AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വ്യാജ ഇഡി നോട്ടീസ് അ‌യച്ച്, കേസ് ഒഴിവാക്കാൻ കോടികൾ ആവശ്യപ്പെട്ടു; കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ അറസ്റ്റിൽ

Kerala Pravasi Association Chairman arrested: സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നുവെന്ന് കാണിച്ച് ഇഡിയുടെ പേരിൽ വ്യാജ കത്തയക്കുകയും, സൊസൈറ്റി ഭാരവാഹികളെ സമീപിച്ച് ഒത്തുതീർപ്പിനായി 5 കോടിയും തന്റെ കമ്പനിയിൽ വലിയ തുക നിക്ഷേപിക്കാനും സമ്മർദ്ദം ചെലുത്തിയ സംഭവത്തിനെ തുടർന്ന് ആണ് അ‌റസ്റ്റ് ഉണ്ടായിരിക്കുന്നത്.

വ്യാജ ഇഡി നോട്ടീസ് അ‌യച്ച്, കേസ് ഒഴിവാക്കാൻ കോടികൾ ആവശ്യപ്പെട്ടു; കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ അറസ്റ്റിൽ
Kerala Pravasi Association Chairman Rajendran Vellapalath ArrestedImage Credit source: Facebook
Prasanth Kumar
Prasanth Kumar | Published: 13 Nov 2026 | 07:10 AM

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പേരിൽ വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമിച്ച കേസിൽ കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ, കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് വെള്ളപ്പാലത്ത് വീട്ടിൽ രാജേന്ദ്രൻ (54) അ‌റസ്റ്റിൽ. എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അ‌റസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു. യുഡിഎഫിന്റെ ഘടകകക്ഷി എന്ന നിലയിൽ മുൻപ് അ‌വകാശവാദം ഉന്നയിച്ചിട്ടുള്ള രാജേന്ദ്രൻ ഒട്ടനവധി പ്രമുഖ നേതാക്കളുമായി ഏറെ അ‌ടുപ്പമുള്ളയാളാണ്. തൃശൂർ ഈസ്റ്റ് ഫോർട്ട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് (ഐസിസിഎസ്എൽ) സിഇഒയുടെ പരാതിയിൽ ആണ് അറസ്റ്റ്.

സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നുവെന്ന് കാണിച്ച് ഇഡിയുടെ പേരിൽ വ്യാജ കത്തയക്കുകയും, സൊസൈറ്റി ഭാരവാഹികളെ സമീപിച്ച് ഒത്തുതീർപ്പിനായി 5 കോടിയും തന്റെ കമ്പനിയിൽ വലിയ തുക നിക്ഷേപിക്കാനും സമ്മർദ്ദം ചെലുത്തിയ സംഭവത്തിനെ തുടർന്ന് ആണ് അ‌റസ്റ്റ് ഉണ്ടായിരിക്കുന്നത്. ഒറ്റപ്പെട്ട തട്ടിപ്പ് ശ്രമമെന്ന് കരുതിയ ഈ കേസ് ഇപ്പോൾ രാജ്യവ്യാപകമായ ഒരു വലിയ സാമ്പത്തിക തട്ടിപ്പ് ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് വഴിമാറിയിട്ടുമുണ്ട്. നിരവധി സ്ഥാപനങ്ങൾ ഈ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ വീണിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു.

ALSO READ: എൽപിഎസ്ടി സമരം; വളർമതി വീണ്ടും ആശുപത്രിയിൽ, ആരോഗ്യനില മോശം

ഒക്ടോബർ 13 ന് ഐസിസിഎസ്എലിന്റെ സിഇഒയ്ക്ക് ഇ.ഡി ഡൽഹി ഓഫിസിലെ അസി. ഡയറക്ടർ അരവിന്ദ് കുമാറിന്റെ പേരിൽ തപാൽ വഴി വ്യാജ കത്ത് ലഭിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. സൊസൈറ്റിയുടെ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഓഡിറ്റ് രേഖകളും സമർപ്പിക്കണം എന്നാണ് ഈ കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) നിയമത്തിന്റെ പേരിൽ തയാറാക്കിയ കത്തിൽ, ഇഡിയുടെ ഔദ്യോഗിക മുദ്രയും ഉദ്യോഗസ്ഥരുടെ പേരും ഒപ്പും ബന്ധപ്പെടുന്നതിനായി രണ്ടു മൊബൈൽ നമ്പറുകളും ഉൾപ്പെടെ കണ്ടാൽ ഒറിജിനൽ എന്ന് വിശ്വസിക്കുന്ന നിലയിൽ ആധികാരികമായ ഡീറ്റെയിൽസ് ഉണ്ടായിരുന്നു. ഇതിനിടെ, കേസ് പരിഹരിച്ചു തരാമെന്ന തരത്തിൽ സൊസൈറ്റിയിൽ ഫോൺകോൾ എത്തി.

കേസ് ഒത്തുതീർപ്പാക്കിത്തരാം എന്ന നിലയിൽ കോൾ എത്തിയതോടെ സംശയം തോന്നിയ കമ്പനി അധികൃതർ ഇഡി നോട്ടീസിന്റെ ആധികാരികത പരിശോധിക്കാൻ ൽഹിയിലെ ഇഡി ഓഫിസുമായി നേരിട്ടു ബന്ധപ്പെട്ടു. തുടർന്നാണ് കത്ത് വ്യാജമാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ അങ്കമാലിയിലെ പൊലീസ് സ്റ്റേഷനിലും ഡിജിപിക്കും സൊസൈറ്റി പരാതി നൽകി. ഈ കേസിന്റെ അന്വേഷണം പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന പേരിൽ പ്രതികൾ സൊസൈറ്റി ചെയർമാനെ ബന്ധപ്പെടുകയും നെടുമ്പാശേരിയിലെ ഒരു പഞ്ചനഷക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. തുടർന്ന് ചെയർമാനെ മാത്രം മുറിയിലേക്ക് കൊണ്ടുപോലി രാജേന്ദ്രൻ ആണ് സംസാരിച്ചത്. സൊസൈറ്റിയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ അഞ്ചോ ആറോ പേജുള്ള രേഖകൾ കാണിച്ചുവെന്നും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടവരുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്നും രാജേന്ദ്രൻ അവകാശപ്പെട്ടെന്ന് പരാതിയിൽ പറയുന്നു.

ഇഡി കേസ് എടുക്കുന്നത് ഒത്തുതീർപ്പാക്കാൻ ആദ്യം 5 കോടി രൂപയും പിന്നീട് വൻ തുകയും ഇയാളുടെ ഉടമസ്ഥതയിലുള്ള ഓൺലൈൻ–ഐടി സ്ഥാപനങ്ങളിലും മറ്റ് രണ്ടു കമ്പനികളിലും വൻതുക നിക്ഷേപവും ട്രസ്റ്റിന്റെ ഫണ്ടിലേക്ക് വലിയൊരു തുകയും ആവശ്യപ്പെട്ടെന്ന് പരാതിയിൽ പറയുന്നു. ഇഡിയുടെ പേരിൽ വന്ന വ്യാജ നോട്ടിസ് രാജേന്ദ്രൻ തന്റെ ഫോണിൽ കാണിക്കുകയും ചെയ്തു.

ഇതോടെ വ്യാജ ഇഡി നോട്ടീസ് അ‌യച്ച തട്ടിപ്പിനു പിന്നിൽ ഇയാളാണെന്ന് വ്യക്തമായ സൊസൈറ്റി അധികൃതർ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് രാജേന്ദ്രനെ കസ്റ്റഡിയിലെടുക്കുകയും ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ബംഗളുരുവിലെ വ്യവസായിയായ ജിജിത് എന്ന സുഹൃത്ത് വാട്‌സാപ്പിൽ അയച്ചുതന്ന സന്ദേശമാണ് ഇതെന്നും സഹായിക്കാൻ വേണ്ടിയാണ് താൻ ഇടപെട്ടതെന്നുമാണ് രാജേന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത് എന്നാണ് വിവരം.

English Summary

Rajendran (54), Chairman of the Kerala Pravasi Association and a resident of Vellappalathu House, Kanniparamba, Mavoor, Kozhikode has been arrested for attempting to swindle crores of rupees by issuing fake notices in the name of the Enforcement Directorate (ED). He was arrested by the Ernakulam Rural District Crime Branch and has been remanded to judicial custody.

Follow Us