Nilambur Gold Mining: കേരളത്തിലെ NGF..! നിലമ്പൂരിലെ സ്വർണ്ണത്തരികൾ ഒഴുകുന്ന താഴ്വര

Nilambur Gold Mining: സാധാരണക്കാരെ സംബന്ധിച്ച് സ്വർണ്ണം ഒരു കിട്ടാക്കനിയായി മാറുമ്പോൾ കേരളത്തിലെ നിലമ്പൂരിലൂടെ സ്വർണ്ണത്തരികൾ ഒഴുകുകയാണ്...

Nilambur Gold Mining: കേരളത്തിലെ NGF..! നിലമ്പൂരിലെ സ്വർണ്ണത്തരികൾ ഒഴുകുന്ന താഴ്വര

Nilambur Gold Mining

Published: 

29 Dec 2025 | 01:58 PM

സ്വർണ്ണത്തിന്റെ നിരക്ക് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു കിട്ടാക്കനിയായി മാറി സ്വർണം. കുതിച്ച് കുതിച്ച് സ്വർണ്ണത്തിന്റെ നിരക്ക് ഇപ്പോൾ ഒരു ലക്ഷത്തിന് മുകളിലായി.ഒരു തരി സ്വർണ്ണം ലഭിക്കണമെങ്കിൽ പോലും വലിയ തുക നൽകേണ്ട ഈ കാലത്ത് ഇപ്പോൾ വീണ്ടും ശ്രദ്ധ ആവുകയാണ് നിലമ്പൂരും അവിടുത്തെ സ്വർണ്ണഖനിയും.

കഴിഞ്ഞദിവസം നിലമ്പൂർ വനത്തിൽ നിന്നും സ്വർണ്ണഖലനം ചെയ്ത കേസിൽ ഏഴുപേരാണ് പിടിയിലായത്. കേരളത്തിലെ ഈ മണ്ണിലൂടെ സ്വർണ്ണത്തരികൾ ഒഴുകുകയാണ്. നൂറ്റാണ്ടുകളായി സ്വർണ്ണ ഖനനത്തിന് പേരുകേട്ട ഇടമാണ് നിലമ്പൂർ. നിലമ്പൂർ വനമേഖലയിലൂടെ ഒഴുകുന്ന ചാലിയാർ പുഴയുടെയും അതിന്റെ മറ്റ് പോഷകനദികളിൽ മണൽത്തരികളിൽ സ്വർണ്ണത്തിന്റെ സാന്നിധ്യം ഉണ്ടെന്നാണ് കണ്ടെത്തൽ.

ബ്രിട്ടീഷുകാർ ഭരണകാലത്ത് 1870കളിൽ മലബാർ ഗോൾഡ് റഷ് എന്ന പേരിൽ ഇവിടെ വ്യാപകമായ രീതിയിൽ സ്വർണ്ണഖലനങ്ങൾ ശ്രമങ്ങൾ നടത്തിയിരുന്നു. അക്കാലത്ത് വിദേശ കമ്പനികൾ നിലമ്പൂർ കേന്ദ്രീകരിച്ച് സ്വർണ്ണം കുഴിച്ചെടുക്കാൻ പദ്ധതികൾ തയ്യാറാക്കിയെങ്കിലും സാങ്കേതികമായ വെല്ലുവിളികളും ഉയർന്ന ചെലവും കാരണം പലതും പകുതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു.

നിലമ്പൂർ വനമേഖലയിൽ തന്നെ പ്രത്യേകമായി മരുത ഭാഗത്ത് വൻതോതിൽ ഉള്ള സ്വർണ നിക്ഷേപത്തിന് സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. മരുതയിൽ മാത്രം ഏകദേശം 5 ലക്ഷത്തോളം സ്വർണ്ണമയമുള്ള മണൽത്തരികൾ ഉണ്ടെന്നാണ് നിഗമനം. പുഴയിലെ മണലിൽ കലർന്ന ‘പ്ലേസർ ഗോൾഡ്’ എന്ന് വിഭാഗത്തിൽപ്പെട്ട സ്വർണ്ണമാണ് ഇവിടെ പ്രധാനമായും കണ്ടുവരുന്നത്. കൂടാതെ പ്രളയത്തിലും മറ്റും മലനിരകളിൽ നിന്നും ഒഴുകിവരുന്ന മണ്ണിലും മണലിലും എല്ലാം സ്വർണത്തരികൾ അടിഞ്ഞു കൂടാറുണ്ട്.

ALSO READ:നിലമ്പൂർ വനത്തിൽ സ്വർണ ഖനനം; 7 പേർ അറസ്റ്റിൽ

എന്നാൽ പരിസ്ഥിതി ലോല പ്രദേശമായ നിലമ്പൂരിൽ ഖനനം ചെയ്യുക എന്നത് അസാധ്യമായ കാര്യമാണ്. കാരണം ഇത് പാരിസ്ഥിതികമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കും. നിലമ്പൂർ മണ്ണിലെ ഈ സ്വർണ്ണത്തെ കണ്ണ് വെച്ച് ഇപ്പോഴും അനധികൃതമായി സ്വർണ്ണഖനനം നടത്തുന്നുണ്ട് എന്നുള്ളത് മറ്റൊരു യാഥാർത്ഥ്യവുമാണ്. അതിൽ ഒടുവിലത്തെ സംഭവമാണ് കഴിഞ്ഞ ദിവസത്തേത്. സംഭവത്തിൽ സാക്ക്, ജാബിർ, അലവിക്കുട്ടി, അഷറഫ്, സക്കീർ, ഷമീം, സുന്ദരൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് മണൽ ഊറ്റിയാണ് സ്വർണ്ണം അരിച്ചെടുത്ത് കൊണ്ടിരുന്നത്.

 

കൊഴുപ്പ് ഹൃദയത്തിന് നല്ലതാണ്!
സോഡിയം കുറയുമ്പോൾ മനസ്സിലാകും, ചികിത്സ തേടേണ്ട സമയമിത്
ജലദോഷവും തൊണ്ടവേദനയും പമ്പ കടക്കും; ഇതൊന്ന് ട്രൈ ചെയ്യൂ
ഇനാനും ആരോണും; U19 ലോകകപ്പിലെ മലയാളികൾ
സ്തംഭിച്ച് പോയ അപകടം
Viral Video: അമിതമായാൽ, ലോഡും നിലത്താകും
Viral Video: സെക്യൂരിറ്റിയൊക്കെ കുഞ്ഞാവക്ക് എന്ത്?
വേലിക്ക് മുകളിൽ മഞ്ഞ് കളയുന്ന അണ്ണാൻ