AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actor Mammootty: തലക്കനം ആണ് പ്രശ്നം, മമ്മൂട്ടിയേക്കാൾ യോഗ്യത ആ ചെറുപ്പക്കാരനുണ്ട്, പെരുമാറ്റം വിവാദത്തിൽ

മമ്മൂട്ടി എന്ത് കോപ്പാണ്... അയാൾ മഹാ നടൻ ഒക്കെ ആയിരിക്കും. പക്ഷെ ലവലേശം മര്യാദയില്ല. അയാൾ സഖാവ് റഫീഖിനോട് സംസാരിച്ച രീതി അനുവദിക്കാനാകില്ല എന്നാണൊരാൾ പറഞ്ഞത്

Actor Mammootty: തലക്കനം ആണ് പ്രശ്നം, മമ്മൂട്ടിയേക്കാൾ യോഗ്യത ആ ചെറുപ്പക്കാരനുണ്ട്, പെരുമാറ്റം വിവാദത്തിൽ
Actor Mammootty ControversyImage Credit source: facebook
Arun Nair
Arun Nair | Updated On: 08 Mar 2026 | 07:58 AM

വയനാട്: മമ്മൂട്ടിയുടെ വയനാട് ടൌൺഷിപ്പ് സന്ദർശനത്തിനിടെയിൽ സിപിഎം വയനാട് ജില്ലാ സെക്രട്ടറിയോടുള്ള പെരുമാറ്റത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനം.ജില്ലാ സെക്രട്ടറി കെ റഫീക്കിനോട് നിങ്ങൾ എന്തിനാണ് എപ്പോഴും എൻ്റെ ഒപ്പം നടക്കുന്നതെന്നും ആളുകൾ വിചാരിക്കില്ലേ ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുൻപിൽ വെച്ച് പ്രതികരിച്ചതാണ് വിവാദത്തിലായത്. ഇതോടെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം ഇതിനെതിരെയുണ്ടായി.

മമ്മൂട്ടി എന്ത് കോപ്പാണ്… അയാൾ മഹാ നടൻ ഒക്കെ ആയിരിക്കും. പക്ഷെ ലവലേശം മര്യാദയില്ല. അയാൾ സഖാവ് റഫീഖിനോട് സംസാരിച്ച രീതി അനുവദിക്കാനാകില്ല എന്നാണൊരാൾ പറഞ്ഞത്. അതേസമയം ഏറെ വൈകിയാണ് ആ വീഡിയോ കണ്ടതെന്നും ആരാധനാ പാത്രമായ നടൻ. സ്വന്തം പാർട്ടിയുടെ ജില്ലാ സെക്രട്ടറിയെ അപമാനിക്കുന്ന വേദനയുളവാക്കുന്ന കാഴ്ചയാണെന്നും മറ്റൊരാൾ വീഡിയോയിൽ കമൻ്റിട്ടു. അവിടെ നിൽക്കാൻ മമ്മൂട്ടിയേക്കാൾ യോഗ്യത ആ ചെറുപ്പക്കാരനുണ്ടെന്നായിരുന്നു മറ്റൊരാളുടെ കമൻ്റ്.

മമ്മൂട്ടിയുടെ സന്ദർശനം വീഡിയോ കാണാം

 

Follow Us