Kerala MEMU Train: ഈ റൂട്ടില്‍ ഇനി ദുരിത ട്രെയിന്‍ യാത്രയില്ല; കൊച്ചിയാത്രക്കാര്‍ക്ക് വമ്പന്‍ നേട്ടം

MEMU trains Kollam Ernakulam: ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് വേഗത്തില്‍ നടപടി സ്വീകരിച്ച കേന്ദ്ര റെയില്‍വേ മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിക്കുന്നു. യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തുടര്‍ച്ചയായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നു.

Kerala MEMU Train: ഈ റൂട്ടില്‍ ഇനി ദുരിത ട്രെയിന്‍ യാത്രയില്ല; കൊച്ചിയാത്രക്കാര്‍ക്ക് വമ്പന്‍ നേട്ടം

ട്രെയിന്‍

Published: 

13 Feb 2026 | 10:26 AM

കൊച്ചി: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു. കൊല്ലം-എറണാകുളം-കൊല്ലം, കൊല്ലം-കോട്ടയം-കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി ഫേസ്ബുക്കിലൂടെ അറിയിച്ചു.

ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് വേഗത്തില്‍ നടപടി സ്വീകരിച്ച കേന്ദ്ര റെയില്‍വേ മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് എംപി പോസ്റ്റ് പങ്കുവെച്ചത്. യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തുടര്‍ച്ചയായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

എംപിയുടെ പോസ്റ്റ് വിശദമായി

കൊല്ലം-എറണാകുളം-കൊല്ലം (06169/70), കൊല്ലം-കോട്ടയം-കൊല്ലം (66315/16) റൂട്ടില്‍ സര്‍വീസ് നടത്തുന്ന മെമു ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് പന്ത്രണ്ടായി വര്‍ധിപ്പിക്കാന്‍ തീരുമാനമായി. യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യത്തിനും നിരന്തരമായ എന്റെ ഇടപെടലുകള്‍ക്കും ലഭിച്ച അനുകൂല പ്രതികരണമാണ് ഈ തീരുമാനം.

പാര്‍ലമെന്റ് സമ്മേളനത്തിനിടെ കേന്ദ്ര റെയില്‍വേ മന്ത്രിയെയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെയും നേരില്‍ കണ്ട്, ഈ റൂട്ടുകളില്‍ അനുഭവപ്പെടുന്ന അത്യന്തം തിരക്ക്, വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ എന്നിവ വിശദമായി അവതരിപ്പിക്കുകയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. യാത്രക്കാരുടെ സുരക്ഷയും അടിസ്ഥാന സൗകര്യവും മുന്‍നിര്‍ത്തി കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു.

ഇപ്പോള്‍ രണ്ട് സര്‍വീസുകളിലും കോച്ചുകളുടെ എണ്ണം പന്ത്രണ്ടായി ഉയര്‍ത്തിയിരിക്കുന്നത് സ്ഥിരം യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ്. പ്രതിദിനം ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ഈ റൂട്ടുകളില്‍ തിരക്ക് കുറയാനും യാത്ര കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമാകാനും ഇത് സഹായകരമാകും. ഫെബ്രുവരി 23 മുതല്‍ കോച്ചുകളുടെ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും.

കഴിഞ്ഞ ഓഗസ്റ്റില്‍ ഈ വിഷയം ആദ്യമായി റെയില്‍വേ മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ 16 കോച്ചുകള്‍ നല്‍കാമെന്നാണ് ഉറപ്പു നല്‍കിയിരുന്നതെങ്കിലും മെമ്മു നിര്‍മ്മാണം ആവശ്യമായ തോതില്‍ നടക്കാത്തതുമൂലം പുതിയ കോച്ചുകള്‍ ലഭ്യമാകുന്നതിനുള്ള തടസ്സം തുടര്‍ന്നു വരികയായിരുന്നു. കൊല്ലം എറണാകുളം റൂട്ടിലെ അതികഠിനമായ തിരക്ക് മന്ത്രിയെ വീണ്ടും ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മറ്റു സോണുകളില്‍ നിന്ന് ലഭ്യമായ റേക്കുകള്‍ ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറി ഇത്തരത്തില്‍ ആദ്യഘട്ടത്തില്‍ എട്ടില്‍ നിന്ന് 12ലേക്ക് കോച്ചുകളുടെ എണ്ണം ഉയര്‍ത്തുന്നത്. എന്നാല്‍ 16 കോച്ച് എന്ന ആവശ്യം ന്യായമായതിനാല്‍ നാലു കോച്ചുകള്‍ കൂടെ അധികമായി ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകള്‍ തുടരും.

ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് വേഗത്തില്‍ നടപടി സ്വീകരിച്ച കേന്ദ്ര റെയില്‍വേ മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിക്കുന്നു. യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തുടര്‍ച്ചയായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നു.

Follow Us
Related Stories
Kits for voting in Thrissur: വോട്ടിനായി ബിജെപി വിഷുക്കിറ്റ് നൽകിയെന്ന് പരാതി; പ്രതിഷേധവുമായി സിപിഎം, സൂപ്പർമാർക്കറ്റ് അടപ്പിച്ചു
Pala BJP Leader Death: ഷോൺ ജോർജിൻ്റെ പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
PM Modi: എൽഡിഎഫിന് വിട നൽകാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു; അയ്യപ്പനെ പ്രണമിച്ചുകൊണ്ട് തിരുവല്ലയെ ആവേശത്തിലാക്കി മോദി
KSRTC Special service: ഈസ്റ്ററും വിഷുവും മാത്രമല്ല തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് അധിക സർവ്വീസുമായി കെഎസ്ആർടിസി, അറിയേണ്ടതെല്ലാം
Kerala Lottery Result Today: ഒരു കോടി ആരു നേടും? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Voters List: ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ; അറിയേണ്ടതെല്ലാം
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ