Messi’s Kerala Visit : മെസിയുടെ കേരള സന്ദർശനം; അന്വേഷണത്തിന് ജി.എസ്.ടി വകുപ്പും, സ്പോൺസർ കമ്പനിക്ക് കുരുക്ക് മുറുകുന്നു
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെയും അർജന്റീന ഫുട്ബോൾ ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിൽ അന്വേഷണം ശക്തമാക്കുകയാണ് സർക്കാർ. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ ലഭിക്കുന്നതിനുവേണ്ടി നടത്തിയ 126 കോടിയുടെ വിദേശ വിനിമയ ഇടപാടിൽ ജിഎസ്ടി വകുപ്പും അന്വേഷണം ആരംഭിക്കുകയാണ്.

Messi's Kerala Visit
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെയും അർജന്റീന ഫുട്ബോൾ ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിൽ അന്വേഷണം ശക്തമാക്കുകയാണ് സർക്കാർ. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ ലഭിക്കുന്നതിനുവേണ്ടി നടത്തിയ 126 കോടിയുടെ വിദേശ വിനിമയ ഇടപാടിൽ ജിഎസ്ടി വകുപ്പും അന്വേഷണം ആരംഭിക്കുകയാണ്. ഈ തുകയ്ക്ക് അനുപാതികമായ 22.86 കോടിയുടെ സേവനനികുതി അടയ്ക്കാത്ത ചട്ടലംഘനത്തിലാണ് വകുപ്പ് അന്വേഷണം ആരംഭിക്കുന്നത്. ഇവരുടെ തിങ്കളാഴ്ച മുതൽ അന്വേഷണം തുടങ്ങുമെന്നാണ് അറിയുന്നത്. ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ സി ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിൽ അന്വേഷണം നടത്തുക.
ഫണ്ട് കൈമാറ്റത്തിൽ 2025 ജൂണിലാണ് സേവന നികുതി അടച്ചിട്ടില്ലെന്ന് നികുതി വിഭാഗം കണ്ടെത്തൽ വരുന്നത്. തുടർന്ന് സ്പോൺസർക്ക് അഞ്ചു തവണ നോട്ടീസ് നൽകുകയും ചെയ്തു. ഓഗസ്റ്റ് മാസത്തിൽ സ്പോർട്സർ കമ്പനി ഉടമകൾ ആദരായെങ്കിലും ഇതുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും കൈമാറിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇപ്പോൾ ജി എസ് ടി വകുപ്പ് ആരംഭിക്കുന്നത്. ഈ വിഷയം കൈകാര്യം ചെയ്തിരുന്നു ഉദ്യോഗസ്ഥരുടെ മൊഴി ആദ്യം അന്വേഷണസംഘം രേഖപ്പെടുത്തും. മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് പ്രത്യേക എസ് ഐ ടി രൂപീകരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്.
Also Read : Kerala Weather Update: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു?; തീവ്ര ന്യൂനമർദം മഴയായി മാറുമോ
അതേസമയം കഴിഞ്ഞ ദിവസം മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നിലവിൽ പുറത്തുവരുന്ന വാർത്തകളും ആരോപണങ്ങളും എല്ലാം കഴമ്പില്ലാത്തതാണെന്ന് സ്പോൺസറായ ആന്റോ അഗസ്റ്റിൻ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ക്രമക്കേടുകൾ തെളിയിച്ചാൽ താൻ ഒരു കോടി രൂപ നൽകാമെന്നും സ്പോൺസർ വാഗ്ദാനം ചെയ്യുകയുണ്ടായി. ഈ വാഗ്ദാനത്തോട് ഇന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി ഒ ജെ ജെനീഷ് പ്രതികരിക്കുകയും ചെയ്തു.
English Summary
The government is intensifying its investigation into irregularities surrounding the Kerala visit of football legend Lionel Messi and the Argentina football team. The GST Department is launching a probe into the ₹126 crore foreign exchange transaction undertaken to bring Messi and the Argentina team to Kerala; the investigation focuses on the failure to pay the corresponding service tax amounting to ₹22.86 crore.