കോതമംഗലത്ത് വീണ്ടും വിദ്യാർഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു
Engineering Student Dies After Jumping From Hostel Building: എറണാകുളം ജില്ലയിലെ കോതമംഗലത്ത് വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. കോതമംഗലത്തെ എം.എ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ആയേഷ് ( 20 ) ആണ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി മരിച്ചത്. മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു ആയേഷ്. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.
കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. കോതമംഗലത്തെ എം.എ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ആയേഷ് ( 20 ) ആണ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി മരിച്ചത്. മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു ആയേഷ്. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യക്ക് പിന്നിലെ കാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചനകൾ. സംഭവത്തിൽ കോതമംഗലം പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർഥിയുടെ മൃതദേഹം നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഈ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലും ഇതേ കോളേജിൽ മറ്റൊരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. അരുണാചൽ പ്രദേശ് സ്വദേശിയായ വിദ്യാർത്ഥിയാണ് അന്ന് ജീവനൊടുക്കിയത്. ഇയർ ഔട്ട് ആകുമെന്ന പേടിയിലും മാനസിക സംഘർഷത്തിലും ആണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് എന്നായിരുന്നു അന്ന് ഉയർന്ന ആരോപണം. ഈ സംഭവത്തെ തുടർന്ന് കോളേജിൽ വലിയ വിദ്യാർത്ഥി പ്രക്ഷോഭം നടക്കുകയുണ്ടായി. ദിവസങ്ങളോളം നീണ്ടു നിന്നിരുന്നു ഈ വിദ്യാർത്ഥി സമരം.
Also Read: 16ന് ഇടുക്കിയിൽ ഹർത്താൽ; ഭൂപ്രശ്നങ്ങളിൽ സമരം കടുപ്പിക്കാൻ സിപിഎം
ആത്മഹത്യയ്ക്ക് പിന്നാലെ കോളേജിലെ നിലവിൽ തുടരുന്ന പല രീതികളും മാറ്റണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു വിദ്യാർത്ഥി പ്രതിഷേധം പ്രധാനമായും നടന്നത്. സമരത്തെ തുടർന്ന് വിദ്യാർത്ഥികൾ ഉന്നയിച്ച 5 ആവശ്യങ്ങൾ കോളേജ് അധികൃതർ അംഗീകരിക്കുകയുണ്ടായി. പുനപരീക്ഷക്ക് ഉള്ള ഫീസ് 6000 ത്തിൽ നിന്ന് ആയിരം ആക്കി കുറക്കുകയും കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി നിർദേശപ്രകാരമുള്ള മിനിമം ക്രെഡിറ്റ് സിസ്റ്റം നടപ്പിലാക്കുമെന്നും അന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആയിരിക്കെ എം.എ കോളേജിൽ മാത്രം ഇത് 22 ആക്കിയതാണ് വിദ്യാർത്ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സഹപാഠികൾ ആരോപിച്ചിരുന്നത്. കൂടാതെ മരിച്ച അരുണാചൽ സ്വദേശിയായ വിദ്യാർഥിയെ ഒന്നരമാസമായി ക്ലാസ്സിൽ കയറാൻ അനുവദിച്ചിരുന്നില്ല എന്നും വിദ്യാർത്ഥികൾ ആരോപണം ഉന്നയിച്ചിരുന്നു.
( പ്രത്യേകം ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
English Summary
Another student suicide has occurred in Kothamangalam, Ernakulam district. A student died by suicide after jumping from the hostel building of M.A. College, Kothamangalam. The deceased, Aayesh (20), was a native of Venjaramoodu in Thiruvananthapuram.