Online Money Scam: കണ്ണൂരിൽ ഭീകരരുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് വയോധികയുടെ 1.59 കോടി രൂപ തട്ടി

Online Money Scam in Kannur: പഹൽ​ഗാം ഭീകരാക്രമണ കേസിലെ പ്രതി ആദിൽ ​ഗോറിയുടെ താമസസ്ഥലം പരിശോധിച്ചപ്പോഴാണ് പരാതിക്കാരിയുടെ ആധാർ കാർഡ് കിട്ടിയെന്നും പഹൽ​ഗാം ഭീകരരിൽ...

Online Money Scam: കണ്ണൂരിൽ ഭീകരരുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് വയോധികയുടെ 1.59 കോടി രൂപ തട്ടി

Kannur Online Money Scam

Published: 

14 Feb 2026 | 04:28 PM

കണ്ണൂർ: സിബിഐ ചമഞ്ഞ ഓൺലൈൻ തട്ടിപ്പ്. കണ്ണൂർ സ്വദേശിനിയുടെ ഒന്നരക്കോടി രൂപ സംഘം തട്ടിയെടുത്തു. കണ്ണൂർ ജില്ലയിൽ ഫ്ലാറ്റിൽ താമസിക്കുന്ന 80 വയസ്സോളം പ്രായം വരുന്ന വയോധികയ്ക്കാണ് ഒരു മാസത്തിനിടെ പണം നഷ്ടപ്പെട്ടത്. പഹൽ​ഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു കൊണ്ടാണ് സംഘം വയോധികയെ ഭീഷണിപ്പെടുത്തിയിരുന്നത്. പഹൽ​ഗാം ഭീകരാക്രമണ കേസിലെ പ്രതി ആദിൽ ​ഗോറിയുടെ താമസസ്ഥലം പരിശോധിച്ചപ്പോഴാണ് പരാതിക്കാരിയുടെ ആധാർ കാർഡ് കിട്ടിയെന്നും പഹൽ​ഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചിട്ടുണ്ടെന്ന് ആയിരുന്നു സംഘം ആരോപിച്ചുകൊണ്ട് വയോധികയെ ഭീഷണിപ്പെടുത്തിയത്.

നിരപരാധിത്വം തെളിയിക്കുന്നതിനായി കയ്യിലുള്ള പണം റിസർവ്ബാങ്ക് ഓഫ് ഇന്ത്യക്ക് പരിശോധിക്കുന്നതിന് വേണ്ടി അവർ പറയുന്ന അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഭീഷണിയിൽ ഭയന്ന് വയോധിക തട്ടിപ്പ് സംഘം പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു. വലിയ തുക വിവിധ അക്കൗണ്ടുകളിലേക്ക് അടിക്കടി ട്രാൻസ്ഫർ ചെയ്യുന്നത് കണ്ട ബാങ്ക് അധികൃതർക്ക് ആണ് സംശയം തോന്നിയത്.

പിന്നാലെ 50 ലക്ഷം കൂടി ട്രാൻസ്ഫർ ചെയ്യാനുള്ള നീക്കം തടയുകയായിരുന്നു. കൂടാതെ വിവരം പോലീസിനെയും വയോധിക യെയും അറിയിച്ചു. ഇതോടെയാണ് താൻ തട്ടിപ്പിനിരയായതായി വയോധിക തിരിച്ചറിഞ്ഞത്. പിന്നാലെ കണ്ണൂർ സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. ജനുവരി ആദ്യ ആഴ്ചയോടെയാണ് തട്ടിപ്പ് തുടങ്ങിയത്. സിബിഐയിൽ നിന്നാണെന്ന് വ്യാജ വാട്സ്ആപ്പ് വീഡിയോ കോൾ വിളിച്ചാണ് ഭീഷണിപ്പെടുത്തിയിരുന്നത്.

തുടർന്ന് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചു. ബിസിനസ് ഇടപാടുകൾ ഉള്ള വയോധികയുടെ ബാക്കി തുക ബാങ്ക് അധികൃതരുടെ ജാഗ്രത മൂലം നഷ്ടമായില്ല എന്നുള്ളത് മാത്രമാണ് ഒരാശ്വാസം. അതേസമയം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. പണം കൈമാറി അക്കൗണ്ടുകൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള നീക്കം ആരംഭിച്ചു എന്നും കൂട്ടിച്ചേർത്തു.

Follow Us
Related Stories
KSRTC Special service: ഈസ്റ്ററും വിഷുവും മാത്രമല്ല തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് അധിക സർവ്വീസുമായി കെഎസ്ആർടിസി, അറിയേണ്ടതെല്ലാം
Kerala Lottery Result Today: ഒരു കോടി ആരു നേടും? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Voters List: ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ; അറിയേണ്ടതെല്ലാം
Kerala Weather Update: മഴയെ വെല്ലുന്ന കത്തുന്ന ചൂട്; സംസ്ഥാനത്ത് ഇന്ന് മഴ പെയ്യുമോ… വരാനിരിക്കുന്നത് എന്ത്?
Bengaluru Train: മലബാറുകാര്‍ക്ക് കനത്ത നിരാശ; ബെംഗളൂരു-കോഴിക്കോട് ട്രെയിനിന്റെ സമയത്തില്‍ മാറ്റം, വൈകിയോടും
Ramesh Pisharody: സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേശ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ