ പുനഃസ്ഥാപിച്ചതിന് ഡിവൈഎഫ്ഐക്കും എൽപിഎസ്ടി സമരസമിതിക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്.

ALSO READ: മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: മുൻ കായിക മന്ത്രി അബ്ദുറഹ്മാനെതിരെ അന്വേഷണത്തിന് ഗവർണറുടെ അനുമതി

കഴിഞ്ഞ ദിവസം പോലീസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ഇന്നലെ രാവിലെ വീണ്ടും സമരപ്പന്തലിലെത്തി നിരാഹാരസമരം തുടരുകയായിരുന്നു. രാത്രിയോടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായതോടെയാണ് വളർമതിയെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്. ബുധനാഴ്ച വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ നിരാഹാരമിരുന്ന എൽപിഎസ്ടി ഉദ്യോഗാർഥി എ ജയകൃഷ്ണൻ സമരം തുടരുകയാണ്. പോലീസ് പൊളിച്ചുമാറ്റിയ സ്ഥലത്ത് ബുധനാഴ്ച രാത്രിയോടെ ഡിവൈഎഫ്‌ഐ വീണ്ടും പന്തൽ കെട്ടിയിരുന്നു. ഈ കെട്ടിയ പന്തലിലാണ് സമരം തുടരുന്നത്.

നിരാഹാര സമരം എത്രയും വേ​ഗം അവസാനിപ്പിക്കണമെന്ന് സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സമരസമിതി ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു വിദ്യാർത്ഥി- അധ്യാപക അനുപാതം കുറയ്ക്കുക എന്നത്. ഈ കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. മറ്റ് വിഷയങ്ങൾ പരിഗണിച്ചെങ്കിലും പ്രധാന ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ നിലപാട്.

പന്തൽ പൊളിച്ചത് സുപ്രീം കോടതിയുടെ വിധി പ്രകാരമാണെന്നും സ്ഥിരം പന്തലാണ് നീക്കിയതെന്നും താൽക്കാലിക പന്തൽ പൊളിച്ചില്ലെന്നുമാണ് പോലീസ് ഇക്കാര്യത്തിൽ വിശദീകരിച്ചത്. നടക്കാനുള്ള അവകാശം നിഷേധിച്ച് പന്തൽ കെട്ടിയാൽ പൊളിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. കോടതി അലക്ഷ്യത്തിന് ഉദ്യോഗസ്ഥർക്കെതിരെ കേസ് വന്നതോടെയാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രാവശ്യം നോട്ടീസ് നൽകിയ ശേഷമാണ് പന്തൽ പൊളിച്ചതെന്നും സിറ്റി പോലീസ് കമ്മീഷണർ അരുൺ ബി കൃഷ്ണ വ്യക്തമാക്കിയിരുന്നു. പൊലീസ് നടപ്പാക്കുന്നത് സർക്കാരിന്റെ വാക്കുകളാണെന്നും പോലീസ് അവരുടെ ഡ്യൂട്ടി ചെയ്യുന്നതിൽ വിരോധമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും നേരത്തെ വളർമതി അറിയിച്ചിരുന്നു.

English Summary:

Valarmathi, a leader of the LPST protest committee who has been on a hunger strike for 18 days, has been admitted to the hospital once again. She was moved to the hospital after her health condition deteriorated.

 

 

Follow Us