Onam Bumper 2026: ഓണം ബംബർ അടിച്ചത് തനിക്കെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി
Tamil Nadu Native Claims He Is the Winner of Onam Bumper 2026: തിരുവോണം ബംബറിന്റെ യഥാർത്ഥ വിജയ് താനാണെന്ന് അവകാശവാദം ഉയർത്തി രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ്നാട് സ്വദേശി. സാദിഖ് എന്ന വ്യക്തിയാണ് താനാണ് ഓണം ബംബർ ലോട്ടറിയുടെ യഥാർത്ഥ വിജയിയാണ് എന്നു പറഞ്ഞ് പാലക്കാട് എസ്പി ഓഫീസിൽ പരാതിയുമായി എത്തിയത്. തന്റെ കൈവശം ഉണ്ടായിരുന്ന യഥാർത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയി എന്നും പക്ഷേ ലോട്ടറിയുടെ ഫോട്ടോ തന്റെ മൊബൈൽ ഫോണിൽ ഉണ്ട് എന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്.

Onam Bumper 2026
പാലക്കാട്: തിരുവോണം ബംബറിന്റെ യഥാർത്ഥ വിജയ് താനാണെന്ന് അവകാശവാദം ഉയർത്തി രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ്നാട് സ്വദേശി. സാദിഖ് എന്ന വ്യക്തിയാണ് താനാണ് ഓണം ബംബർ ലോട്ടറിയുടെ യഥാർത്ഥ വിജയിയാണ് എന്നു പറഞ്ഞ് പാലക്കാട് എസ്പി ഓഫീസിൽ പരാതിയുമായി എത്തിയത്. തന്റെ കൈവശം ഉണ്ടായിരുന്ന യഥാർത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയി എന്നും പക്ഷേ ലോട്ടറിയുടെ ഫോട്ടോ തന്റെ മൊബൈൽ ഫോണിൽ ഉണ്ട് എന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്. എന്നാൽ ഇത് വ്യാജ ലോട്ടറി ആണ് എന്നാണ് സംശയിക്കുന്നത്.
അതേസമയം ഇന്ന് ലോട്ടറി വകുപ്പ് തിരുവോണം ബമ്പറിന്റെ വിജയി ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചു എന്ന വിവരം സ്ഥിരീകരിച്ചിരുന്നു. വിജയിച്ച പേര് വെളിപ്പെടുത്താൻ താല്പര്യമില്ല. അതുകൊണ്ട് അജ്ഞാതനായി തുടരും. കണ്ണൂരിലെ ബാങ്ക് മുഖേനയാണ് ടിക്കറ്റ് വകുപ്പ് ഡയറക്ടറേറ്റിൽ ലഭിച്ചത്. സമ്മാനം വിജയ് സമർപ്പിച്ചിട്ടുള്ള ടിക്കറ്റും അനുബന്ധമായ രേഖകളും വിശദമായി പരിശോധിച്ച് വരികയാണ് വകുപ്പ്. സമർപ്പിക്കപ്പെട്ട ടിക്കറ്റുകൾക്ക് സമ്മാനത്തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു എന്ന് ലോട്ടറി വകുപ്പ് അധികൃതർ വ്യക്തമാക്കി. ആവശ്യമായ രേഖകൾ സഹിതം നേരിട്ടോ ബാങ്ക് മുഖേനയോ വകുപ്പിൽ സമർപ്പിച്ചിട്ടുള്ള ടിക്കറ്റുകൾക്കാണ് സമ്മാന തുക ലഭ്യമാക്കുക.
Also Read: പവർകട്ട് അവസാനിക്കുമോ? വൈദ്യുതി പ്രതിസന്ധി നീക്കാൻ നിർണായക പരിഹാര നടപടികൾ തുടങ്ങിയെന്ന് സർക്കാർ
മുപ്പത് കോടി രൂപയാണ് ഓണം ബംബർ ഭാഗ്യക്കുറിയുടെ വിജയിക്ക് സമ്മാനമായി ലഭിക്കുക. 500 രൂപയായിരുന്നു ഓണം ബംബർ ഭാഗ്യക്കുറി ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം പത്ത് പേര്‍ക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്കും ലഭിക്കും.