Pahalgam Terror Attack: ‘മൂന്ന് ദിവസങ്ങൾക്ക് മുൻപ് പഹൽഗാമിലുണ്ടായിരുന്നു; ഓർക്കുമ്പോൾ ഉൾക്കിടിലം’: പോസ്റ്റ് പങ്കുവച്ച് ജി വേണുഗോപാൽ

G Venugopal Reveals He Was There In Pahalgam: മൂന്ന് ദിവസങ്ങൾക്ക് മുൻപ് താനും കുടുംബവും പഹൽഗാമിൽ വിനോദസഞ്ചാരം നടത്തിയിരുന്നതായി വെളിപ്പെടുത്തി ജി വേണുഗോപാൽ. അതോർക്കുമ്പോൾ ഒരു ഉൾക്കിടിലം തോന്നുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Pahalgam Terror Attack: മൂന്ന് ദിവസങ്ങൾക്ക് മുൻപ് പഹൽഗാമിലുണ്ടായിരുന്നു; ഓർക്കുമ്പോൾ ഉൾക്കിടിലം: പോസ്റ്റ് പങ്കുവച്ച് ജി വേണുഗോപാൽ

ജി വേണുഗോപാൽ

Updated On: 

23 Apr 2025 | 01:47 PM

ഭീകരാക്രമണമുണ്ടായ പഹൽഗാമിൽ താനും കുടുംബവും മൂന്ന് ദിവസങ്ങൾക്ക് മുൻപ് സന്ദർശനം നടത്തിയിരുന്നു എന്ന് ഗായകൻ ജി വേണുഗോപാൽ. മൂന്ന് ദിവസങ്ങൾക്ക് മുൻപ് തങ്ങൾ ഇവിടെ ട്രെക്കിംഗ് നടത്തിയിരുന്നു. അതോർക്കുമ്പോൾ ഒരു ഉൾക്കിടിലം തോന്നുന്നുണ്ടെന്നും ജി വേണുഗോപാൽ പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വേണുഗോപാലിൻ്റെ വെളിപ്പെടുത്തൽ.

എബിസി വാലീസ് എന്ന് വിളിപ്പേരുള്ള പഹൽഗാമിലെ ഈ ഇടങ്ങളിൽ താനും ഭാര്യ രശ്മിയും സുധീഷും സന്ധ്യയും മൂന്ന് ദിവസങ്ങൾക്ക് മുൻപ് ട്രെക്കിംഗ് നടത്തിയിരുന്നു എന്നോർക്കുമ്പോൾ ഒരു ഉൾക്കിടിലമുണ്ടാവുന്നു എന്ന് അദ്ദേഹം കുറിച്ചു. ഇവിടെ വച്ച് പാവപ്പെട്ട, സാധാരണക്കാരായ ജനങ്ങളോടുള്ള ആദരവ് വർധിപ്പിക്കുന്ന ഒരനുഭവമുണ്ടായിരുന്നു. അത് പിന്നീട് പറയാമെന്നും അദ്ദേഹം കുറിച്ചു.

Also Read: Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണത്തിൻ്റെ ആസൂത്രകൻ; ആരാണ് സൈഫുള്ള ഖാലിദ്?

ജി വേണുഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

“ദൈവമേ ….. ABC valleys എന്ന് വിളിപ്പേരുള്ള പെഹൽഗാമിലെ ഈ ഇടങ്ങളിൽ ഞങ്ങൾ, ഞാൻ, രശ്മി, സുധീഷ്, സന്ധ്യ, എന്നിവർ വെറും മൂന്ന് ദിവസങ്ങൾ മുൻപ് ട്രെക് ചെയ്തിരുന്നു എന്നോർക്കുമ്പോൾ ഒരു ഉൾക്കിടിലം! ഞങ്ങൾക്ക് Aru Valley യിൽ മനോഹരമായ ഒരു അനുഭവവും ഉണ്ടായി. പെഹൽഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വർദ്ധിപ്പിക്കുന്ന ഒരനുഭവം. അത് പിന്നീട് പറയാം.
സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കാഷ്മീരിന് നഷ്ടമാകുമോ? Who or which forces are behind this dastardly act? ചരിത്രം കണ്ണുനീരും, കഷ്ടപ്പാടുകളും മാത്രം കനിഞ്ഞു നൽകിയ പ്രദേശങ്ങളിലൊന്നാണ് കശ്മീർ. മനോഹരമായ ഭൂപ്രദേശവും , വളഭൂയിഷ്ടമായ മണ്ണും കൃഷിയും, അതി സൗന്ദര്യമുളള പ്രദേശ നിവാസികളും . എന്നാലും ദാരിദ്യവും, കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാൻ കഴിയൂ. ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന വെടിയൊച്ചകളും! VG”

പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ 28 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ആക്രമണം. ജമ്മു കശ്മീരിലെ പെഹൽഗാമിലുള്ള ബൈസരനിൽ ട്രെക്കിം​ഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല, ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിൻറെ രാഷ്ട്രീയ തീരുമാനം: മുഖ്യമന്ത്രി
എന്റെ വയസ് 37 ആണ്, തന്ത​വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല, യാത്ര വിവാദമാക്കേണ്ട: മന്ത്രി ജനീഷ്
Kerala Rain Alert: ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കും; മധ്യ-തെക്കൻ കേരളത്തിൽ മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
Kerala Lottery Result Today: ഭാഗ്യനക്ഷത്രം ഉദിച്ചത് നിങ്ങളുടെ വീട്ടിലോ? ഇന്നത്തെ ‘ഭാഗ്യതാര’ ലോട്ടറി ഫലം പരിശോധിക്കാം
Onam Bumper 2026: ഓണം ബമ്പര്‍ നറുക്കെടുപ്പിന് ഇനി നാല് നാള്‍ മാത്രം; ടിക്കറ്റെടുക്കാത്തവര്‍ ശ്രദ്ധിക്കൂ
Kerala Rain Travel Ban: കനത്ത മഴ മുന്നറിയിപ്പ്: മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു
പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ടാപ്പിലെ അഴുക്ക് മാറ്റാൻ നാരങ്ങ മതി! ഈ ട്രിക്ക് പരീക്ഷിച്ചോളൂ
വൈറ്റമിന്‍ സി കിട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു