Onam 2025 Weather Alert: അത്തം വെളുത്തു, ഓണം കറുക്കുമോ? തിരുവോണനാളിലെ മഴ സാധ്യതകള്‍
Kerala Onam 2025 Rain Possibility: തിരുവോണത്തിന് മഴ സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായി 'അക്യുവെതര്‍' പരിശോധിച്ചാല്‍ വ്യക്തമാകുന്നത്. സംസ്ഥാനത്തെ കാലാവസ്ഥയെക്കുറിച്ച് ഏകദേശ ചിത്രം ലഭിക്കാന്‍ തിരുവനന്തപുരം, കോട്ടയം, കാസര്‍കോട് എന്നീ മൂന്ന് ജില്ലകളിലെ മഴസാധ്യതയാണ് അക്യുവെതറില്‍ പരിശോധിച്ചത്
അത്തം വെളുത്താല്‍ ഓണം കറുക്കും എന്നാണ് പഴമൊഴി. ഇത്തവണ അത്തം നാളില്‍ പകല്‍സമയം കേരളത്തില്‍ പലയിടത്തും കാര്യമായി മഴ പെയ്തില്ല. എന്നാല്‍ അര്‍ധരാത്രി വിവിധ സ്ഥലങ്ങളില്‍ നേരിയ തോതിലെങ്കിലും മഴ പെയ്യുകയും ചെയ്തു. ഇതോടെ, തിരുവോണ നാളില്‍ മഴ പെയ്യുമോയെന്നായി പലരുടെയും ആശങ്ക. ആഘോഷങ്ങള്‍ മഴയില്‍ നനഞ്ഞ് പോകുമോയെന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. നിലവില്‍ തിരുവോണദിവസത്തിലെ മഴ മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടില്ല. സെപ്തംബര്‍ ഒന്നോടെ ഓണവാരത്തിലെ മഴ മുന്നറിയിപ്പുകളെക്കുറിച്ച് ഏകദേശ സൂചന ലഭിക്കും.
എന്നാല്‍ തിരുവോണത്തിന് മഴ സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായി ‘അക്യുവെതര്‍’ പരിശോധിച്ചാല്‍ വ്യക്തമാകുന്നത്. സംസ്ഥാനത്തെ കാലാവസ്ഥയെക്കുറിച്ച് ഏകദേശ ചിത്രം ലഭിക്കാന്‍ തിരുവനന്തപുരം, കോട്ടയം, കാസര്‍കോട് എന്നീ മൂന്ന് ജില്ലകളിലെ മഴസാധ്യതയാണ് അക്യുവെതറില്‍ പരിശോധിച്ചത്.
തിരുവനന്തപുരത്ത് ഒന്നാം ഓണത്തിന് 56 ശതമാനവും, തിരുവോണത്തിന് 55 ശതമാനവും മഴ സാധ്യതയുണ്ടെന്ന് അക്യുവെതറില്‍ കാണിക്കുന്നു. എറണാകുളത്ത് ഒന്നാം ഓണത്തിന് 57 ശതമാനവും, തിരുവോണത്തിന് 75 ശതമാനവുമാണ് മഴ സാധ്യത. കാസര്‍കോട് ഉത്രാടത്തിന് 57 ശതമാനവും, തിരുവോണത്തിന് 58 ശതമാനവും മഴയ്ക്ക് സാധ്യതയുണ്ടെന്ന് അക്യുവെതറിലെ ഡാറ്റ വ്യക്തമാക്കുന്നു. അതായത് കേരളത്തില്‍ ഒന്നാം ഓണത്തിനും, തിരുവോണത്തിനും 50 ശതമാനത്തിലേറെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് അക്യുവെതറിലെ നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

അക്യുവെതറിലെ ഡാറ്റ (എറണാകുളം)
ഓണത്തിന് ഇനിയും ഒരാഴ്ചയിലേറെ ബാക്കിയുണ്ടെന്നതിനാല്‍ ഈ കണക്കുകളില്‍ മാറ്റം വരാം. അതുകൊണ്ട് തന്നെ നിലവിലെ പ്രവചനങ്ങള്‍ കൃത്യമാകണമെന്നുമില്ല. എങ്കിലും നിലവിലെ ഡാറ്റകള്‍ പരിശോധിച്ചാല്‍ പഴമക്കാര്‍ പറയുന്നതുപോലെ ‘ഓണം കറുക്കാന്‍’ തന്നെയാണ് സാധ്യത.
നിരാകരണം: സ്വകാര്യ കാലാവസ്ഥ ഏജന്‍സികളുടെ ഡാറ്റ പരിശോധിച്ച് തയ്യാറാക്കിയ ലേഖനമാണിത്. കാലാവസ്ഥ പ്രവചനം സംബന്ധിച്ച് ഔദ്യോഗിക മുന്നറിയിപ്പുകള്‍ മാത്രം പിന്തുടരുക.