Alappuzha Train Hit Death: ആലപ്പുഴയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു; കുടുംബപ്രശ്നമെന്ന് നിഗമനം
Mother and Daughter Train Hit Death in Alappuzha: മെമു ട്രെയിനിന് മുന്നിലേക്കാണ് ഇവർ ചാടിയത്. ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ആലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. തകഴി കേളമംഗലം സ്വദേശി പ്രിയയും പതിമൂന്ന് വയസുള്ള മകൾ കൃഷ്ണപ്രിയയും ആണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മെമു ട്രെയിനിന് മുന്നിലാണ് അമ്മയും മകളും ഒന്നിച്ച് ചാടിയത്. ഇരുവരും സ്‌കൂട്ടറിലാണ് സംഭവസ്ഥലത്ത് എത്തിയത്. ട്രെയിന്‍ വരുന്ന സമയം നോക്കി ഇവർ മെമുവിന് മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നു പ്രിയ. അടുത്തിടെ ആണ് ഇവർക്ക് മലപ്പുറത്തേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ഇതിനിടെ ജോലി രാജിവെച്ച് വിദേശത്തേക്ക് പോകാൻ ഭർത്താവ് പ്രിയയെ നിർബന്ധിച്ചിരുന്നു. ഇതേ ചൊല്ലിയുണ്ടായ തർക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ALSO READ: ബൈക്കിലിടിച്ച് ലോറിക്ക് തീ പിടിച്ചു; യുവാവിന് ദാരുണാന്ത്യം
ബൈക്കുമായി കൂട്ടിയിടിച്ച് ലോറിക്ക് തീ പിടിച്ചു; യുവാവിന് ദാരുണാന്ത്യം
ചാലക്കുടി പോട്ട ആശ്രമം സിഗ്നലിൽ വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വി ആർ പുരം ഞാറയ്ക്കൽ അശോകൻ്റെ മകൻ അനീഷ് (40) ആണ് അപകടത്തിൽ മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അനീഷ് സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
രാവിലെ ഏഴരയോടെ അനീഷ് ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. കൂട്ടിയിടിയിൽ അനീഷും ബൈക്കുമായി ലോറി 100 മീറ്ററോളം മുന്നോട്ട് പോയ ശേഷമാണ് നിന്നത്. രാസവസ്തുക്കൾ നിറച്ചിരുന്നതിനാൽ കൂട്ടിയിടിച്ചതും ലോറിക്ക് തീപിടിക്കുകയും അനീഷിന് പൊള്ളലേൽക്കുകയും ചെയ്തു. ലോറി പൂർണമായും കത്തിനശിച്ചു.