കേരള പോലീസിന്റെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 12 കോടിയുടെ മയക്കുമരുന്നുമായി 3 പേർ പിടിയിൽ

Kerala Police seize drugs worth Rs 12 crore: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.800 കിലോഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. സംഭവത്തിൽ വയനാട്, മലപ്പുറം സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. പിടികൂടിയ എംഡിഎംഎയ്ക്ക് ഏകദേശം 12 കോടിയോളം രൂപ വിപണി മൂല്യം ഉണ്ട് എന്നാണ് റിപ്പോർട്ട്. സംസ്ഥാന പോലീസ് നടത്തിയ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണ് ഇത് എന്നാണ് കരുതപ്പെടുന്നത്.

കേരള പോലീസിന്റെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 12 കോടിയുടെ മയക്കുമരുന്നുമായി 3 പേർ പിടിയിൽ

Kerala Police Seize Drugs Worth Rs 12 Crore

Updated On: 

29 Aug 2026 | 07:53 PM

കോയമ്പത്തൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വമ്പൻ മയക്കുമരുന്ന് വേട്ടയുമായി കേരള പോലീസ്. കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.800 കിലോഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. സംഭവത്തിൽ വയനാട്, മലപ്പുറം സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. പിടികൂടിയ എംഡിഎംഎയ്ക്ക് ഏകദേശം 12 കോടിയോളം രൂപ വിപണി മൂല്യം ഉണ്ട് എന്നാണ് റിപ്പോർട്ട്. സംസ്ഥാന പോലീസ് നടത്തിയ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണ് ഇത് എന്നാണ് കരുതപ്പെടുന്നത്. കേരള പോലീസ് കോയമ്പത്തൂരിൽ എത്തിയാണ് ഈ വമ്പൻ മയക്കുമരുന്ന് വേട്ട നടത്തിയത്. ഈ സംഭവത്തിൽ മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ(21) എന്നിവർ ആണ് പിടിയിലായത്.

മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ അ‌ടുത്തിടെ പോലീസ് സംഘം നടത്തിയ പരിശോധനയാണ് ഇപ്പോഴത്തെ വമ്പൻ എംഡിഎംഎ വേട്ടയിലേക്ക് നയിച്ചിരിക്കുന്നത്. നേരത്തെ മഞ്ചേരിയിൽ നടന്ന പരിശോധനയിൽ 100 ഗ്രാം എംഡിഎംഎയുമായി ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യംചെയ്യലിൽ ഇവരിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അ‌ടിസ്ഥാനത്തിലാണ് കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ ലക്ഷ്യം വച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്.

Also Read: പരിമിതികളെ ആത്മവിശ്വാസം കൊണ്ട് തോൽപിച്ച യൂട്യൂബർ; സ്വാലിഹ് വളാഞ്ചേരി വിടവാങ്ങി

ഡൽഹി, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ രഹസ്യകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ എംഡിഎംഎ സംഭരിച്ച് കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ വിൽക്കുന്നതായിരുന്നു പ്രതികളുടെ രീതി. ആഡംബര വാഹനങ്ങളിൽ രഹസ്യ അറകളുണ്ടാക്കി, അതിനുള്ളിൽ ഒളിപ്പിച്ചും മറ്റുമായിരുന്നു പ്രധാനമായും എംഡിഎംഎ കടത്തിയിരുന്നത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, പഴനി, പൊള്ളാച്ചി, കൊടൈക്കനാൽ എന്നിവിടങ്ങളായിരുന്നു ഈ മയക്കുമരുന്ന് സംഘത്തിന്റെ പ്രധാന ഇടത്താവളങ്ങൾ.

തിരക്കേറിയ ഇത്തരം ടൗണുകളിൽ ആണ് ലഹരി ഇടപാടുകൾ പ്രധാനമായും നടക്കുന്നത് എന്ന് മനസിലാക്കിയ പോലീസ് ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ചും ഇടനിലക്കാരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂർ ടൗണിന് സമീപത്തുനിന്ന് ഇന്നോവയിൽ ഒളിപ്പിച്ച 12.794 കിലോഗ്രാം എംഡിഎംഎ പോലീസ് കണ്ടെത്തിയത്. കേരളത്തിലങ്ങോളമിങ്ങോളം ചില്ലറ വിൽപ്പന നടത്തുന്നതിനായി 200 ഗ്രാം മുതൽ 500 ഗ്രാം വരെ പായ്ക്കറ്റുകളാക്കിയ നിലയിൽ ഇന്നോവയുടെ ഡോർ പാഡിനുള്ളിൽ ആണ് ഇത് കണ്ടെത്തിയത്.

വിമാനത്തിൽ ഡൽഹി, മുംബൈ, എന്നിവിടങ്ങളിലെത്തിയ ശേഷം ആഡംബര കാറുകൾ വാങ്ങി നാട്ടിലേക്ക് കൊണ്ടുവരുന്നു എന്ന വ്യാജേന ലഹരിവസ്തുക്കൾ ഒളിപ്പിച്ചു കടത്തികൊണ്ടുവരികയാണ് ഈ സംഘത്തിന്റെ രീതി എന്നാണ് പോലീസ് പറയുന്നത്. ഈ സംഘത്തിൽ ഉൾപ്പെട്ട മറ്റ് ചിലരെക്കുറിച്ച് സൂചനകൾ ലഭിച്ചതായും എംഡിഎംഎയുടെ ഉറവിടത്തെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അ‌റിയിച്ചു.

English Summary

Kerala Police has launched a massive drug bust as part of Operation Toofan. 12,800 kilograms of MDMA, which was being smuggled into Kerala, was seized from Coimbatore. The arrested persons are Jabir Ali (32) from Mambravalappil, Pantallur, Malappuram, Muhammad Salih (34) from Karimbayil, Meppadi, Wayanad, and Sheim Akbar (21) from Anakayam, Malappuram. The seized MDMA is reported to have a market value of around Rs 10 crore.

Loading...
Unable to load recommendations.
Follow Us
ചെവിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
പല്ലികളെ കടക്ക് പുറത്ത്! ചെലവില്ലാതെ തുരത്താൻ ചില വഴികൾ
ഭക്ഷണശേഷം പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ!
ഉമിനീരിൽ ഈ വ്യത്യാസം ഉണ്ടോ? കാരണമിത്
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ