Traffic Restrictions: കോട്ടയം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങൾ ഇങ്ങനെ…
Kottayam Traffic Restrictions Today: നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങൾക്കും വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്കും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കോട്ടയം ജില്ല പോലീസ് അറിയിച്ചു. യാത്രക്കാർ അതിനനുസരിച്ച് യാത്രകൾ ക്രമീകരിക്കേണ്ടതാണ്. യാത്രക്കാർ താഴെ പറയുന്ന ക്രമീകരണങ്ങൾ മനസ്സിലാക്കി യാത്രകൾ ആസൂത്രണം ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കോട്ടയം: ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം. ബി.ജെ.പിയുടെ ജനാധിപത്യ സംരക്ഷണ പദയാത്രയോട് അനുബന്ധിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ഭാരവാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങൾക്കും വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്കും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കോട്ടയം ജില്ല പോലീസ് അറിയിച്ചു. യാത്രക്കാർ അതിനനുസരിച്ച് യാത്രകൾ ക്രമീകരിക്കേണ്ടതാണ്. യാത്രക്കാർ താഴെ പറയുന്ന ക്രമീകരണങ്ങൾ മനസ്സിലാക്കി യാത്രകൾ ആസൂത്രണം ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ALSO READ: എൽപിഎസ്ടി സമരം; വളർമതി വീണ്ടും ആശുപത്രിയിൽ, ആരോഗ്യനില മോശം
ഗതാഗത നിയന്ത്രണങ്ങൾ
- എം.സി. റോഡിൽ ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ ളായിക്കാട് ബൈപാസിൽനിന്ന് തിരിഞ്ഞ് റെയിൽവേ ജംഗ്ഷൻ, കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട് വഴി പോകണം.
- നാട്ടകം ഭാഗത്തുനിന്ന് കഞ്ഞിക്കുഴി, മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മണിപ്പുഴയിൽനിന്ന് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി പോകണം.
- കടുത്തുരുത്തി, കുറവിലങ്ങാട് ഭാഗങ്ങളിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾ പട്ടിത്താനം കവലയിൽനിന്ന് തിരിഞ്ഞ് തിരുവഞ്ചൂർ, മണർകാട്, പുതുപ്പള്ളി വഴി പോകണം.
- ഏറ്റുമാനൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ വട്ടമൂട് ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് കഞ്ഞിക്കുഴി വഴി പോകണം.
- ഗാന്ധിനഗർ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകൾ നാഗമ്പടം ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.
- തിരുവാർപ്പ്, തിരുവാതുക്കൽ, കാരാപ്പുഴ ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.
- മണർകാട് ഭാഗത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോകേണ്ട വാഹനങ്ങൾ പുതുപ്പള്ളി, തെങ്ങണ വഴിയും ഏറ്റുമാനൂരിലേക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ, പേരൂർ വഴിയും പോകണം.
- കെ.കെ. റോഡിലൂടെ വരുന്ന നാട്ടകം, ചിങ്ങവനം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽനിന്ന് തിരിഞ്ഞ് കൊല്ലാട്, കടുവാക്കുളം വഴി പോകണം.
- കെ.കെ. റോഡിലൂടെ വരുന്ന സ്വകാര്യ ബസുകൾ കളക്ടറേറ്റ് ഭാഗത്തുനിന്ന് തിരിഞ്ഞ് നാഗമ്പടം
- പൊൻകുന്നം, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി. ബസുകൾ ഐഡ ജംഗ്ഷൻ, മണിപ്പുഴ, ദിവാൻ കവല, കടുവാക്കുളം, പുതുപ്പള്ളി, മണർകാട് വഴി പോകണം.
കോട്ടയം സിറ്റി പോലീസ് എഫ്.ബി പോസ്റ്റ്
English Summary:
Traffic restrictions will be imposed in Kottayam city from 2 PM on Friday, November 13, in connection with the BJP’s Janadhipathya Samrakshana Padayatra. The Kottayam District Police have announced special traffic diversions for vehicles travelling into and out of the city.