AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Power Cut: പവർകട്ട് അവസാനിക്കുമോ? വൈദ്യുതി പ്രതിസന്ധി നീക്കാൻ നിർണായക പരിഹാര നടപടികൾ തുടങ്ങിയെന്ന് സർക്കാർ

Kerala Power Crisis Relief Measures: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നിർണായക പരിഹാര നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി വി. ഡി സതീശന്റെ ഓഫീസ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ടി.പി.സിയുമായി ന്യൂഡൽഹിയിൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. എൻ.ടി.പി.സിയുമായി നടത്തിയ ചർച്ചയിൽ കേരളത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും...

Kerala Power Cut: പവർകട്ട് അവസാനിക്കുമോ? വൈദ്യുതി പ്രതിസന്ധി നീക്കാൻ നിർണായക പരിഹാര നടപടികൾ തുടങ്ങിയെന്ന് സർക്കാർ
വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി. ഡി സതീശന്റെ നേതൃത്വത്തിൽ എൻ.ടി.പി.സിയുമായി നടത്തിയ ചർച്ചImage Credit source: Facebook / CMO Keralam
Amal KV
Amal KV | Published: 07 Oct 2026 | 02:52 PM

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നിർണായക പരിഹാര നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി വി. ഡി സതീശന്റെ ഓഫീസ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ടി.പി.സിയുമായി ന്യൂഡൽഹിയിൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. എൻ.ടി.പി.സിയുമായി നടത്തിയ ചർച്ചയിൽ കേരളത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ഭാവിയിലെ ഊർജ ആവശ്യങ്ങൾ ഉറപ്പാക്കുന്നതിനുമായി നിരവധി നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു എന്നാണ് വിവരം.

കായംകുളത്ത് 2000 MWh ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബിയും എൻ.ടി.പി.സിയും ​​എൻ.ടി.പി.സിഗ്രീൻ എനർജി ലിമിറ്റഡും ചേർന്ന് പദ്ധതിയുടെ ധാരണാപത്രം ഒപ്പുവയ്ക്കും. പോത്തൻകോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ 80 MWh വീതമുള്ള BESS പദ്ധതികൾ കമ്മീഷൻ ചെയ്യും. മഹാരാഷ്ട്രയിലെ എൻ.ടി.പി.സി സിന്നർ പദ്ധതിയിൽ നിന്ന് കേരളത്തിന് 300 MW വരെ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് 5.18 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുക എന്നും സർക്കാർ അറിയിക്കുന്നു.

Also Read: മഴയും മിന്നലും കാറ്റും, തീരപ്രദേശങ്ങളിൽ കള്ളക്കടൽ; ജാഗ്രതാ നിർദ്ദേശം

എൻ.ടി.പി.സി നടപ്പാക്കുന്ന പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കാനും ആവശ്യമായ സംസ്ഥാന സഹകരണം ഉറപ്പാക്കാനും തീരുമാനം എടുത്തിട്ടുണ്ട്. കേരളത്തിന്റെ ദീർഘകാല വൈദ്യുതി ആവശ്യകത പരിഗണിച്ച് പ്രത്യേക സമർപ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന് എൻ.ടി.പി.സിയോട് ആവശ്യപ്പെട്ടു സർക്കാർ ആവശ്യപ്പെട്ടിടുണ്ട്. രാമഗുണ്ടം പവർ പ്ലാന്റിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പവർ പർച്ചേസ് ധാരാണാപത്രം ഒപ്പു വയ്ക്കാനുള്ള സന്നദ്ധത എൻ.ടി.പി.സി അറിയിച്ചതായും സർക്കാർ വ്യക്തമാക്കുന്നു. ഇതോടൊപ്പം കെ.എസ്.ഇ.ബിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ചില നടപടികൾ വരുന്നുണ്ട്. ബോർഡിന്റെ മാനേജ്‌മെന്റ്, സാങ്കേതിക പ്രവർത്തനം, ആധുനിക വൈദ്യുതി മാനേജ്‌മെന്റ് സംവിധാനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി എൻ.ടി.പി.സി യടെ പ്രൊഫഷണൽ, സാങ്കേതിക വൈദഗ്ധ്യം കെ.എസ്.ഇ.ബിക്ക് ലഭ്യമാക്കുമെന്നും സർക്കാർ പറയുന്നു.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് തുടർച്ചായായ ദിവസങ്ങളിൽ വൈകിട്ട് 6.15 നും രാത്രി 12.45 നും ഇടയിൽ പല തവലണ പവർകട്ട് ഏർപ്പെടുത്തുന്ന സാഹചര്യമുണ്ടായിരുന്നു. വൈദ്യുതിയുടെ ലഭ്യത കുറഞ്ഞതിനൊപ്പം മഴയില്ലാത്ത അവസ്ഥയും വന്നതോടെ പ്രിതിസന്ധി കടുത്തു. പീക്ക് സമയങ്ങളിൽ റെക്കോർഡ് വൈദ്യുതി ഉപഭോ​ഗമാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഈ പ്രശ്നം വലിയ വെല്ലുവിളിയായി മാറിയിട്ടുമുണ്ട്. ഈ സാ​ഹചര്യത്തിലാണ് ഇപ്പോൾ നിർണായക ഇടപെടലുകൾ ഉണ്ടായിരിക്കുന്നത്.

English Summary

The office of Chief Minister V.D. Satheesan has announced that decisive measures have been initiated to resolve the power crisis facing the state. This announcement follows recent discussions held with the central public sector undertaking, NTPC.

Follow Us