AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കോഴിക്കോട് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎം എ പിടികൂടി; പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച യുവാവിന് മർദനം

അപകടത്തിൽപ്പെട്ട കാറിൽ നിന്നും 2.84 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. കാർ ഓടിച്ചിരുന്നത് 24 വയസ്സുകാരനായ പൊക്കുന്ന് കച്ചേരി കുന്ന് സ്വദേശി പടിഞ്ഞാറ്റു പറമ്പ് വീട്ടിൽ മനുവാണ്. അതേസമയം പരിക്കേറ്റു കിടന്ന മനുവിനെ ആശുപത്രിയിൽ എത്തിച്ച യുവാവിന് മനുവിന്റെ സുഹൃത്തുക്കളിൽ നിന്നും ക്രൂരമർദ്ദനം. സംഭവത്തിൽ മനുവിന്റെ സുഹൃത്തുക്കൾ ആണ് പ്രതികൾ. ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ഇനിയും പിടികൂടാൻ സാധിച്ചിട്ടില്ല.

കോഴിക്കോട് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎം എ പിടികൂടി; പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച യുവാവിന് മർദനം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Edited By: Arun Nair | Updated On: 24 Apr 2026 | 05:55 PM

കോഴിക്കോട്: അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി. വെള്ളയിൽ പോലീസ് സ്റ്റേഷന് സമീപത്താണ് സംഭവം. അപകടത്തിൽപ്പെട്ട കാറിൽ നിന്നും 2.84 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. കാർ ഓടിച്ചിരുന്നത് 24 വയസ്സുകാരനായ പൊക്കുന്ന് കച്ചേരി കുന്ന് സ്വദേശി പടിഞ്ഞാറ്റു പറമ്പ് വീട്ടിൽ മനുവാണ്.

അതേസമയം പരിക്കേറ്റു കിടന്ന മനുവിനെ ആശുപത്രിയിൽ എത്തിച്ച യുവാവിന് മനുവിന്റെ സുഹൃത്തുക്കളിൽ നിന്നും ക്രൂരമർദ്ദനം. സംഭവത്തിൽ ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ഇനിയും പിടികൂടാൻ സാധിച്ചിട്ടില്ല.

ALSO READ:തിരുവനന്തപുരത്ത് ബാറിനുള്ളിൽ തര്‍ക്കം; യുവാവിനെ നടുറോഡില്‍ തല്ലിക്കൊന്നു

ഏപ്രിൽ അഞ്ചാം തീയതി രാത്രി 8 മണിയോടെയായിരുന്നു സംഭവം. മനു ഓടിച്ചു കൊണ്ടുവന്ന കാർ നിയന്ത്രണം വിട്ട് മറ്റൊരു യുവാവിന്റെ സ്കൂട്ടറിൽ ഇടിച്ച് ആണ് അപകടം ഉണ്ടായത്. പരിക്കേറ്റ മനുവിനെയും സ്കൂട്ടർ യാത്രികനെയും പുതിയാപ്പ സ്വദേശിയായ യുവാവാണ് ആശുപത്രിയിൽ എത്തിച്ചത്.

ഇതിനിടെ മനു താൻ അപകടത്തിൽപ്പെട്ട വിവരം മറ്റു സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചിരുന്നു. ആശുപത്രിയിൽ എത്തിയ ഇവർ യാതൊരു പ്രകോപനവുമില്ലാതെയാണ് പുതിയാപ്പ സ്വദേശിയായ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചത്. കാറിൽനിന്ന് എംഡിഎംഎ കണ്ടെടുത്തെന്ന് അറിഞ്ഞതോടെ പ്രതിയായ മനു ആശുപത്രിയിൽനിന്ന് മുങ്ങിയിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കുകയും എലത്തൂരിൽനിന്ന് പ്രതിയെ പിടികൂടിയത്.ട

എന്താണ് എംഡിഎംഎ

അതീവ ഗുരുതരമായ രാസ ലഹരി മരുന്നാണ് എംഡിഎംഎ.  ഇതിൻ്റെ ഉപയോഗം തലച്ചോറിന് പലതരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. ശരീര താപനില ഉയരാനും മാനസിക നിലയിൽ വരെ തകരാർ സൃഷ്ടിക്കാനും ഇതിന് ശേഷിയുണ്ട്. ഇന്ത്യയിൽ എംഡിഎംഎയുടെ ഉപയോഗം, വിൽപ്പന എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്.  കേരളത്തിൽ സമീപകാലത്തായി നിരവധി കേസുകളാണ് ഇത്തരത്തിൽ ഉണ്ടാവുന്നത്.

 

Follow Us