Mammootty: ‘മമ്മൂട്ടി എത്തിയതോടെ പദ്ധതി കൂടുതൽ ശ്രദ്ധ നേടി, അതാണ് കാണേണ്ടത്’; സൈബർ ആക്രമണത്തെ തള്ളി പി രാജീവ്

P Rajeev Defends Mammootty: മാധ്യമങ്ങളെ പോലും പൂര്‍ണമായും സ്വകാര്യമായ സന്ദ‌ർശനത്തിനായാണ് മമ്മൂട്ടി ചെന്നൈയില്‍ നിന്നെത്തിയത്. ആരോടും ഒപ്പം വരാൻ ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ സന്ദർശനത്തിലുടനീടം ജില്ലാ സെക്രട്ടറി കെ റഫീഖ് അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്നു.

Mammootty: മമ്മൂട്ടി എത്തിയതോടെ പദ്ധതി കൂടുതൽ ശ്രദ്ധ നേടി, അതാണ് കാണേണ്ടത്; സൈബർ ആക്രമണത്തെ തള്ളി പി രാജീവ്

Mammootty Controversy

Updated On: 

08 Mar 2026 | 01:05 PM

കൊച്ചി: മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തെ തള്ളി മന്ത്രി പി രാജീവ്. ആരെങ്കിലും എവിടെയെങ്കിലും നിന്ന് പറയുന്നതല്ല പ്രധാനം. മമ്മൂട്ടി എത്തിയതോടെ പദ്ധതിയെക്കുറിച്ച് കൂടുതൽ ലോകമറിഞ്ഞു തിരക്കുകൾക്കിടയിലും മമ്മൂട്ടി അവിടെയെത്തി എന്നതാണ് കാണേണ്ടത് എന്നും പി രാജീവ് പറഞ്ഞു.

അദ്ദേഹം പെരുമ്പളം പാലത്തെക്കുറിച്ച് പറഞ്ഞകാര്യങ്ങൾ എത്ര മനോഹരമാണ്. വികസനം എന്താണെന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ‌ അങ്ങേയറ്റം പ്രസക്തമാണ്. ഇത്രയും തിരക്കുകൾക്കിടയിലും മഹാനടനായ മമ്മൂട്ടിക്കുപോലും അവിടെ പോയി അത് കാണണം എന്ന് തോന്നുന്ന മഹത്തായ ഒരു മാതൃക നമുക്ക് ലോകത്തിന് മുമ്പിൽ കാഴ്ചവെക്കാൻ കഴിഞ്ഞില്ലേ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിലാണ് മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷമാകുന്നത്. പൂര്‍ണമായും സ്വകാര്യമായ സന്ദ‌ർശനത്തിനായാണ് മമ്മൂട്ടി ചെന്നൈയില്‍ നിന്നെത്തിയത്. ആരോടും ഒപ്പം വരാൻ ആവശ്യപ്പെട്ടിരുന്നില്ല.

ALSO READ: തലക്കനം ആണ് പ്രശ്നം, മമ്മൂട്ടിയേക്കാൾ യോഗ്യത ആ ചെറുപ്പക്കാരനുണ്ട്, പെരുമാറ്റം വിവാദത്തിൽ

എന്നാൽ സന്ദർശനത്തിലുടനീടം ജില്ലാ സെക്രട്ടറി കെ റഫീഖ് അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്നു. ജനങ്ങളെ നിയന്ത്രിക്കുന്നത് കൂടി നേതാക്കള്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് മമ്മൂട്ടി ജില്ലാ സെക്രട്ടറിയെ അതൃപ്തി അറിയിച്ചത്. എന്തിനാണ് നിങ്ങള്‍ എപ്പോഴും എന്റെ കൂടെ നില്‍ക്കുന്നതെന്നും ഞാൻ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് എല്ലാവരും വിചാരിക്കില്ലേയെന്നുമായിരുന്നു മമ്മൂട്ടിയെ പ്രതികരണം.

സ്വകാര്യമായി പറഞ്ഞതാണെങ്കിലും വീഡിയോയിലൂടെ പുറത്ത് വരികയായിരുന്നു. വിഡീയോ വൈറല്‍ ആയതോടെ ഇടത് സൈബർ സംഘങ്ങളില്‍ നിന്ന് മമ്മൂട്ടിക്കെതിരെ വലിയ തോതില്‍ ആക്ഷേപവും വിമർശനവും ഉണ്ടാവുകയായിരുന്നു. അതേസമയം, മമ്മൂട്ടിയെ അനുകൂലിച്ചും നിരവധിയാളുകൾ രംഗത്തെത്തി.

Follow Us
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു