AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

തലസ്ഥാനത്തെ ഞെട്ടിച്ച് വൻ സ്വർണക്കവർച്ച; ജൂവലറിയുടെ ഉടമയുടെ ബാഗ് ​​​ബൈക്കിലെത്തിയ സംഘം പിടിച്ചുപറിച്ചു

gold robbery in Thiruvananthapuram: ചാലയിലുള്ള വൈഷ്ണവി ജൂവലറിയുടെ ഉടമയിൽനിന്ന് സ്വർണം അടങ്ങിയ ബാഗ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പിടിച്ചുപറിച്ചു. വ്യാഴാഴ്ച രാത്രി പത്തരയോടെ ജൂവലറി അടച്ച് വീട്ടിലേക്ക് മടങ്ങുംവഴിയാണ് കവർച്ച നടന്നതെന്ന് ഉടമ പറഞ്ഞു. നഷ്ടപ്പെട്ട സ്വർണത്തിന്റെ അ‌ളവ് സംബന്ധിച്ച് ദുരൂഹത നിലനിൽക്കുന്നുണ്ട്.

തലസ്ഥാനത്തെ ഞെട്ടിച്ച് വൻ സ്വർണക്കവർച്ച; ജൂവലറിയുടെ ഉടമയുടെ ബാഗ് ​​​ബൈക്കിലെത്തിയ സംഘം പിടിച്ചുപറിച്ചു
Gold Robbery In ThiruvananthapuramImage Credit source: Special Arrangement
Prasanth Kumar
Prasanth Kumar | Published: 13 Nov 2026 | 08:56 AM

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് വൻ സ്വർണക്കവർച്ച. ചാലയിലുള്ള വൈഷ്ണവി ജൂവലറിയുടെ ഉടമയിൽനിന്ന് സ്വർണം അടങ്ങിയ ബാഗ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പിടിച്ചുപറിച്ചു. വ്യാഴാഴ്ച രാത്രി പത്തരയോടെ ജൂവലറി അടച്ച് വീട്ടിലേക്ക് മടങ്ങുംവഴിയാണ് കവർച്ച നടന്നതെന്ന് ഉടമ പറഞ്ഞു. നഷ്ടപ്പെട്ട സ്വർണത്തിന്റെ അ‌ളവ് സംബന്ധിച്ച് ദുരൂഹത നിലനിൽക്കുന്നുണ്ട്. 250 പവനോളം സ്വർണമുണ്ടായിരുന്നു എന്നാണ് പോലീസിൽനിന്നുള്ള വിവരം. ഉടമയും ആദ്യം ഇങ്ങനെയാണ് പ്രതികരിച്ചത്. എന്നാൽ കുറച്ച് സ്വർണമേ ഉള്ളൂവെന്നാണ് പിന്നീട് ഉടമ മാധ്യമങ്ങളോട് പറഞ്ഞത്. കേസിൽ അ‌ന്വേഷണം ആരംഭിച്ച പോലീസ്, പ്രതികൾ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു എന്നാണ് വിവരം.

വ്യാഴാഴ്ച രാത്രി പത്തോടെയാണ് കവർച്ച നടന്നത്. മഹാരാഷ്ട്ര സ്വദേശി നന്ദകുമാറാണ് കടയുടമ. സ്വർണവുമായി വീട്ടിലേക്ക് പോകാൻ ഒരുങ്ങവെ ബൈക്കിലെത്തിയ സംഘം പിന്നിൽനിന്ന് ബാഗ് പിടിച്ചുപറിക്കുകയായിരുന്നു എന്നാണ് കട ഉടമ നന്ദകുമാർ വ്യക്തമാക്കിയിരിക്കുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അ‌ന്വേഷണം തുടങ്ങിയത്.

ALSO READ: വ്യാജ ഇഡി നോട്ടീസ് അ‌യച്ച്, കേസ് ഒഴിവാക്കാൻ കോടികൾ ആവശ്യപ്പെട്ടു; കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ അറസ്റ്റിൽ

പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഈ ​ബൈക്കിന്റെ നമ്പർ കണ്ടെത്തിയ വിവരവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പ്രതികൾ ഉടൻ വലയിലാകും എന്നാണ് സൂചന. ​ബൈക്ക് തിരുവനന്തപുരം സ്വദേശിയുടേതാണ് എന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതിൽ സഞ്ചരിച്ചിരുന്നത് ആരെന്ന് കണ്ടെത്താനുള്ള അ‌ന്വേഷണത്തിലാണ് പോലീസ്.

പതിവായി കടയിൽ നിന്ന് വീട്ടിലേക്ക് സ്വർണം കൊണ്ടുപോകാറുണ്ടെന്നും വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് കട അടച്ച് ഇറങ്ങിയതെന്നും ജൂവലറി ഉടമ പറഞ്ഞു. മഹാരാഷ്ട്ര സ്വദേശികളുടേതാണ് വൈഷ്ണവി ജൂവലറി. പഴയ സ്വർണം എടുക്കുന്ന കടയാണിത്. മറ്റു കടകളിൽ നിന്നടക്കം കൊണ്ടുവരുന്ന സ്വർണം ഉരുക്കിയെടുക്കുന്നവരാണ് വൈഷ്ണവി ജൂവലറിയുടെ ഉടമകളെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു.

കടയിൽ നിന്ന് പുറത്തിറങ്ങി മൂന്ന് മിനിറ്റിനകം തന്നെ മോഷണം നടന്നതായി കടയുടമയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം 30 വർഷമായി സ്വർണ രംഗത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും എട്ട് മാസം മുൻപ്, ജനുവരിയിൽ ആണ് കട തുടങ്ങിയത് എന്നും മകൻ വിശദീകരിച്ചു. സംഭവത്തിൽ അ‌ന്വേഷണം തുടരുകയാണ്.

English Summary

A major gold robbery has left Thiruvananthapuram in shock. A two-member gang on a motorcycle snatched a bag containing gold from the owner of Vaishnavi Jewellery in Chalai. The owner stated that the robbery occurred around 10:30 PM on Thursday, while he was returning home after closing the jewellery shop. There remains some uncertainty regarding the exact quantity of gold that was stolen.

Follow Us