AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Karkidakam Temple Travel Guide: കർക്കിടക മാസത്തിൽ ഈ ക്ഷേത്രങ്ങളിൽ തന്നെ പോകണം; സ്ഥലങ്ങൾ ഇതാണേ

Ramayan Month Temple Travel Guide: രാമായണ മാസമെന്നാൽ ഭക്തിയുടെയും സമാധാനത്തിൻ്റെയും കാലമായി ഇന്ന് മാറിയിരിക്കുന്നു. പണ്ട് പഞ്ഞമാസമായി കണ്ടിരുന്ന കർക്കിടകത്തിൽ ആരോ​ഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയാണ് ആളുകൾ പ്രവർത്തിച്ചിരുന്നത്. ആത്മീയമാസമായതിനാൽ ഈ കർക്കിടകത്തിൽ വെറുതെ യാത്ര ചെയ്യുന്നതിന് പകരം വിശ്വാസമുള്ളവർക്ക് ചില ക്ഷേത്രങ്ങൾ സന്ദർശിക്കാവുന്നതാണ്.

Karkidakam Temple Travel Guide: കർക്കിടക മാസത്തിൽ ഈ ക്ഷേത്രങ്ങളിൽ തന്നെ പോകണം; സ്ഥലങ്ങൾ ഇതാണേ
ക്ഷേത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 16 Jul 2026 | 09:24 PM

കർക്കിടക മാസം ഹിന്ദു വിശ്വാസ പ്രകാരം (Ramayana Month) ഏറ്റവും പുണ്യമായ മലയാള മാസംകൂടിയാണ്. ഇക്കൊല്ലത്തെ കർക്കിടകം മാസം ആരംഭിക്കുന്നത് ജൂലൈ 17 (നാളെ) മുതലാണ്. രാമായണ മാസമെന്നാൽ ഭക്തിയുടെയും സമാധാനത്തിൻ്റെയും കാലമായി ഇന്ന് മാറിയിരിക്കുന്നു. പണ്ട് പഞ്ഞമാസമായി കണ്ടിരുന്ന കർക്കിടകത്തിൽ ആരോ​ഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയാണ് ആളുകൾ പ്രവർത്തിച്ചിരുന്നത്. ആത്മീയമാസമായതിനാൽ ഈ കർക്കിടകത്തിൽ വെറുതെ യാത്ര ചെയ്യുന്നതിന് പകരം വിശ്വാസമുള്ളവർക്ക് ചില ക്ഷേത്രങ്ങൾ സന്ദർശിക്കാവുന്നതാണ്.

രാമായണ മാസമായതിനാൽ തന്നെ ഏറ്റവും പുണ്യമായി കരുതുന്ന ഒന്നാണ് നാലമ്പല ദർശനം. ദശരഥ പുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നത് വഴി വലിയ ദോഷശമനവും പുണ്യവും ലഭിക്കുമെന്നാണ് വിശ്വാസിക്കപ്പെടുന്നത്. അത്തരത്തിൽ നിങ്ങൾ പോകേണ്ട ക്ഷേത്രങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

ALSO READ: പോക്കറ്റ് ചോരാതെ നാലമ്പല ദർശനം നടത്താം; ആനവണ്ടി യാത്രയിൽ അറിയേണ്ടതെല്ലാം

തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രം

രാമായണ മാസത്തിൽ കണ്ണൂർ ജില്ലയിൽ ദർശനം നടത്തേണ്ട ക്ഷേത്രങ്ങളിലൊന്നാണ് തലശ്ശേരി തിരുവങ്ങാടുള്ള ശ്രീരാമ സ്വാമി ക്ഷേത്രം. മുഖ്യപ്രതിഷ്ഠ മഹാവിഷ്ണുവിൻ്റേതാണ് എങ്കിലും ഇവിടുത്തെ ആരാധനാ മൂർത്തി ശ്രീരാമനാണ്. തിരുവങ്ങാട്ട് പെരുമാൾ എന്നാണ് ഇവിടുത്തെ രാമനെ വിശ്വാസികൾ വിശേഷിപ്പിക്കുന്നത്. മറ്റു ജില്ലകളിൽ നിന്നടക്കം വിശ്വാസികൾ ഇവിടേക്ക് കർക്കിടക മാസത്തിൽ വരാറുണ്ട്.

തലശ്ശേരി ജഗന്നാഥക്ഷേത്രം

കണ്ണൂരിലെ പ്രസിദ്ധമായ മറ്റൊരു ക്ഷേത്രമാണ് തലശ്ശേരി ജഗന്നാഥക്ഷേത്രം. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ മറ്റൊരു പ്രധാന ക്ഷേത്രം എന്നൊരു വിശേഷണവും ഇതിനുണ്ട്. മുഖ്യപ്രതിഷ്ഠയായ ശിവനെ കൂടാതെ ഗണപതി, സുബ്രഹ്മണ്യൻ എന്നീ ഉപദേവതകളും ഇവിടെയുണ്ട്. ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ എല്ലാദിവസവും വൈകുന്നേരം 5.30 മണിക്ക് രാമായണ പാരായണവും ഇവിടെ നടക്കും.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പല ദർശനത്തിലെ ആദ്യ ക്ഷേത്രമായി കണക്കാക്കപ്പെടുന്നത് തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രമാണ്. ഇവിടെ ശ്രീരാമനെയാണ് പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്നത്. എല്ലാ വർഷവും കർക്കിടക മാസത്തിൽ ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാമായണ മാസത്തിൽ പ്രത്യേക പൂജകളും ഇവിടെയുണ്ടാകും.

കൂടൽമാണിക്യം ക്ഷേത്രം, ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രം ഭരതന് സമർപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ്. നാലമ്പല ദർശനത്തിലെ രണ്ടാമത്തെ പ്രധാന കേന്ദ്രമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. കേരളത്തിലെ ഏറ്റവും വലുതും മനോഹരവുമായ കൂത്തമ്പലങ്ങളിൽ ഒന്ന് കൂടൽമാണിക്യം ക്ഷേത്രത്തിലാണുള്ളത്.

മൂഴിക്കുളം ലക്ഷ്മണപെരുമാൾ ക്ഷേത്രം

എറണാകുളം ജില്ലയിലെ മൂഴിക്കുളത്തുള്ള ഈ ക്ഷേത്രം ലക്ഷ്മണനാണ് സമർപ്പിച്ചിരിക്കുന്നത്. നാലമ്പല യാത്രയിലെ മൂന്നാമത്തെ ദർശനകേന്ദ്രമാണിത്. ചതുർബാഹുവായ ലക്ഷ്മണ സ്വാമിയുടെ അതിമനോഹരമായ പ്രതിഷ്ഠയാണ് ഇവിടുത്തെ പ്രധാന ആകർഷണം.

പായമ്മൽ ശത്രുഘ്ന ക്ഷേത്രം

തൃശൂർ ജില്ലയിലെ പായമ്മലിലുള്ള ക്ഷേത്രം ശ്രീരാമന്റെ ഇളയ സഹോദരനായ ശത്രുഘ്നന് സമർപ്പിച്ചിരിക്കുന്ന അപൂർവ ക്ഷേത്രമാണ്. നാലമ്പല ദർശനത്തിലെ അവസാന ക്ഷേത്രമാണിത്. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ നിന്ന് വെള്ളാങ്ങല്ലൂർ റൂട്ടിൽ ഏകദേശം 6 കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം.

English Summary:

Planning your spiritual journey this Ramayana Masam. Read Karkidakam month temple travel guide covering Kerala’s famous Nalambala shrines, complete route, timings, and top worship places to visit for a blessed pilgrimage.

Follow Us