AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lightning Strike Death in Angamaly: വീട്ടുമുറ്റത്ത് ഉണക്കാനിട്ട തുണികളെടുക്കാൻ പുറത്തേക്കിറങ്ങി; അങ്കമാലിയിൽ മിന്നലേറ്റ് വീട്ടമ്മ മരിച്ചു

One Person Dies After Being Struck by Lightning in Angamaly: ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഇതേ തുടർന്ന് വൈകീട്ട് നാല് മണിയോടെ വീട്ടുമുറ്റത്ത് ഉണക്കാനിട്ട തുണികൾ എടുക്കുന്നതിന് വേണ്ടി പുറത്തിറങ്ങിയപ്പോഴായിരുന്നു മിന്നലേറ്റത്.

Lightning Strike Death in Angamaly: വീട്ടുമുറ്റത്ത് ഉണക്കാനിട്ട തുണികളെടുക്കാൻ പുറത്തേക്കിറങ്ങി; അങ്കമാലിയിൽ മിന്നലേറ്റ് വീട്ടമ്മ മരിച്ചു
പ്രതീകാത്മക ചിത്രം Image Credit source: Freepik
Nandha Das
Nandha Das | Updated On: 12 Mar 2025 | 06:52 PM

തൃശൂർ: അങ്കമാലിയിൽ മിന്നലേറ്റ് വീട്ടമ്മ മരിച്ചു. അങ്കമാലി വേങ്ങൂർ സ്വദേശി വിജയമ്മയാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. അങ്കമാലി നഗരസഭാ കൗൺസിലർ എ വി രഘുവിന്റെ അമ്മയാണ് വിജയമ്മ. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം അങ്കമാലിയിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഇതേ തുടർന്ന് വൈകീട്ട് നാല് മണിയോടെ വീട്ടുമുറ്റത്ത് ഉണക്കാനിട്ട തുണികൾ എടുക്കുന്നതിന് വേണ്ടി പുറത്തിറങ്ങിയതായിരുന്നു വിജയമ്മ. അപ്പോഴാണ് മിന്നലേറ്റത്. തുടർന്ന് അടുത്തുള്ള ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ALSO READ: പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; വള്ളിയൂർക്കാവിൽ വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം

പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് വഴിയോര കച്ചവടക്കാരൻ മരിച്ചു.

വയനാട് മാനന്തവാടിയിലെ വള്ളിയൂർക്കാവിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. പച്ചക്കറികൾ ഉന്തുവണ്ടിയിൽ കൊണ്ടുപോയി വില്പന നടത്തിയിരുന്ന വഴിയോര കച്ചവടക്കാരനായ വള്ളിയൂർക്കാവ് തോട്ടുങ്കൽ സ്വദേശി ശ്രീധരൻ (65) ആണ് അപകടത്തിൽ മരിച്ചത്.

മോഷണക്കേസ് പ്രതിയെ കോടതിയിൽ ഹരാജക്കുന്നതിന് വേണ്ടി കണ്ണൂരിൽ നിന്ന് വരികയായിരുന്ന അമ്പലവയൽ പോലീസ് വാഹനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് ആൽമരത്തിൽ ചെന്ന് ഇടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും പ്രതിക്കും പരിക്കേറ്റു.

വള്ളിയൂർക്കാവ് അമ്പലത്തിനടുത്ത് വെച്ച് പോലീസ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് നീങ്ങി തലകീഴായി മറിയുകയായിരുന്നു. ഇതിനിടയിലേക്ക് വഴിയോര കച്ചവടക്കാരനും പെടുകയായിരുന്നു. പോലീസ് വാഹനം വന്നത് അമിത വേഗത്തിൽ ആയിരുന്നെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Follow Us