Nenmara Double Murder Case: ‘സഹികെട്ടാണ് പോയത്, അയാളുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ല’; മൊഴി നൽകി ചെന്താമരയുടെ ഭാര്യ

Nenmara Double Murder Case: ചെന്താമര തന്നെയും ഉപദ്രവിച്ചിരുന്നുവെന്നും സഹി കെട്ടാണ് വീട്ടിൽ നിന്നിറങ്ങിയതെന്നും ഭാര്യ. അയൽവാസികളോടും ഇയാൾ മോശമായാണ് പെരുമാറിയതെന്ന് ഭാര്യ മൊഴി നൽകി. ആലത്തൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്.

Nenmara Double Murder Case: സഹികെട്ടാണ് പോയത്, അയാളുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ല; മൊഴി നൽകി ചെന്താമരയുടെ ഭാര്യ

ചെന്താമര

Published: 

08 Mar 2025 | 04:50 PM

പാലക്കാട് : കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി എടുത്ത് അന്വേഷണസംഘം. ചെന്താമര തന്നെയും ഉപദ്രവിച്ചിരുന്നുവെന്നും സഹി കെട്ടാണ് വീട്ടിൽ നിന്നിറങ്ങിയതെന്നും ഭാര്യ മൊഴി നൽകി. ഞാനിപ്പോൾ താമസിക്കുന്നത് എവിടെയാണെന്ന് പോലും അയാൾക്ക് അറിയില്ല, ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ലെന്ന് അവർ പറഞ്ഞു. അയൽവാസികളോടും ഇയാൾ മോശമായാണ് പെരുമാറിയതെന്ന് ഭാര്യ മൊഴി നൽകി. ആലത്തൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്.

കഴിഞ്ഞ ദിവസം കേസിലെ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. സാക്ഷികൾ കൂറുമാറാതിരിക്കാനാണ് ഇത്തരത്തിൽ രഹസ്യമൊഴി രേഖപ്പെടുത്തിയത്. ചെന്താമരയെ ഭയന്ന് ചില സാക്ഷികൾ മൊഴി നൽകാൻ വിസമ്മതിച്ചിരുന്നു.

ALSO READ: ഷാനിദ് രണ്ടുവര്‍ഷമായി ലഹരി ഉപയോ​ഗിക്കുന്നു, വീട്ടിലറിയില്ല; നാട്ടുകാര്‍ക്ക് അപരിചിതൻ’

2025 ജനുവരി 27നായിരുന്നു നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകം. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയുടെ അയൽവാസികളായിരുന്നു ഇരുവരും. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ചെന്താമര സുധാകരനെയും ലക്ഷ്മിയേയും വെട്ടിക്കൊന്നത്.

തന്റെ കുടുംബം നശിക്കാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു പ്രതിയുടെ വിശ്വാസം. ഭാര്യയും മകളും തന്നിൽ നിന്ന് അകലാൻ കാരണം ഇവർ കൂടോത്രം നടത്തിയതിനാൽ ആണെന്നായിരുന്നു ചെന്താമര വിശ്വാസിച്ചിരുന്നത്. ഇതിന്റെ വൈരാ​ഗ്യത്തിലാണ് സജിതയെ ആദ്യം കൊലപ്പെടുത്തിയത്. പുഷ്പയേയും കൊല്ലാൻ പദ്ധതിയിട്ടതായി പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. ഇരട്ടക്കൊലയ്ക്ക് ശേഷം കാട്ടിലേക്ക് കടന്ന പ്രതിയെ ജനുവരി 29ന് പുലർച്ചെയാണ് പൊലീസ് പിടി കൂടിയത്.

തുടർന്ന് പ്രതി ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ജാമ്യ ഹർജി തള്ളി. ചെന്താമരയെ പുറത്ത് വിട്ടാൽ നാട്ടുകാരുെ ജീവന് ഭീക്ഷണിയാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചു. ചെന്താമരയുടെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്നായിരുന്നു ചെന്താമരയുടെ അഭിഭാഷകന്റെ വാദം. താൻ കുറ്റസമ്മത മൊഴി നല്‍കിയിട്ടില്ലെന്നും അതെല്ലാം പൊലീസ് എഴുതി ചേര്‍ത്ത് ഒപ്പുവെപ്പിച്ചതാണെന്നും ചെന്താമര കോടതിയില്‍ വാദിച്ചു. എന്നാല്‍ ചെന്താമരയുടെ വാദങ്ങളെ പ്രോസിക്യൂഷന്‍ നിരസിച്ചു. കൊലപാതകത്തിന് ശേഷം ആയുധവുമായി പ്രതി പോകുന്നത് കണ്ട സാക്ഷികള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. 2019ൽ സജിത കൊലപാതകകേസിൽ ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കി.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍