Mission Chakkakomban: ആദ്യ ഡോസിൽ വീഴാതെ ചക്കക്കൊമ്പൻ; രണ്ടാമത്തെ മയക്കുവെടി പാളി, ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു
Mission Chakkakomban Halted for Today After Failed Tranquilization: ഇന്നത്തെ ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു. ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും ചക്കക്കൊമ്പന്‍ മയങ്ങിയില്ല. തുടര്‍ന്നാണ് ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്ന് രാത്രി ആനയെ പൂര്‍ണമായി നിരീക്ഷിച്ച ശേഷം പുലര്‍ച്ചെ നാലരയോടെ ദൗത്യം പുനഃരാരംഭിക്കും.

ചക്കക്കൊമ്പന്‍ ദൗത്യം
ചിന്നക്കനാല്‍: ഇന്നത്തെ ‘ചക്കക്കൊമ്പന്‍’ ദൗത്യം ഉപേക്ഷിച്ചു. ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും ചക്കക്കൊമ്പന്‍ മയങ്ങിയില്ല. തുടര്‍ന്നാണ് ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്ന് രാത്രി ആനയെ പൂര്‍ണമായി നിരീക്ഷിച്ച ശേഷം പുലര്‍ച്ചെ നാലരയോടെ ദൗത്യം പുനഃരാരംഭിക്കും. ഉച്ചയ്ക്ക് 3.38-ഓടെ ഓമനക്കുഴി ഭാഗത്തുവെച്ചാണ് ആനയ്ക്ക് നേരെ മയക്കുവെടി വെച്ചത്. രണ്ടാമത്തെ ഡോസ് വെടി ആനയ്ക്ക് കൊണ്ടില്ല. പ്രതികൂല കാലാവസ്ഥയും ഇന്നത്തെ ദൗത്യം ഉപേക്ഷിക്കാന്‍ കാരണമായി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഓമക്കുഴിക്ക് സമീപം ചക്കക്കൊമ്പനെത്തിയത്. തുടര്‍ന്ന് പടക്കം പൊട്ടിച്ച് ചക്കക്കൊമ്പനെ സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിച്ചതിന് ശേഷമാണ് വെടിവെച്ചത്. ആന മയങ്ങിയാല്‍ ഉടന്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ കുംകി ആനകളെ സജ്ജമാക്കിയിരുന്നു.
വനംവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ ഫോറസ്റ്റ് ഡിവിഷനുകള്‍ക്ക് കീഴിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ (ആര്‍ആര്‍ടി), എലിഫന്റ് സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിലെ 140 അംഗ സംഘം ദൗത്യത്തിന്റെ ഭാഗമായി.
അതിരാവിലെ മുതല്‍ നിരീക്ഷണം
അതിരാവിലെ മുതല്‍ ചക്കക്കൊമ്പനെ നിരീക്ഷിച്ചുവരികയായിരുന്നു. ആന ഇറങ്കല്‍ ഡാമിന്റെ റിസര്‍വോയറില്‍ ബോട്ടിലൂടെയും നിരീക്ഷണസംഘം ചക്കക്കൊമ്പനെ പിന്തുടര്‍ന്നു. ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തി. സമീപമുള്ള ഒരു തുരുത്തിലായിരുന്നു ആദ്യം ആന കിടന്നിരുന്നത്. ഒരു മണിക്കൂറിനു ശേഷം പന്നിയാര്‍ ഭാഗത്തേക്ക് നീങ്ങി. പടക്കം പൊട്ടിച്ച് ഇവിടെ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായിരുന്നു ശ്രമം.
റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിലൂടെ ആനയുടെ സഞ്ചാരം തുടര്‍ച്ചയായി നിരീക്ഷിക്കാനാകും. ജനവാസ മേഖലകളിലേക്കുള്ള ആനയുടെ വരവ് മുന്‍കൂട്ടി മനസിലാക്കാനും, ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഇതുവഴി സാധിക്കും.
Also Read: Kerala School Holiday: ഇന്നും അവധിയോ? ഈ ആറു വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും
ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാര്‍ഡുകളില്‍ ഇടുക്കി ജില്ലാ ഭരണകൂടം ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
ദൗത്യമേഖലയിലും, സമീപ സ്ഥലങ്ങളിലും ഡ്രോണ്‍ ക്യാമറകള്‍, നൈറ്റ് ക്യാമറകള്‍, ക്യാമറ ട്രാപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു. അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രദേശവാസികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആനയെ കാണുന്നതിനായി ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും വിലക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ വിവിധ ഇടങ്ങളില്‍ ചികിത്സാ സംവിധാനങ്ങള്‍ സജ്ജമാക്കിയിരുന്നു.
English Summary
The mission to capture and radio-collar the wild elephant ‘Chakkakomban’ in Chinnakanal was suspended for the day due to bad weather and a missed second dart. Although the elephant was hit with the first tranquilizer dart, it failed to sedate him. The 140-member forest department team will monitor the elephant overnight and resume the operation at 4:30 AM.