മണർകാട് ഇനി ആവർത്തിക്കില്ല, നിയമവിരുദ്ധമായതൊന്നും സർക്കാർ ചെയ്യില്ല; മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ഓർത്തഡോക്സ് സഭ

Chief Minister VD Satheesan Orthodox Church Meeting Updates : ഉച്ചയ്ക്ക് ശേഷം കോട്ടയം ദേവലോകം അരമനയിൽ എത്തിയ മുഖ്യമന്ത്രി വിഡി സതീശൻ ഓർത്തഡോക്ശ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോടതി വിധി നടപ്പിലാക്കാനുള്ള പള്ളികളിൽ യാക്കോബ സഭയുടെ പരമാധ്യക്ഷൻ പാത്രിയർക്കീസ് ബാവ പ്രവേശിച്ചതിൽ ഓർത്തഡോക്സ് സഭയ്ക്ക് വേദനയുണ്ടായിയെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു.

മണർകാട് ഇനി ആവർത്തിക്കില്ല, നിയമവിരുദ്ധമായതൊന്നും സർക്കാർ ചെയ്യില്ല; മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ഓർത്തഡോക്സ് സഭ

Mathews III Catholica Bava, VD Satheesan

Published: 

24 Nov 2026 | 06:02 PM

കോട്ടയം : പാത്രിയർക്കീസ് ബാവ മണർകാട്, കോതമംഗലം, റാക്കാട് പള്ളികളിൽ പ്രവേശിച്ചത് പോലെയുള്ള സംഭവങ്ങൾ ഇനിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ഉറപ്പ് നൽകിയെന്ന് ഓർത്തഡോക്സ് സഭ. കോട്ടയം ദേവലോകം അരമനയിൽ വെച്ച് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം വാർത്തക്കുറിപ്പിലൂടെയാണ് ഓർത്തഡോക്സ് സഭ ഇക്കാര്യം അറിയിച്ചത്. അതേസമയം മണർകാട്, കോതമംഗലം, റാക്കാട് പള്ളികളിൽ പാത്രിയർക്കീസ് ബാവ പ്രവേശിച്ചതിൽ ഓർത്തഡോക്സ് സഭയ്ക്കുണ്ടായ വേദ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ മുഖ്യമന്ത്രിയെ അറിയിച്ചു.

കൂടാതെ പിറവം ആട്ടികുന്ന് പള്ളിയിലെ റബർ തോട്ടം തർക്കവും അതിനെ തുടർന്നുള്ള സംഘർഷ സാഹചര്യവും ഓർത്തഡോക്സ് സഭ മുഖ്യമന്ത്രിയെ അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്ന മുറയ്ക്ക് വ്യവസ്ഥാപിതമായ മർഗങ്ങളിലൂടെ ചർച്ചകൾക്ക് സഭ തയ്യാറാണെന്ന് ഓർത്തഡോക്സ് സഭ നേതൃത്വം മുഖ്യമന്ത്രിയോട് വ്യക്തമാക്കി. അതേസമയം ആട്ടിൻകുന്ന് പള്ളിയിലെ പ്രശ്നം പരിഹരിക്കാൻ നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞുയെന്ന് ഓർത്തഡോക്സ് സഭ അറിയിച്ചു. ആട്ടിക്കുന്ന് പ്രശ്നത്തിൽ സർക്കാരിനെതിരെ നേരത്തെ ഓർത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു. മന്ത്രി അനൂപ് ജേക്കബ് നേരിട്ട് ഇടപ്പെട്ടാണ് ആട്ടിൻകുന്ന് പള്ളിയിലെ പ്രശ്നം സംഘർഷാവസ്ഥയിലേക്കെത്തിച്ചതെന്നും ഓർത്തഡോക്സ് സഭ ആരോപിക്കുന്നു.

ALSO READ : കോൺഗ്രസിൽ അ‌ടി മൂക്കുന്നു! ഷാഫി എ ​ഗ്രൂപ്പെങ്കിൽ എട്ടാമത്തെ അത്ഭുതം, കൂടുതൽ പറയിപ്പിക്കരുത്: ഉണ്ണിത്താൻ

ഓർത്തഡോക്സ് സഭ പങ്കുവെച്ച വാർത്തക്കുറിപ്പ്

ഒപ്പം സഭകൾ തമ്മിലുള്ള സമാധാന ചർച്ചകൾ അവസാനഘട്ടത്തിലാണെന്നുള്ള അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കോടതി അറിയിച്ച നിലപാടിലും ഓർത്തഡോക്സ് സഭ അമർഷം രേഖപ്പെടുത്തി. ഇക്കാര്യത്തിലും വ്യക്ത നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ഓർത്തഡോക്സ് സഭ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം സമാധാന ചർച്ചകൾക്ക് സഭ തയ്യാറാണെന്നും എന്നാൽ കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കണം സമാധാന ചർച്ചകൾ നടക്കേണ്ടതെന്നും ഓർത്തഡോക്സ് സഭ ആവശ്യപ്പെടുന്നത്.

English Summary

CM VD Satheesan Provide Assurance To Orthodox Church, Never Happen Again Incidents Such As Happened Recently in Manarcad, Kothamangalam And Rakkad Chruches. Kerala Government Will Act According To The Law VD Satheesan Assured To Orthodox Church

Loading...
Unable to load recommendations.
Follow Us
Related Stories
Air Quality: കൊച്ചിയിലെയും തിരുവനന്തപുരത്തെയും വായുഗുണനിലവാരം പഠിക്കും; വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി
Palakkad School Shootout : പാലക്കാട് സ്കൂളിൽ വെടിവെയ്പ്പ്; ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്
Kerala Lottery Result: ദേ ഇതാണ് ആ വിജയ നമ്പർ, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Rain Alert: ഇനി നാലുദിവസം പെരുമഴ? വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശബരിമലയിലും മുന്നറിയിപ്പ്‌
കോൺഗ്രസിൽ അ‌ടി മൂക്കുന്നു! ഷാഫി എ ​ഗ്രൂപ്പെങ്കിൽ എട്ടാമത്തെ അത്ഭുതം, കൂടുതൽ പറയിപ്പിക്കരുത്: ഉണ്ണിത്താൻ
13 വയസുകാരി ഉൾപ്പെട്ട കരുവാറ്റ കൊലക്കേസ്: പോലീസ് അ‌കമ്പടിയിൽ തെളിവെടുപ്പ്, പ്രതിയുടെ ഹർജി സുപ്രീംകോടതി തള്ളി
ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ സാധിക്കുമോ?
കണ്ണുകളിൽ കാണുന്ന ഈ 5 മാറ്റങ്ങൾ കരൾ രോഗത്തിന്റെ സൂചനകളാകാം
വായിൽവെള്ളമൂറും, ഉണക്കമീൻ അച്ചാർ ഉണ്ടാക്കിയാലോ
ഹൃദ്രോഗം തടയും, പ്രതിരോധശേഷി കൂട്ടും; മത്തി നിസ്സാരക്കാരനല്ല!
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം