AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nimisha Priya Case : നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കും; അറിയിപ്പ് ലഭിച്ചുയെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്

Nimisha Priya Case Update : നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവെച്ചായിരുന്നു. അതിന് ശേഷം നടന്ന തുടർച്ചർച്ചകൾക്കൊടുവിലാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായത്

Nimisha Priya Case : നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കും; അറിയിപ്പ് ലഭിച്ചുയെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്
Kanthapuram Ap Aboobacker, Nimisha PriyaImage Credit source: Social Media
jenish-thomas
Jenish Thomas | Published: 28 Jul 2025 23:30 PM

യമനി പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതായി റിപ്പോർട്ട്. ഇന്ത്യ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഓഫീസിനെ ഉദ്ദരിച്ചുകൊണ്ടാണ് റിപ്പോർട്ട്. അതേസമയം കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. നേരത്ത നിരവധി ചർച്ചകൾക്കൊടുവിൽ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നീട്ടിവെച്ചിരുന്നു. നേരത്തെ ജൂലൈ 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്.

യമനിലെ സൂഫി പണ്ഡിതരാണ് ഇക്കാര്യം അറിയിച്ചതെന്ന് കാന്തപുരത്തിൻ്റെ ഓഫീസ് അറിയിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം യമൻ പണ്ഡിത സംഘവും വടക്കൻ യമനിലെ ഭരണാധികാരികളും മറ്റ് രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ചർച്ചകൾക്കൊടുവിലാണ് ധാരണയായത്. വധശിക്ഷ മാത്രം റദ്ദാക്കാനാണോ തീരുമാനമായത്, അതോ മോചനം, അതിനുവേണ്ടിയുള്ള ദയധനം തുടങ്ങിയ കാര്യങ്ങളിൽ ഇനി ധാരണയാകാനുണ്ട്.

ഇക്കാര്യങ്ങൾ അന്തിമതീരുമാനം ഉണ്ടാകാൻ തുടർ ചർച്ചകൾ വേണ്ടി വരും. വധശിക്ഷ മാത്രം റദ്ദാക്കുകയെങ്കിൽ നിമിഷപ്രിയയ്ക്ക് ജീവപര്യന്ത്യം ശിക്ഷ അനുഭവിക്കേണ്ടി വരും. അതേസമയം ഇക്കാര്യങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. നിമിഷപ്രിയയ്ക്ക് വേണ്ടി കാന്തപുരം പ്രവർത്തിച്ചു വാർത്തകളെ നേരത്തെ കേന്ദ്രം തള്ളിയിരുന്നു.