അടിച്ചുകയറി ബിഎസ്എൻഎല്ലും വിഐയും; എയർടെൽ ഞെട്ടിച്ചെങ്കിലും ഒന്നാം സ്ഥാനം തുടർന്ന് ജിയോ; TRAI കണക്ക് എത്തി
VI and BSNL gain new subscribers in July 2026: ജിയോയും എയർടെലും പുതിയ വരിക്കാരെ എല്ലാ മാസവും നേടുന്നത് പതിവാണ്. എന്നാൽ വിഐക്ക് എല്ലാ മാസവും വരിക്കാരെ നഷ്ടപ്പെടുന്ന കണക്കാണ് പറയാനുണ്ടായിരുന്നത്. പക്ഷേ ജൂലൈയിൽ ആ അവസ്ഥ മാറിയിട്ടുണ്ട്. വളരെ വലിയ തോതിൽ അല്ലെങ്കിലും പുതിയ വരിക്കാരെ സ്വന്തമാക്കാൻ വിഐക്കും ഒപ്പം ബിഎസ്എൻഎല്ലിനും കഴിഞ്ഞു. ജൂലൈയിൽ ഏറ്റവുമധികം പുതിയ വരിക്കാരെ സ്വന്തമാക്കിയത് എയർടെൽ ആണ്.
ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) യുടെ ഏറ്റവും പുതിയ പ്രതിമാസ റിപ്പോർട്ട് എത്തി. 2026 ജൂലൈ മാസത്തെ ടെലികോം സബ്‌സ്‌ക്രിപ്‌ഷൻ ഡാറ്റയാണ് കഴിഞ്ഞ ദിവസം ഏറ്റവും പുതിയ കണക്കുകളുമായി പുറത്തുവന്നിരിക്കുന്നത്. മുൻപ് ജിയോയും എയർടെലും പുതിയ വരിക്കാരെ സ്വന്തമാക്കുകയും വിഐ സ്ഥിരമായി ഉപയോക്താക്കളെ നഷ്ടമാകുകയും ബിഎസ്എൻഎൽ ചില മാസങ്ങളിൽ വരിക്കാരെ നഷ്ടപ്പെടുത്തുകയും ചില മാസങ്ങളിൽ പുതിയ വരിക്കാരെ നേടുകയും ചെയ്യുന്നതായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ അതിൽ മാറ്റം വന്നിട്ടുണ്ട്. വയർലെസ് വരിക്കാരുടെ (മൊബൈൽ) വിഭാഗത്തിൽ വരിക്കാരെ നഷ്ടപ്പെടുന്നതിൽ നിന്ന് വരിക്കാരെ സ്വന്തമാക്കുന്ന നിലയിലേക്ക് 2026 ജൂണിൽ വിഐയും ബിഎസ്എൻഎല്ലും മികച്ച പ്രകടനം കാഴ്ചവച്ചു.
ജിയോയും എയർടെലും പുതിയ വരിക്കാരെ എല്ലാ മാസവും നേടുന്നത് പതിവാണ്. എന്നാൽ വിഐക്ക് എല്ലാ മാസവും വരിക്കാരെ നഷ്ടപ്പെടുന്ന കണക്കാണ് പറയാനുണ്ടായിരുന്നത്. പക്ഷേ ജൂലൈയിൽ ആ അവസ്ഥ മാറിയിട്ടുണ്ട്. വളരെ വലിയ തോതിൽ അല്ലെങ്കിലും പുതിയ വരിക്കാരെ സ്വന്തമാക്കാൻ വിഐക്കും ഒപ്പം ബിഎസ്എൻഎല്ലിനും കഴിഞ്ഞു.
Also Read: സിംപിൾ വിവോ T5 5G മുതൽ വമ്പൻ ഐഫോൺ അൾട്ര വരെ! 2026 സെപ്റ്റംബറിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ
2026 ജൂണിൽ 198,823,098 വരിക്കാരാണ് വിഐക്ക് ആകെ ഉണ്ടായിരുന്നത്. ജൂലൈ അവസാനിച്ചപ്പോൾ അത് 199,063,212 ആയി ഉയർന്നിട്ടുണ്ട്. അതായത് ഏകദേശം 2,40,114 പുതിയ വരിക്കാരെ ജൂലൈയിൽ വൊഡാഫോൺ ഐഡിയ സ്വന്തമാക്കി. അതേപോലെ തന്നെയാണ് ബിഎസ്എൻഎല്ലിന്റെ കാര്യവും. ജൂണിൽ 93,008,994 വരിക്കാരുണ്ടായിരുന്നത് ജൂലൈയിൽ 93,177,868 വരിക്കാരായി വർധിപ്പിക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു. 168,874 പുതിയ വരിക്കാർ ആണ് ജൂലൈയിൽ ബിഎസ്എൻഎല്ലിലേക്ക് എത്തിയത്.
ജൂലൈയിൽ ബിഎസ്എൻഎല്ലിനെക്കാൾ കൂടുതൽ പുതിയ വരിക്കാരെ സ്വന്തമാക്കാൻ വിഐക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. കാരണം മുൻപ് ബിഎസ്എൻഎൽ ചില മാസങ്ങളിൽ പുതിയ വരിക്കാരെ സ്വന്തമാക്കിയപ്പോഴും തുടർച്ചയായി വരിക്കാരെ നഷ്ടപ്പെടുന്ന കണക്കായിരുന്നു വിഐക്ക് പറയാനുണ്ടായിരുന്നത്. ആ നില മാറി എന്നത് വിഐയെ സംബന്ധിച്ച് വലിയ നേട്ടമാണ്.
2026 ജൂലൈയിൽ പുതിയ വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോയും എയർടെലും പതിവ് പോലെ മികവ് പുലർത്തി, അതിൽ ഒരുപടി മുന്നിൽ നിൽക്കുന്നത് എയർടെൽ ആണ്. ജൂണിൽ 486,799,957 വയർലെസ് വരിക്കാരാണ് എയർടെലിന് ഉണ്ടായിരുന്നത്, അത് ജൂലൈ ആയപ്പോഴേക്കും 489,488,305 എന്ന നിലയിലേക്ക് വർധിച്ചു. അതായത് 2,688,348 പുതിയ വരിക്കാർ ജൂലൈയിൽ എയർടെലിലേക്ക് എത്തി.
2026 ജൂണിൽ ജിയോയ്ക്ക് 503,583,616 വയർലെസ് വരിക്കാർ ആണ് ഉണ്ടായിരുന്നത്. ജൂലൈയിൽ ഇത് 506,030,343 എന്ന നിലയിലേക്ക് ആണ് വർധിച്ചത്. അതായത് 2,446,727 പേർ പുതിയതായി ജിയോയിലേക്ക് എത്തി. ജൂലൈയിൽ ഏറ്റവുമധികം പുതിയ വരിക്കാരെ സ്വന്തമാക്കിയത് എയർടെൽ ആണെന്ന് ഈ ട്രായി പ്രതിമാസ സബ്സ്ക്രിപ്ഷൻ ഡാറ്റ പറയുന്നു. അതേസമയം വരിക്കാരുടെ മൊത്തത്തിലുള്ള എണ്ണമെടുത്താൽ, ഏറ്റവുമധികം വരിക്കാരുമായി ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനി എന്ന സ്ഥാനത്ത് ജിയോ തുടരുന്നു.
ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (Vi), ബിഎസ്എൻഎൽ എന്നിവ 2026 ജൂലൈയിൽ വയർലെസ് വരിക്കാരുടെ എണ്ണത്തിൽ നേട്ടം രേഖപ്പെടുത്തിയപ്പോൾ, സർക്കാർ ഉടമസ്ഥതയിലുള്ള MTNL ന് വരിക്കാരുടെ എണ്ണത്തിൽ നഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2026 ജൂലൈയിൽ ഇന്ത്യയിലെ വയർലെസ് (മൊബൈൽ) വരിക്കാരുടെ എണ്ണം മൊത്തത്തിൽ 1,282.38 ദശലക്ഷത്തിൽ നിന്ന് 1,287.92 ദശലക്ഷമായി ഉയർന്നു, അതായത് ഏകദേശം 0.43 ശതമാനം വളർച്ച ഉണ്ടായി.
English Summary
The latest monthly report of the Telecom Regulatory Authority of India (TRAI) is out. The latest figures are the telecom subscription data for the month of July 2026. Jio, Airtel, VI and BSNL were able to acquire new subscribers in July, with Airtel gaining the most new subscribers.