MVD Challan: ആ പ്രചാരണം തെറ്റ്, ചെലാനുകളിൽ നിന്ന് ഫോട്ടോ നീക്കം ചെയ്യാൻ നിർദ്ദേശമില്ല

MVD Denies Reports on Removing Photos from E Challans: ഇ ചെലാനുകളിൽ നിന്നും ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങൾ ഒഴിവാക്കുന്നു എന്ന റിപ്പോർട്ടുകൾ തള്ളി മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പിന്റെ സലാനുകളിൽ നിന്നും ഗതാഗത നിയമലംഘന ചിത്രങ്ങൾ ഒഴിവാക്കുന്നു എന്ന് തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു ഉത്തരവോ നിർദ്ദേശമോ നിലവിൽ മോട്ടോർ വാഹന വകുപ്പ് നൽകിയിട്ടില്ല എന്ന് അധികൃതർ അറിയിച്ചു.

MVD Challan: ആ പ്രചാരണം തെറ്റ്, ചെലാനുകളിൽ നിന്ന് ഫോട്ടോ നീക്കം ചെയ്യാൻ നിർദ്ദേശമില്ല

പ്രതീകാത്മക ചിത്രം

Updated On: 

25 Sep 2026 | 10:30 PM

തിരുവനന്തപുരം: ഇ ചെലാനുകളിൽ നിന്നും ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങൾ ഒഴിവാക്കുന്നു എന്ന റിപ്പോർട്ടുകൾ തള്ളി മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പിന്റെ സലാനുകളിൽ നിന്നും ഗതാഗത നിയമലംഘന ചിത്രങ്ങൾ ഒഴിവാക്കുന്നു എന്ന് തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു ഉത്തരവോ നിർദ്ദേശമോ നിലവിൽ മോട്ടോർ വാഹന വകുപ്പ് നൽകിയിട്ടില്ല എന്ന് അധികൃതർ അറിയിച്ചു.

നിരത്തുകളിലെ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ വഴി ഫൈൻ അടിച്ചാൽ ചെലാൻ നോട്ടീസ് വരുന്ന പതിവ് നിലവിലുണ്ട്. ഇങ്ങനെ വരുന്ന ഫൈൻ നോട്ടീസുകളിൽ നിയമലംഘനം വ്യക്തമാക്കുന്ന ചിത്രങ്ങളും ഉൾപ്പെടുത്താറുണ്ട്. ഇത്തരത്തിൽ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫൈൻ നോട്ടീസുകൾ കുടുംബ കലഹങ്ങൾക്കും മറ്റും ഇടയാക്കുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് ഫോട്ടോകൾ സ്വകാര്യമാക്കി ഇ – ചെലാൻ പോർട്ടൽ പരിഷ്കരിച്ചു എന്ന തരത്തിലാണ് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നത്.

Also Read: എസ്എംഎസിലെ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്! ഇ-ചെല്ലാൻ തട്ടിപ്പിനെതിരെ കേരള പോലീസിൻ്റെ ജാഗ്രതാ നിർദ്ദേശം

സ്വകാര്യത നിലനിർത്തുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനമെന്നും രജിസ്ട്രേഷൻ നമ്പർ കൈവശമുണ്ടെങ്കിൽ ഏതു വാഹനത്തിന്റെയും പിഴ വിവരങ്ങൾ പരിശോധിക്കുവാനും നിയമ ലംഘനങ്ങളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും കഴിയുമെന്നും, എന്നാൽ ഈ സൗകര്യത്തെ ചിലർ ദുരുപയോഗം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മാറ്റം കൊണ്ടുവന്നത് എന്നുമായിരുന്നു റിപ്പോർട്ട്. സ്ത്രീകൾ ഉടമകളായ വാഹനങ്ങളുടെ പിഴ വിവരങ്ങൾ തിരയുകയും ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

2026 സെപ്റ്റംബർ 25 നകം മോട്ടോർ ഡ്രൈവിംഗ് ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്‌തില്ലെങ്കിൽ ലൈസൻസ് റദ്ദാകും എന്ന തരത്തിലും കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണം നടന്നിരുന്നു. ഈ വാർത്തയും വ്യാജമാണ് എന്ന് എം. വി. ഡി അറിയിക്കുന്നു. സേവനങ്ങൾ സുഗമമായി ലഭിക്കുന്നതിന് മോട്ടോർ ഡ്രൈവിംഗ് ലൈസൻസിൽ ഉടമയുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്യേണ്ടത് ആവശ്യമാണെങ്കിലും ഇതിനായി അവസാന തീയതിയോ സമയ പരിധിയോ തീരുമാനിച്ചിട്ടില്ല. sarathi.parivahan.gov.in വഴി അവരവർക്ക് തന്നെ സ്വന്തമായി ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം എന്നും അധികൃതകർ അറിയിച്ചു.

English Summary

The Motor Vehicles Department has dismissed reports claiming that images of traffic violations are being excluded from these challans. News had circulated on social media alleging that images of traffic violations were being omitted from the department’s challans.

Loading...
Unable to load recommendations.
Follow Us
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
6000mAh ബാറ്ററിയോടെ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ
താമര ബാൽക്കണിയിലും വളർത്താം! ഇതാ ശരിയായ രീതി
ദുബായിലെ പുതിയ വാടക നിയമം പ്രവാസികൾക്ക് ലോട്ടറി
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം