AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thalassery Massive Fire: തലശ്ശേരിയിൽ വൻ തീപ്പിടിത്തം; ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് അപകടം

Thalassery Massive Fire: ഈ പരിസരത്ത് നേരത്തെയും തീപിടുത്തം ഉണ്ടായിരുന്നതായി നാട്ടുകാർ. ആൾതാമസം ഇല്ലാത്ത....

Thalassery Massive Fire: തലശ്ശേരിയിൽ വൻ തീപ്പിടിത്തം; ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് അപകടം
Thalassey FireImage Credit source: Social Media
ashli
Ashli C | Updated On: 20 Dec 2025 18:09 PM

കണ്ണൂർ: തലശ്ശേരിയിൽ വൻ തീപ്പിടുത്തം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് തീപ്പിടുത്തം ഉണ്ടായത്. സ്ഥലത്ത് മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയിട്ടുണ്ട്. എരഞ്ഞോളിയിലുള്ള പ്ലാസ്റ്റിക് റീസൈക്കിളിങ് യൂണിറ്റിൽ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് തീപ്പിടിത്തമുണ്ടായത്. പ്ലാസ്റ്റിക് ആയതിനാൽ തന്നെ തീ വളരെ വേഗം പടർന്നുപിടിക്കുകയായിരുന്നു.

തലശ്ശേരിയിൽ നിന്നടക്കം എത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് തീ അണയ്ക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. സമീപത്തുള്ള കെട്ടിടങ്ങളും മറ്റും ഉള്ളതിനാൽ അവിടേക്കൊന്നും തീ വ്യാപിക്കാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

അതേസമയം തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. കൂടാതെ ഈ പരിസരത്ത് നേരത്തെയും തീപിടുത്തം ഉണ്ടായിരുന്നതായി നാട്ടുകാർ. ആൾതാമസം ഇല്ലാത്ത ഈ പ്രദേശത്ത് നിരവധി വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

(Updating…)