Nimisha Priya Case: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിച്ച് തലാലിൻ്റെ സഹോദരൻ
Nimisha Priya Case Latest Update: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചർച്ചയിൽ തീരുമാനമായതായാണ് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചത്. ദയാധനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ലെന്നും, മാപ്പു നൽകാമെന്ന് ചർച്ചയിൽ ധാരണയായതായുമാണെ ഇന്നലെ പുറത്തുവന്ന റിപ്പോർട്ട്.
നിമിഷപ്രിയയുടെ വധശിക്ഷ റദാക്കി (Nimisha Priya death sentence) എന്ന വാർത്ത നിഷേധിച്ച് തലാലിന്റെ സഹോദരൻ രംഗത്ത്. ആരുമായി ചർച്ച നടത്തിയെന്ന് കാന്തപുരം വ്യക്തമാക്കണമെന്നാണ് തലാലിൻ്റെ സഹോദരൻ പറയുന്നത്. വാർത്ത തെറ്റെന്ന് നിമിഷപ്രിയയുടെ അഭിഭാഷകനെന്ന് പറയുന്ന സാമൂവൽ ജെറോമും വ്യക്തമാക്കി. പ്രചരണം നിർഭാഗ്യകരമാണെന്നും പരസ്യ സംവാദത്തിന് തയ്യാറാണോയെന്നും അദ്ദേഹം വെല്ലുവിളിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചർച്ചയിൽ തീരുമാനമായതായാണ് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചത്. ദയാധനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ലെന്നും, മാപ്പു നൽകാമെന്ന് ചർച്ചയിൽ ധാരണയായതായുമാണെ ഇന്നലെ പുറത്തുവന്ന റിപ്പോർട്ട്. വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ ധാരണ ഏതാനും മണിക്കൂറുകൾക്കകം ഉണ്ടാകുമെന്നാണ് പണ്ഡിതർ അറിയിച്ചതെന്ന് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ രംഗത്തെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്ത് നൽകി. ഈ കത്ത് തലാലിൻ്റെ സഹോദരൻ ഫേസ്ബുക്കിലൂടെയും പങ്കുവെച്ചു. സഹോദരൻ ഇക്കാര്യം നേരത്തേയും ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ നിന്നുള്ള മധ്യസ്ഥ സംഘത്തിൻ്റെയുൾപ്പെടെ ഇടപെടലിലാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്.
2017ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ ജയിലിൽ കഴിയുന്നത്. വിധി നടപ്പാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് വധശിക്ഷ നീട്ടിവച്ചുകൊണ്ടുള്ള ആശ്വാസകരമായ വാർത്ത പുറത്തുവന്നത്. നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുക എന്നതാണ്.