AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

തിരുവനന്തപുരത്ത് ബാറിനുള്ളിൽ തര്‍ക്കം; യുവാവിനെ നടുറോഡില്‍ തല്ലിക്കൊന്നു

എല്ലാത്തിനും തുടക്കം ബാറിൽ വച്ചായിരുന്നു. ഷാൻ എന്ന യുവാവുമായി പ്രതികൾ വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിൽ സുമൻ എന്ന കൊല്ലപ്പെട്ട യുവാവും ഇടപെട്ടു.ഇതോടെ യുവാക്കൾ സുമനുമായും തർക്കത്തിലായി. വാക്കുതർക്കം കയ്യാങ്കളിയിൽ എത്തുകയും ഗുരുതരമായി മർദ്ദനമേറ്റ സുമൻ അവശനായി ബാറിന് പുറത്തേക്കൊടി. എന്നാൽ യുവാക്കൾ പിന്തുടർന്ന് വീണ്ടും ആക്രമിക്കുകയായിരുന്നുവെന്നും റിപ്പോർട്ട്‌.

തിരുവനന്തപുരത്ത് ബാറിനുള്ളിൽ തര്‍ക്കം; യുവാവിനെ നടുറോഡില്‍ തല്ലിക്കൊന്നു
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 16 Apr 2026 | 08:48 AM

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിൽ ഉണ്ടായ തർക്കത്തിനെ തുടർന്ന് യുവാവിനെ നടുറോഡിൽ മർദ്ദിച്ചു കൊലപ്പെടുത്തി. സഹോദരങ്ങൾ ചേർന്നാണ് കൃത്യം നടത്തിയത്.വണ്ടിത്തടം സ്വദേശി സുമന്‍ (38)ആണ് മരിച്ചത്. സംഭവത്തിൽ അച്ചു അനു എന്നീ സഹോദരങ്ങൾ അടക്കം 4 പേർ പിടിയിൽ. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. എല്ലാത്തിനും തുടക്കം ബാറിൽ വച്ചായിരുന്നു. ഷാൻ എന്ന യുവാവുമായി പ്രതികൾ വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിൽ സുമൻ എന്ന കൊല്ലപ്പെട്ട യുവാവും ഇടപെട്ടു.

ഇതോടെ യുവാക്കൾ സുമനുമായും തർക്കത്തിലായി. വാക്കുതർക്കം കയ്യാങ്കളിയിൽ എത്തുകയും ഗുരുതരമായി മർദ്ദനമേറ്റ സുമൻ അവശനായി ബാറിന് പുറത്തേക്കൊടി. എന്നാൽ യുവാക്കൾ പിന്തുടർന്ന് വീണ്ടും ആക്രമിക്കുകയായിരുന്നുവെന്നും റിപ്പോർട്ട്‌. സുമനെ പ്രതികൾ നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും വ്യക്തമാണ്.

ALSO READ:എറണാകുളത്ത് വിഷുക്കണി കാണിക്കാൻ എത്തിയ കുട്ടികൾക്ക് നേരെ എയർഗൺ ചൂണ്ടിയയാൾക്കെതിരെ കേസ്

ഒപ്പം ഉണ്ടായിരുന്ന മറ്റുള്ള ആളുകൾ ഇവരെ പിടിച്ചു മാറ്റാതെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.പൊലീസ് വരും എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോടാ എന്ന് ഒരാള്‍ പറയുമ്പോള്‍ എന്‍റെ ചേട്ടനെ അടിച്ച് ചോര വരുത്തിയപ്പോൾ ആരും കണ്ടില്ലല്ലോ എന്നായിരുന്നു പ്രതികരണം. മർദ്ദിച്ച് ജീവച്ഛവം ആക്കിയ സുമനെ പിന്നീട് യുവാക്കൾ നടുറോഡിൽ ഉപേക്ഷിച്ചു പോവുകയും ചെയ്തു. പിന്നീട് കാറിൽ അതുവഴി വന്ന മറ്റൊരു യുവാക്കളാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണപ്പെട്ടിരുന്നു.അച്ചുവിനും അനന്തുവിനുമൊപ്പമുണ്ടായിരുന്ന സൂര്യജിത്തിനെയും കൃഷ്ണപ്രസാദിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Follow Us