AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nithin Raj Death Case: നിതിൻ രാജിന്റെ വീട്ടിൽ ഒരു വിദ്യാർഥിപോലും വന്നില്ല, പോകരുത് എന്ന് മാനേജ്മെന്റിന്റെ കർശന നിർദേശമെന്ന് വി ശിവൻകുട്ടി

V Sivankutty about Nithin Raj Death : വാടകവീട്ടിൽ താമസിച്ച് കൂലിവേല ചെയ്ത് കുടുംബം പുലർത്തുന്ന മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു നിതിൻ. മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയ ഉടൻ നിതിന്റെ കുടുംബത്തിന് അദ്ദേഹത്തെ നേരിട്ട് കാണാൻ അവസരമൊരുക്കും. കുടുംബത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് നൽകാൻ കഴിയുന്ന സഹായങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

Nithin Raj Death Case: നിതിൻ രാജിന്റെ വീട്ടിൽ ഒരു വിദ്യാർഥിപോലും വന്നില്ല, പോകരുത് എന്ന് മാനേജ്മെന്റിന്റെ കർശന നിർദേശമെന്ന്  വി ശിവൻകുട്ടി
V SivankuttyImage Credit source: Facebook
Aswathy Balachandran
Aswathy Balachandran | Updated On: 12 Apr 2026 | 07:35 PM

തിരുവനന്തപുരം: കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം കേസന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിഷയത്തിൽ കണ്ണൂർ പോലീസ് മേധാവിയുമായി സംസാരിച്ചതായും നിതിൻ രാജിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മരണശേഷം കോളേജിൽ നിന്നൊരാൾ പോലും നിതിന്റെ വീട് സന്ദർശിക്കാതിരുന്നത് ഗൗരവകരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സാധാരണഗതിയിൽ സഹപാഠികൾ വീട്ടിലെത്താറുള്ളതാണ്. എന്നാൽ ആരും പോകരുതെന്ന് മാനേജ്‌മെന്റ് കർശന നിർദേശം നൽകിയതായാണ് വിവരം. ഇത് സംഭവത്തിൽ കൂടുതൽ സംശയങ്ങൾക്കിടയാക്കുന്നു.

പ്രൊഫഷണൽ കോളേജുകളിൽ ഇന്റേണൽ മാർക്ക് ഒരു ആയുധമായി ഉപയോഗിച്ച് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. നിതിന്റെ കാര്യത്തിലും സമാനമായ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. നിതിൻ രാജ് കോഴ്സിന് ചേർന്നത് മുതൽ നേരിട്ട മാനസിക പീഡനങ്ങളെക്കുറിച്ച് പിതാവ് പരാതിപ്പെട്ടതായി മന്ത്രി പറഞ്ഞു.

Also Read – “പുഴുത്ത പട്ടിയെന്ന് ആക്ഷേപിച്ചു, നിതിൻ നേരിട്ടത് കടുത്ത അധിക്ഷേപം”; ആരോപണവുമായി കുടുംബം

“മെറിറ്റിൽ അഡ്മിഷൻ ലഭിച്ച, പഠിക്കാൻ മിടുക്കനായ കുട്ടിയായിരുന്നു നിതിൻ. കോളേജിൽ വെച്ച് ജാതി പറഞ്ഞ് ആക്ഷേപിച്ചതായും പീഡിപ്പിച്ചതായും പിതാവ് പറഞ്ഞു. പരാതിയുമായി ചെന്നപ്പോൾ അത് കേൾക്കാൻ പോലും അധികൃതർ തയ്യാറായില്ല എന്ന ആരോപണം ഗൗരവകരമാണ്.” – വി. ശിവൻകുട്ടി

വാടകവീട്ടിൽ താമസിച്ച് കൂലിവേല ചെയ്ത് കുടുംബം പുലർത്തുന്ന മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു നിതിൻ. മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയ ഉടൻ നിതിന്റെ കുടുംബത്തിന് അദ്ദേഹത്തെ നേരിട്ട് കാണാൻ അവസരമൊരുക്കും. കുടുംബത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് നൽകാൻ കഴിയുന്ന സഹായങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. നിതിൻ രാജിന്റെ വേർപാടോടെ അനാഥമായ ആ കുടുംബത്തിന് നീതിപൂർവമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Follow Us