Chothi Day 2026: അത്തം 11ന് തിരുവോണം; ഇന്നും ചോതി തന്നെ, പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കണേ

Onam 2026 Chothi Day: സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഓണാഘോഷത്തിന് തുടക്കം കുറിച്ചത് കർക്കിടക മാസത്തിലാണ്. കർക്കിടകം അവസാന ദിവസമായ ഞായറാഴ്ച്ചയാണ് അത്തം നക്ഷത്രം വന്നെത്തിയത്. ചിങ്ങമാസത്തിലാണ് സാധാരണയായി അത്തം പിറക്കാറുള്ളതെങ്കിലും, ഇത്തവണ അത്തം ആഘോഷിച്ചത് കർക്കടകത്തിലാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ഓണം ആഘോഷിക്കുന്നത്. 

Chothi Day 2026: അത്തം 11ന് തിരുവോണം; ഇന്നും ചോതി തന്നെ, പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കണേ

Chothi Day 2026

Published: 

19 Aug 2026 | 06:55 AM

മലയാളികളുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് ഓണം. ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ വന്നെത്തുന്ന ഓണക്കാലം ആഘോഷിക്കാൻ മലയാളികൾ എവിടെയാണെങ്കിലും മറക്കാറില്ല. എന്നാൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഓണാഘോഷത്തിന് തുടക്കം കുറിച്ചത് കർക്കിടക മാസത്തിലാണ്. കർക്കിടകം അവസാന ദിവസമായ ഞായറാഴ്ച്ചയാണ് അത്തം നക്ഷത്രം വന്നെത്തിയത്. ചിങ്ങമാസത്തിലാണ് സാധാരണയായി അത്തം പിറക്കാറുള്ളതെങ്കിലും, ഇത്തവണ അത്തം ആഘോഷിച്ചത് കർക്കടകത്തിലാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ഓണം ആഘോഷിക്കുന്നത്. ഇതിന് തൊട്ടുമുൻപുള്ള അത്തം നാളിലാണ് പത്തു ദിവസത്തെ ഓണാഘോഷങ്ങൾക്ക് തുടക്കമാകുന്നത്.

ഇക്കൊല്ലം ഓഗസ്റ്റ് 26നാണ് തിരുവോണം (ചിങ്ങം 10). ഇതിന് തൊട്ടുമുൻപു വരുന്ന അത്തം കർക്കടകം 31ന് വന്നതുകൊണ്ട് തൃപ്പൂണിത്തുറ അത്തച്ചമയം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ കർക്കടകത്തിലാണ് നടന്നത്. പക്ഷേ ഇക്കൊല്ലം പഴമയുടെ ചൊല്ലിന് ചില മാറ്റങ്ങൾ സംഭവിച്ചു. അത്തം പത്തിന് തിരുവോണം എന്നുള്ള അത്തം പതിനൊന്നിന് എന്നായി. സാധാരണയായി അത്തം കഴിഞ്ഞ് പത്താം ദിവസമാണ് തിരുവോണം വരാറുള്ളതെങ്കിലും, ഇത്തവണ അത് പതിനൊന്നാം ദിവസമാണ്.

ALSO READ: ചോതിക്ക് ചോദിക്കാതെ കിട്ടും? കോടിയെടുക്കാൻ ഒരു ദിനം; ആശംസകൾ നേരാം

ഇടയ്ക്കുള്ള ചോതി നക്ഷത്രം രണ്ട് സൂര്യോദയങ്ങളിലായി വ്യാപിച്ചു വരുന്നതാണ് ഇതിന് കാരണം. ചിങ്ങത്തിൽ തന്നെ തിരുവോണം ആഘോഷിക്കണം എന്നതിനാൽ, കർക്കടകത്തിലെ അത്തം മുതൽ ആഘോഷങ്ങൾ ആരംഭിക്കുകയായിരുന്നു.

ചോതി ദിനത്തിൻ്റെ പ്രത്യേകത

മഹാബലിയെ സ്വീകരിക്കാൻ വീടുകളിൽ പൂക്കളമിട്ടുതുടങ്ങുന്നത് അത്തം നാൾ മുതലാണ്. തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും മന്ദാരവും ശംഖുപുഷ്പവും ചെണ്ടുമല്ലിയുമൊക്കെ പൂക്കളങ്ങളിൽ ഇടം പിടിക്കുന്നത് ഓരോ ദിവസങ്ങളായിട്ടാണ്. ഓണക്കോടിയും വിപണിയുമാണ് ചോതി ദിവസത്തെ പ്രധാന പ്രത്യേകതകൾ. കുടുംബാംഗങ്ങൾക്കെല്ലാം പുതിയ ഓണക്കോടിയും ആഭരണങ്ങളും വാങ്ങുന്ന പ്രധാന ദിവസമാണിത്. ചോതി ദിനത്തിൽ പൂക്കളത്തിലും നിരവധി പ്രത്യേകതകൾ ഉണ്ട്.

നിലവിളക്ക് കൊളുത്തി ഗണപതിക്ക് വച്ച് ചാണകം മെഴുകിയ തറയിലാണ് പൂക്കളം ഇടുക. ആദ്യദിനമായ അത്തദിനത്തിൽ തുമ്പപ്പൂ മാത്രമാണ് പൂക്കളത്തിനായി ഉപയോഗിക്കുക. രണ്ടാമത്തെ ദിവസമായ ചിത്തിര നാളിൽ തുളസി,​ മുക്കുറ്റി എന്നിവ പൂക്കളത്തിൽ ചേർക്കുന്നു. മൂന്നാം ദിവസം മുതൽ മറ്റുനിറങ്ങളിലെ പൂക്കൾ പൂക്കളങ്ങളിൽ ഇടംപിടിക്കുന്നു. ചോതി നാളിലാണ് ചെമ്പരത്തിപ്പൂവ് ഉൾപ്പെടെയുള്ള കൂടുതൽ നിറത്തിലുള്ള പൂക്കൾ പൂക്കളത്തിൽ ഉപയോഗിക്കാൻ തുടങ്ങുന്നത്. ഇതോടെ അത്തം മുതൽ ആരംഭിച്ച പൂക്കളത്തിന്റെ നിറഭംഗി മനോഹരമാകുന്നു. ഓരോ ദിവസവും പൂക്കളുടെ എണ്ണത്തിലും വലുപ്പത്തിലും മാറ്റമുണ്ടാകുന്നത് ഓണപ്പൂക്കളത്തിന്റെ പ്രത്യേകതയാണ്.

ചോതി നാളിലും സാധാരണയായി വട്ടത്തിലുള്ള രൂപത്തിലാണ് പൂക്കളമൊരുക്കുന്നത്. ഈ ദിവസം പൂക്കളത്തിൽ തുമ്പയും തുളസിയും മൂന്ന് ചുറ്റായി വേണമെന്നാണ് വിശ്വാസം. പിന്നീട് മറ്റു നിറങ്ങളിലുള്ള പൂക്കൾ ഉപയോഗിച്ച് പൂക്കളം കൂടുതൽ ഭംഗിയാക്കുന്നു. അതുപോലെ ഈ ദിവസം മുതലാണ് വീടുകളിൽ പലഹാരങ്ങൾ അതവ ഉപ്പേരി തയ്യാറാക്കാൻ തുടങ്ങുന്നത്. ഇന്നത്തോട് കൂടി ഓണത്തെ വരവേൽക്കാൻ മലയാളികൾ കൂടുതൽ ആവേശത്തിലാകുകയാണ്.

English Summary:

Onam 2026, This Year Chothi nakshatram Celebrated In 4th Day. Due To This Change Thiruvonam Is Celebrated On 11th Day. Chothi traditions and significance when it comes to preparing the pookalam. Colourful flowers begin to appear on pookalam from Chothi.

 

Loading...
Unable to load recommendations.
Follow Us
Related Stories
Pala Municipality: പാലാ നഗരസഭയിൽ ഇനിയാര്? പുതിയ ചെയർപേഴ്സണെ കണ്ടെത്താൻ ഇന്ന് വോട്ടെടുപ്പ്
Onam Special Train: മലബാറുകാര്‍ക്ക് ലോട്ടറി! ചെന്നൈ-മംഗളൂരു ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങി
Kerala Welfare Pension: ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തിക്കുമോ? തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഓണസമ്മാനം!
Kerala Weather Update: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; തീരപ്രദേശങ്ങളിൽ റെഡ് അലർട്ട്
തിരുവനന്തപുരം–എറണാകുളം റൂട്ടിൽ ഇനി രാജകീയ യാത്ര! KSRTC എക്സിക്യൂട്ടീവ് AC വോൾവോ സർവീസ് ഓഗസ്റ്റ് 20 മുതൽ
Kerala Rain Alert: ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കരുത്തോടെ മഴ തിരിച്ചെത്തുന്നു
10000mAh ബാറ്ററി! ഐക്യൂ Z11S ലോഞ്ച് ചെയ്തു
ദിവസവും വെറും 20 മിനിറ്റ് നടന്നാൽ തലച്ചോറിൽ സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ?
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കരുത്; കാരണമിതാ
ഓഹരി വിപണിയിലെ നഷ്ടം ഒഴിവാക്കാം, നിക്ഷേപകന് വേണം ഈ ശീലങ്ങൾ
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്