അച്ഛൻ്റെ മരണം കഴിഞ്ഞ് പലരും വീട്ടിലേക്ക് വന്നിട്ടില്ല, എന്നാൽ ദിലീപേട്ടൻ്റെ ഫോൺവിളി എല്ലാമാസവും എത്തും; തുറന്നുപറഞ്ഞ് ധ്യാൻ
Dhyan Sreenivasan About Dileep: ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രമാണ് വിസിറ്റര്‍. ഈ സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കഴിഞ്ഞ ദിവസമാണ് നടന്നത്. ഈ ചടങ്ങില്‍ ഏറ്റവും ശ്രദ്ധ കേന്ദ്രമായി മാറിയത് നടന്‍ ദിലീപ് ആയിരുന്നു. തന്റെ കുടുംബത്തോട് ദിലീപ് തുടര്‍ന്നുവരുന്ന കരുതലിനെ കുറിച്ചും അച്ഛന്‍ ശ്രീനിവാസൻ്റെ മരണത്തിന് ശേഷം നടനില്‍ നിന്ന് ലഭിച്ച പിന്തുണയെ കുറിച്ചും ധ്യാന്‍ ശ്രീനിവാസന്‍ ആ ചടങ്ങില്‍ വെളിപ്പെടുത്തുകയുണ്ടായി.
ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രമാണ് വിസിറ്റര്‍. ഈ സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കഴിഞ്ഞ ദിവസമാണ് നടന്നത്. ഈ ചടങ്ങില്‍ ഏറ്റവും ശ്രദ്ധ കേന്ദ്രമായി മാറിയത് നടന്‍ ദിലീപ് ആയിരുന്നു. ധ്യാന്‍ ശ്രീനിവാസന്റെ ക്ഷണപ്രകാരമാണ് സിനിമയുടെ പൂജാ ചടങ്ങിലേക്ക് ദിലീപ് എത്തിയത്. തന്റെ കുടുംബത്തോട് ദിലീപ് തുടര്‍ന്നുവരുന്ന കരുതലിനെ കുറിച്ചും അച്ഛന്‍ ശ്രീനിവാസൻ്റെ മരണത്തിന് ശേഷം നടനില്‍ നിന്ന് ലഭിച്ച പിന്തുണയെ കുറിച്ചും ധ്യാന്‍ ശ്രീനിവാസന്‍ ആ ചടങ്ങില്‍ വെളിപ്പെടുത്തുകയുണ്ടായി. ധ്യാനിന്റെ ഈ സംഭാഷണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
ധ്യാനിന്റെ വാക്കുകള്‍ ഇങ്ങനെ ‘ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം ഒരുമിച്ച് ചെയ്ത സിനിമയാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി, അതാണ് അവസാനമായി ഓടിയ പടം. ഒരുമിച്ച് സിനിമ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ബന്ധം പലപ്പോഴും ആ പ്രൊജക്റ്റ് തീരുന്നതോടുകൂടി ഇല്ലാതാകും. അന്ന് അച്ഛന്റെ മരണസമയത്ത് വന്നുപോയ പലരും പിന്നീട് ബന്ധപ്പെടുകയോ വരികയോ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ ദിലീപേട്ടന്റെ ഫോണ്‍ കോള്‍ മാസത്തില്‍ ഒരു തവണയെങ്കിലും ഉറപ്പായും വരും. വിശേഷങ്ങള്‍ തിരക്കുകയും അമ്മ ഓകെ അല്ലെ ഞാന്‍ ഓകെ അല്ലേ എന്ന് ചോദിക്കുകയും ചെയ്യും.
Also Read: ‘ദിലീപേട്ടൻ്റെ ഒരു യെസ് കൊണ്ടാണ് താന്‍ സിനിമയിലെത്തിയത്..’ ആ സ്‌നേഹം ഇനിയും തുടരും; നവ്യ നായര്‍
രണ്ടാഴ്ച മുന്‍പും ദിലീപേട്ടന്‍ വിളിച്ചു, എനിക്ക് അമ്മയെ ഒന്ന് കാണണം കാവ്യയെയും കൂട്ടി ഞാന്‍ അങ്ങോട്ട് വരുന്നുണ്ട് നീ അവിടെ ഉണ്ടോ എന്നും ചോദിച്ചു. പക്ഷേ തന്റെ അസൗകര്യം കാരണം മുടങ്ങിപ്പോയി. അച്ഛന്റെ മരണശേഷവും ദിലീപേട്ടന്റെ ഭാഗത്തുനിന്നുള്ള കരുതലും സ്‌നേഹവും ഇപ്പോഴും തുടരുകയാണ്. ഭാവിയിലും അത് വേണമെന്നും’ ധ്യാന്‍ പറഞ്ഞു.
പുതിയ തലമുറയിലെ ഏറ്റവും കഴിവുള്ള കലാകാരന്മാരില്‍ ഒരാളായാണ് ധ്യാനിനെ താന്‍ കാണുന്നതെന്ന് മറുപടിയായി ദിലീപ് വേദിയില്‍ പറഞ്ഞു. എഴുത്തുകാരന്‍, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ ധ്യാന്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇനി നിര്‍മ്മാതാവ് വിതരണക്കാരന്‍ എന്നിങ്ങനെ പല മേഖലകളിലും ധ്യാന്‍ കടന്നു വന്നേക്കാം. ആരുടെയും മുഖം നോക്കാതെ തന്റെ നിലപാടുകള്‍ ഉറക്കെ സരസമായി സംസാരിക്കുന്ന വ്യക്തിയാണ് ധ്യാന്‍ എന്നും ദിലീപ് പറഞ്ഞു. വിനീതിനെയും ധ്യാനിനെയും ചെറുപ്പം മുതലേ തനിക്ക് അറിയാം. ഞാനേറ്റവും സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ഒരാളായിരുന്നു ശ്രീനിവാസന്‍. താന്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ ശ്രീനിവാസനുമായി നല്ല ബന്ധം ആരംഭിച്ചതാണ് എന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
English Summary
‘Visitor’ is the new film starring Dhyan Sreenivasan; the movie’s ‘switch-on’ ceremony took place recently. Actor Dileep became the center of attention at the event. During the ceremony, Dhyan Sreenivasan spoke about the care Dileep consistently shows towards his family and the support he received from the actor following the passing of his father, Sreenivasan.