North Paravur Traffic Restrictions: ആലുവ–എറണാകുളം യാത്രക്കാർ ശ്രദ്ധിക്കുക; നവംബർ 2 മുതൽ റോഡ് അടയ്ക്കും

Traffic Alert in North Paravur: Vehicles to Take Alternative Routes from November 2: ഇതോടെ ആലുവ, മാഞ്ഞാലി, വരാപ്പുഴ, എറണാകുളം തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് യാത്രാമാര്‍ഗത്തില്‍ മാറ്റമുണ്ടാകും. പ്രത്യേകിച്ച് ജോലിക്കായും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായും ദിവസേന ഈ റോഡ് ഉപയോഗിക്കുന്നവര്‍ ഗതാഗത ക്രമീകരണം മുന്‍കൂട്ടി മനസിലാക്കണം.

North Paravur Traffic Restrictions: ആലുവ–എറണാകുളം യാത്രക്കാർ ശ്രദ്ധിക്കുക; നവംബർ 2 മുതൽ റോഡ് അടയ്ക്കും

പ്രതീകാത്മക ചിത്രം

Published: 

01 Nov 2026 | 07:40 AM

കൊച്ചി: നോര്‍ത്ത് പറവൂര്‍ മേഖലയിലൂടെ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. വഴിക്കുളങ്ങര-ആനച്ചാല്‍ റോഡില്‍ ടാറിങ് ജോലികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 2 തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. നവംബര്‍ 2, 3, 4 തീയതികളിലാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ റോഡിലൂടെയുള്ള പതിവ് യാത്രയ്ക്ക് പകരം അധികൃതര്‍ നിര്‍ദേശിച്ച ബദല്‍ വഴികള്‍ ഉപയോഗിക്കണം.

ഇതോടെ ആലുവ, മാഞ്ഞാലി, വരാപ്പുഴ, എറണാകുളം തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് യാത്രാമാര്‍ഗത്തില്‍ മാറ്റമുണ്ടാകും. പ്രത്യേകിച്ച് ജോലിക്കായും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായും ദിവസേന ഈ റോഡ് ഉപയോഗിക്കുന്നവര്‍ ഗതാഗത ക്രമീകരണം മുന്‍കൂട്ടി മനസിലാക്കണം.

ആലുവയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്നവര്‍ക്ക്

ആലുവ ഭാഗത്തുനിന്ന് വരാപ്പുഴ, എറണാകുളം മേഖലകളിലേക്ക് പോകുന്ന വാഹനങ്ങള്‍ ആനച്ചാല്‍ ജങ്ഷനില്‍ നിന്ന് വഴിമാറണം. ഇവിടെനിന്ന് ചേന്ദമംഗലം ജങ്ഷന്‍ വഴി യാത്ര തുടരാം. തുടര്‍ന്ന് മുനിസിപ്പല്‍ ജംങ്ഷന്‍, കെഎംകെ ജങ്ഷന്‍ എന്നിവയിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് എത്താം. പതിവായി വഴിക്കുളങ്ങര-ആനച്ചാല്‍ റോഡ് ഉപയോഗിക്കുന്നവര്‍ ഈ ബദല്‍പാത പരിഗണിക്കണം. വഴിയില്‍ ഉണ്ടാകാനിടയുള്ള തിരക്ക് കൂടി കണക്കിലെടുത്ത് യാത്രയ്ക്ക് ആവശ്യമായ അധിക സമയം മാറ്റിവെക്കുന്നതും നല്ലതാണ്.

Also Read: Traffic Restrictions: തലസ്ഥാനത്ത് കുടുങ്ങുമോ? തിരുവനന്തപുരത്ത് പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം

എറണാകുളത്തു നിന്ന് ആലുവയിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക

എറണാകുളം ഭാഗത്തുനിന്ന് ആലുവ, മാഞ്ഞാലി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കും പ്രത്യേക വഴിയാണ് നിര്‍ദേശിച്ചിരിക്കുന്നത്. വഴിക്കുളങ്ങര ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് പറവൂര്‍, പെരുവാരം, പുല്ലംകളം, ചേന്ദമംഗലം ജങ്ഷന്‍ വഴി യാത്ര തുടരാം.

മൂന്ന് ദിവസം യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നവംബര്‍ 2 മുതല്‍ 4 വരെ മൂന്ന് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം. ഈ കാലയളവില്‍ പ്രദേശത്തെ റോഡ് ജോലികള്‍ നടക്കുന്നതിനാല്‍ പതിവ് യാത്രാമാര്‍ഗം ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. അതിനാല്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് ബദല്‍പാതകള്‍ മനസിലാക്കുന്നത് സമയനഷ്ടം ഒഴിവാക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് രാവിലെ, വൈകുന്നേരം തിരക്കേറിയ സമയങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ നേരത്തെ പുറപ്പെടാന്‍ ശ്രദ്ധിക്കണം. സ്‌കൂള്‍, ഓഫീസ്, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി നിശ്ചിത സമയത്ത് എത്തേണ്ടവര്‍ യാത്രയ്ക്ക് കൂടുതല്‍ സമയം കണക്കാക്കുന്നത് ഉചിതമാണ്.

English Summary

Traffic restrictions will be in place on the Vazhikkulangara–Anachal road in North Paravur from November 2 to 4 due to tarring work. Vehicles travelling between Aluva, Ernakulam and nearby areas will have to use alternative routes.

Loading...
Unable to load recommendations.
Follow Us
Related Stories
KSU പ്രവർത്തകർ വീണ ജോർജിനെ ആക്രമിച്ചിട്ടില്ല: പുനരന്വേഷണ റിപ്പോർട്ട്; ഒപ്പിട്ട പിന്നാലെ വിരമിച്ച് SIT തലവൻ
Kerala Power Cut: വീണ്ടും ഇരുട്ടിലേക്ക്! കേരളത്തിൽ പവർകട്ട് ഭീഷണി; തത്സമയ വിപണിയിൽ വൈദ്യുതിയില്ലെങ്കിൽ നിയന്ത്രണം
പ്രിൻസിപ്പലിനെ സ്ഥലം മാറ്റി; മീനങ്ങാടി സ്കൂളിലെ വിനോദയാത്രയിൽ ചട്ടങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ട്
Kerala Piravi Day 2026: ശ്യാമ സുന്ദര കേരകേദാര ഭൂമി…. കേരളത്തിന് 70ാം പിറന്നാൾ; ഇന്ന് കേരളപ്പിറവി
Kerala Weather Update: കേരളപ്പിറവിയിൽ മഴ തകർക്കും! സംസ്ഥാനത്ത് യെല്ലോ അലർട്ട് ഈ ജില്ലകളിൽ
കെ -ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ
ഉച്ചയ്ക്ക് തൈര് കഴിച്ചാൽ കിട്ടുന്ന ​ഗുണങ്ങൾ അറിയാമോ?
നെല്ലിക്ക ഇങ്ങനെയാണ് കഴിക്കുന്നതെങ്കിൽ കിഡ്നി സ്റ്റോൺ ഉറപ്പ്!
മുഖസൗന്ദര്യത്തിന് വേറെന്ത് വേണം? പപ്പായ ഉണ്ടല്ലോ
ഓറഞ്ചിനേക്കാളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?