AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Monsoon Bumper Lottery 2026: നാളുമെണ്ണിയിരുന്നു നാം….മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പായി; 10 കോടി വേണ്ടേ നമുക്ക്?

Monsoon Bumper BR 110 Lottery Result on July 18: Buy Ticket for Rs 10 Crore Jackpot: 10 കോടി രൂപ ഒന്നാം സമ്മാനവുമായി എത്തിയ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുമെടുത്ത് ഭാഗ്യം കാത്തിരിക്കുന്നവര്‍ നിരവധിയാണ്. കേരളത്തിന് പുറമെ അന്യസംസ്ഥാനക്കാരും ലോട്ടറികളില്‍ പരീക്ഷണം നടത്താറുണ്ട്. ഇതിനകം ബമ്പര്‍ ലോട്ടറികള്‍ നേടാനായ അന്യസംസ്ഥാനക്കാരും ഒട്ടനവധി.

Monsoon Bumper Lottery 2026: നാളുമെണ്ണിയിരുന്നു നാം….മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പായി; 10 കോടി വേണ്ടേ നമുക്ക്?
മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി Image Credit source: TV9 Network
Shiji M K
Shiji M K | Published: 16 Jul 2026 | 08:53 AM

മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുക്കാന്‍ ഇനി വെറും രണ്ട് നാളുകള്‍ മാത്രം. ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പ് ഉടന്‍ അവസാനിക്കും. 10 കോടി രൂപ ഒന്നാം സമ്മാനവുമായി എത്തിയ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുമെടുത്ത് ഭാഗ്യം കാത്തിരിക്കുന്നവര്‍ നിരവധിയാണ്. കേരളത്തിന് പുറമെ അന്യസംസ്ഥാനക്കാരും ലോട്ടറികളില്‍ പരീക്ഷണം നടത്താറുണ്ട്. ഇതിനകം ബമ്പര്‍ ലോട്ടറികള്‍ നേടാനായ അന്യസംസ്ഥാനക്കാരും ഒട്ടനവധി.

മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി സമ്മാനഘടന

  • ഒന്നാം സമ്മാനം 10 കോടി രൂപ
  • രണ്ടാം സമ്മാനം 10 ലക്ഷം രൂപ
  • മൂന്നാം സമ്മാനം 5 ലക്ഷം രൂപ
  • നാലാം സമ്മാനം 3 ലക്ഷം രൂപ
  • അഞ്ചാം സമ്മാനം 5,000 രൂപ
  • ആറാം സമ്മാനം 1,000 രൂപ
  • ഏഴാം സമ്മാനം 500 രൂപ
  • എട്ടാം സമ്മാനം 250 രൂപ
  • സമാശ്വാസ സമ്മാനം 1 ലക്ഷം രൂപ

എത്ര പേര്‍ക്ക് സമ്മാനം ലഭിക്കും?

  1. മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം 10 കോടി രൂപ ഒരാള്‍ക്ക് മാത്രം ഉള്ളതാണ്.
  2. രണ്ടാം സമ്മാനം 10 ലക്ഷം രൂപ അഞ്ച് പേര്‍ക്ക് വീതം വിതരണം ചെയ്യുന്നു.
  3. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 5 പേര്‍ക്കാണ് നല്‍കുന്നത്.
  4. നാലാം സമ്മാനം 3 ലക്ഷം രൂപ 5 പേര്‍ക്ക് നല്‍കുന്നു,
  5. അഞ്ചാം സമ്മാനം 5,000 രൂപ വീതം 13,500 പേര്‍ക്ക് വിതരണം ചെയ്യുന്നതാണ്.
  6. ആറാം സമ്മാനം 1,000 രൂപ വീതം 40,500 പേര്‍ക്ക് വരെ നല്‍കും.
  7. ഏഴാം സമ്മാനം 500 രൂപ 1,13,400 പേര്‍ക്ക് വരെ ലഭിക്കുന്നതാണ്.
  8. എട്ടാം സമ്മാനം 250 രൂപ 1,37,700 പേര്‍ക്ക് നല്‍കും.
  9. സമാശ്വാസ സമ്മാനം 1 ലക്ഷം രൂപ വീതം 5 പേര്‍ക്ക് ലഭിക്കുന്നു.

Also Read: Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പറെടുത്തോളൂ 250 പോകില്ല, സമ്മാനങ്ങള്‍ ഒരുപാടുണ്ട്; എത്ര പേര്‍ക്ക് കിട്ടുമെന്ന് അറിയാമോ?

മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പ് എന്ന്?

ജൂലൈ 18ന് ശനിയാഴ്ചയാണ് മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. മറ്റ് ലോട്ടറി നറുക്കെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് രണ്ട് മണിക്ക് നടക്കും, സാധാരണ ദിവസങ്ങളില്‍ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ലോട്ടറി നറുക്കെടുപ്പ്. തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് ലോട്ടറി നറുക്കെടുപ്പ് നടക്കുക.

ലോട്ടറി ടിക്കറ്റിന് എത്ര നല്‍കണം?

250 രൂപയാണ് മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില. 250 രൂപ വഴി ഒട്ടനവധി സമ്മാനങ്ങളാണ് ആളുകളിലേക്ക് എത്തുന്നത്. ബമ്പറിന്റെ അവസാന സമ്മാനമായ 250 രൂപ 1,37,700 പേര്‍ക്കോളം ലഭിക്കുന്നതിനാല്‍ ആര്‍ക്കും തന്നെ നിരാശരാകേണ്ടി വരില്ല.

എത്രയെത്ര ബമ്പര്‍ ലോട്ടറികള്‍

ഓരോ വര്‍ഷവും ഒട്ടനവധി ബമ്പര്‍ ലോട്ടറികളാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിക്കുന്നത്. ഓണം ബമ്പര്‍, ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍, വിഷു ബമ്പര്‍, സമ്മര്‍ ബമ്പര്‍, മണ്‍സൂണ്‍ ബമ്പര്‍ എന്നിവയാണവ. ഇതില്‍ ഓണം ബമ്പറിനാണ് ഏറ്റവും വലിയ സമ്മാനത്തുകയുള്ളത്. കഴിഞ്ഞ വര്‍ഷം വരെ 25 കോടി രൂപ സമ്മാനമായി നല്‍കിയിരുന്ന ഓണം ബമ്പര്‍ ഇത്തവണ 30 കോടി രൂപയാണ് ഒന്നാം സമ്മാനമായി ഭാഗ്യശാലിക്ക് നല്‍കുന്നത്.

( നിരാകരണം: സമൃദ്ധി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. )

English Summary

The Monsoon Bumper BR 110 lottery draw is scheduled for July 18 with a first prize of Rs 10 crore. Those planning to participate should buy their tickets before the draw. Missing the deadline means missing a chance to win the bumper prize.

Follow Us