Kerala School Holiday: ഇന്നും അവധിയോ? ഈ ആറു വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും
Kerala Regional School Holiday Today: മിഷൻ ചക്കക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് അവധി നൽകിയിരിക്കുന്നത്. ചിന്നകനാലിനും അതിന് ചേർന്നുള്ള വിനോദ സഞ്ചാര മേഖലക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ടെന്റ് ക്യാമ്പിങ്, ക്യാമ്പ് ഫയർ എന്നിവ ഈ മേഖലയിൽ പൂർണമായും നിരോധിച്ചിരിക്കുകയാണ്. മിഷൻ ചക്കകൊമ്പൻ രാവിലെ മുതൽ ആരംഭിച്ചിട്ടുണ്ട്.
ഇടുക്കി: സ്കൂൾ കുട്ടികൾക്ക് സന്തോഷവാർത്ത. വീണ്ടും പ്രാദേശിക അവധി പ്രഖ്യാപിച്ച് അധികൃതർ. മിഷൻ ചക്കക്കൊമ്പൻ്റെ ഭാഗമായി ചിന്നക്കനാലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ച 1, 2, 9, 10, 11, 12 എന്നീ ആറ് വാർഡുകളിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
മിഷൻ ചക്കക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് അവധി നൽകിയിരിക്കുന്നത്. ചിന്നകനാലിനും അതിന് ചേർന്നുള്ള വിനോദ സഞ്ചാര മേഖലക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ടെന്റ് ക്യാമ്പിങ്, ക്യാമ്പ് ഫയർ എന്നിവ ഈ മേഖലയിൽ പൂർണമായും നിരോധിച്ചിരിക്കുകയാണ്. ഇന്നാണ് ചക്കകൊമ്പൻ ദൗത്യ നിർവഹണത്തിനായി വനം വകുപ്പ് തെരഞ്ഞെടുത്ത ദിവസം. നിരോധനാജ്ഞ പ്രഖ്യാപിച്ച വാർഡുകളിലെ താമസക്കാരും യാത്രക്കാരും അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.
ALSO READ: വീണ്ടും പ്രാദേശിക അവധി; നാളെ ആറു വാര്‍ഡുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും
ഇന്നലെ രാത്രി 12 മണി മുതൽ ചിന്നക്കനാലിൽ നിരോധനാജ്ഞ നിലവിൽ വന്നു. ആളുകൾ കൂട്ടം കൂടുന്നതിനും പൊതുഗതാഗതത്തിനും കർശന വിലക്കുണ്ട്. തടാകക്കരയിൽ തുടരുന്ന ഒറ്റയാന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വെറ്റിനറി അധികൃതരുടെ റിപ്പോർട്ട്. കഴിഞ്ഞ ദിവസം തടാകം നീന്തിക്കടന്ന് തുരുത്തിലെത്തിയ ഒറ്റയാൻ ഇന്നലെ പുലർച്ചെ 80 ഏക്കറിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ശേഷം 301ലെ പുൽമേടുകളിലേക്ക് എത്തിയതായാണ് വിവരം.
നിലവിൽ വനം വകുപ്പ് സംഘം പൂർണ സജ്ജരാണ്. സിമന്റ് പാലത്തെ കുങ്കി ക്യാമ്പിൽ നടന്ന മോക് ഡ്രില്ലോടെ ഒരുക്കങ്ങൾ അവസാനിച്ചിരുന്നു. ഒറ്റയാനെ മയക്കുവെടി വെക്കാനായി ഒന്നിലധികം സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശല്യക്കാരൻ കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ധരിപ്പിക്കാനുള്ള ദൗത്യത്തിന് ഇന്ന് രാവിലെയോടെ തന്നെ തുടക്കമായിട്ടുണ്ട്.
മിഷൻ ചക്കക്കൊമ്പൻ ആരംഭിച്ചു
മിഷൻ ചക്കകൊമ്പൻ രാവിലെ മുതൽ ആരംഭിച്ചിട്ടുണ്ട്. മുത്തങ്ങയിൽനിന്നെത്തിച്ച വിക്രമും ഭരത്തും എന്ന രണ്ട് കുങ്കിയാനകളാണ് ദൗത്യത്തിൻ്റെ പ്രധാന കണ്ണികൾ. 100 പേരടങ്ങുന്നതാണ് ദൗത്യസംഘം. ഇതിൽ അഞ്ച് വെറ്ററിനറി ഓഫീസർമാർ, ട്രെക്കിങ് ടീം അംഗങ്ങൾ 15 പേർ എന്നിവർ ഉൾപ്പെടുന്നു. റേഡിയോ കോളർ ഉൾപ്പെടെയുള്ള എല്ലാ ഉപകരങ്ങളും രണ്ടുവീതമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇനി സാഹചര്യം അനുകൂലമായാൽമാത്രം മതിയെന്നാണ് അധികൃതരുടെ വിശദീകരണം.
മയക്കുവെടിവെച്ച് പിടിക്കാൻ നിരപ്പായ അഞ്ച് സ്‌പോട്ട് ദൗത്യസംഘം തിരഞ്ഞെടുത്തിട്ടുണ്ട്. ആനയെ ട്രാക്കുചെയ്താൽ ഇവിടേക്ക് അതിനെ എത്തിക്കാനാകും ശ്രമം. എത്തിച്ചുകഴിഞ്ഞാൽ മയക്കുവെടിവെക്കും. വെടിയേറ്റാൽ മൂന്നുമിനിറ്റിനകം ചക്കകൊമ്പൻ മയങ്ങിത്തുടങ്ങും. ശാന്തനായെന്ന് ഉറപ്പുവന്നാൽ, കുങ്കിയാനകളുടെ പുറത്തുകയറി ചക്കക്കൊമ്പന്റെ ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിക്കാനാണ് നീക്കം. നിലവിലെ കാലാവസ്ഥയും ചിന്നക്കനാലിലെ ദുഷ്‌കരമായ ഭൂപ്രകൃതിയും ദൗത്യസംഘത്തിന് ഏറെ വെല്ലുവിളിയാണ്.
English Summary:
Regional holiday today on November 25 for educational institutions in six wards of Chinnakanal, Idukki, ahead of Mission Chakkakomban and prohibitory orders.