എട്ടു വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച 75 വയസുകാരനെ വീട്ടിൽ കയറി കുത്തി അമ്മയും സഹോദരനും
75-year-old man who harmed a child stabbed: എട്ടു വയസ്സുള്ള കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച അയൽവാസിയെ വീട്ടിൽ കയറി കുത്തി കുടുംബം. കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരനുമാണ് അയൽവാസിയായ 75 വയസുകാരനെ വീട്ടിൽ കയറി ആക്രമിച്ചത്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച കാര്യം കുട്ടി അമ്മയോട് പറയുകയായിരുന്നു. തുടർന്നാണ് അമ്മയും സഹോദരനും അയൽവാസിയെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചത്.

Kerala Police
തിരുവനന്തപുരം: എട്ടു വയസ്സുള്ള കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച അയൽവാസിയെ വീട്ടിൽ കയറി കുത്തി കുടുംബം. കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരനുമാണ് അയൽവാസിയായ 75 വയസുകാരനെ വീട്ടിൽ കയറി ആക്രമിച്ചത്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച കാര്യം കുട്ടി അമ്മയോട് പറയുകയായിരുന്നു. തുടർന്നാണ് അമ്മയും സഹോദരനും അയൽവാസിയെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു.
അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചു; വിദ്യാർഥികൾക്ക് സസ്പെൻഷൻ
പേരാമ്പ്ര: അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളിലെ മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ. അധ്യാപികമാരുടെ മോശമായ ഫോട്ടോ ടെലിഗ്രാം ഗ്രൂപ്പുകളിൽ കണ്ട വിദ്യാർഥികളാണ് സംഭവം സ്‌കൂൾ അധികൃതരെ അറിയിച്ചത്. സ്‌കൂൾ അധികാരികളും അധ്യാപകരും പേരാമ്പ്ര പൊലീസിൽ പരാതിനൽകി. സംഭവത്തിൽ കേസെടുത്ത പൊലീസ് വിദ്യാർഥികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി മൊഴിയെടുത്തു.
ALSO READ: പ്രിയദർശിനിയിലെ തിരക്കിന്റെ മറവിൽ കവർച്ചാസംഘം! യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്നതായി പരാതി
ഹരിപ്പാട്ട് യുവതിയെയും അഞ്ചുവയസ്സുള്ള കുഞ്ഞിനെയും ആക്രമിച്ചു
ഹരിപ്പാട്: യുവതിയെ ആക്രമിച്ചെന്ന കേസിൽ ഭർത്താവും ഭർതൃവീട്ടുകാരും അറസ്റ്റിൽ. തൃക്കുന്നപ്പുഴ പാനൂർ താനുവേലിൽ നിഥിൻ (32), അച്ഛൻ മോഹനൻ (66), അമ്മ റീന (66) എന്നിവരാണ് അറസ്റ്റിലായത്. നിഥിന്റെ ഭാര്യ പുന്നപ്ര സ്വദേശിനിയായ 29-കാരിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ 23-ന് പ്രതികൾ യുവതിയെയും അഞ്ചുവയസ്സുള്ള പെൺകുഞ്ഞിനെയും ആക്രമിക്കുന്നതിന്റെ ദൃശ്യം അയൽവാസി മൊബൈലിൽ ചിത്രീകരിച്ചിരുന്നു.
വീഡിയോ സഹിതം തൃക്കുന്നപ്പുഴ പോലീസിൽ പരാതിനൽകിയതിനെ തുടർന്ന് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടിയില്ല. തുടർന്ന്, യുവതി എസ്പിക്കു പരാതി നൽകി. തുടർന്നാണ് ബുധനാഴ്ച രാവിലെയാണ് നിഥിനെയും മാതാപിതാക്കളെയും അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യത്തിൽവിട്ടു. ആറുവർഷം മുൻപായിരുന്നു മത്സ്യത്തൊഴിലാളിയായ നിഥിൻ വിവാഹിതനായത്.
പത്തുപവനോളം സ്വർണവുമാണ് നിഥിന്റെ ഭാര്യ എത്തിയത്. സൗന്ദര്യത്തിന്റെയും സത്രീധനത്തിന്റെയും പേരിൽ തന്നെ ദീർഘനാളായി ഉപദ്രവിക്കുകയാണെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. കുഞ്ഞിനെയും ഉപദ്രവിക്കാറുണ്ട്. 23-ന് ക്രൂരമായ ആക്രമണത്തിൽ പരുക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 26-നാണ് ആശുപത്രി വിട്ടത്. അതിനുശേഷവും പ്രതികളെ പിടികൂടാതെ വന്നപ്പോഴാണ് എസ്പിയെ സമീപിച്ചത് എന്ന് ഇവർ പറയുന്നു.
English Summary
A family stabbed a neighbor after he attempted to harm an eight-year-old child. The child’s mother and her brother entered the neighbor’s house and attacked the 75-year-old man. The incident occurred around midnight on Thursday. The child had told the mother about the attempted assault, prompting the mother and her brother to enter the neighbor’s home and stab him.