Kazhakkoottam NH: ദേശീയപാത 66-ലെ അനിശ്ചിതത്വം നീങ്ങുന്നു; നിർണായക തീരുമാനമെത്തി
National Highway 66 Kazhakkoottam Development: അസംസ്‌കൃത വസ്തുക്കളുടെയും തൊഴിലാളികളുടെയും ക്ഷാമം, തമിഴ്നാട്ടിൽ നിന്നുള്ള മണ്ണും പാറയും കൊണ്ടുവരുന്നതിലെ നിയന്ത്രണങ്ങൾ എന്നിവ കാരണം നിർമാണ പ്രവർത്തനങ്ങൾ മാസങ്ങളോളമായി മന്ദഗതിയിലായിരുന്നു. എന്നാൽ പ്രതിസന്ധികൾക്ക് വിരാമമിട്ട് നവംബർ രണ്ടാം വാരത്തോടെ നിർമാണ പ്രവർത്തനങ്ങൾ പൂർണ്ണതോതിൽ പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം: ദേശീയപാത 66ൽ കഴക്കൂട്ടം ഭാഗത്തെ നിർമാണം ഉടൻ പൂർണ്ണതോതിൽ പുനരാരംഭിക്കാൻ നടപടികൾ തുടങ്ങി. ഡ്രെയിനേജ് ബ്ലോക്ക് പരിഹരിക്കാൻ ഫയർ ഫോഴ്സിന്റെ സേവനം ലഭ്യമാക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. റിങ് റോഡിന്റെ നിർമാണത്തിന് കേന്ദ്ര സർക്കാർ അനുമതി ലഭ്യമാക്കാനും തീരുമാനിച്ചു. ഗതാഗത മന്ത്രി സിപി ജോൺ , ശശി തരൂർ എംപി , വി മുരളീധരൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
അസംസ്‌കൃത വസ്തുക്കളുടെയും തൊഴിലാളികളുടെയും ക്ഷാമം, തമിഴ്നാട്ടിൽ നിന്നുള്ള മണ്ണും പാറയും കൊണ്ടുവരുന്നതിലെ നിയന്ത്രണങ്ങൾ എന്നിവ കാരണം നിർമാണ പ്രവർത്തനങ്ങൾ മാസങ്ങളോളമായി മന്ദഗതിയിലായിരുന്നു. എന്നാൽ പ്രതിസന്ധികൾക്ക് വിരാമമിട്ട് നവംബർ രണ്ടാം വാരത്തോടെ നിർമാണ പ്രവർത്തനങ്ങൾ പൂർണ്ണതോതിൽ പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ALSO READ: ഒന്നാം പ്രതിയുടെ പ്രായമെത്ര? പതിനേഴര വയസെന്ന് പൊലീസ്; സംശയമുന്നയിച്ച് അഭിറാമിന്റെ കുടുംബം
നിർമാണപ്രവർത്തനങ്ങൾ തടസപ്പെട്ടതിന് കാരണം
അസംസ്‌കൃത വസ്തുക്കളുടെയും തൊഴിലാളികളുടെയും ക്ഷാമമാണ് പ്രധാന പ്രശ്നം. കൂടാതെ, തമിഴ്നാട്ടിൽ നിന്ന് മണ്ണും പാറയും കൊണ്ടുവരുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ട്. ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ കഴക്കൂട്ടം – കടമ്പാട്ടുകോണം ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെച്ചത്. ദേശീയപാത 66 വികസനം 2027 മാർച്ച് മാസത്തോടെ പൂർത്തിയാകുമെന്നാണ് നാഷണൽ ഹൈവേ അതോറിറ്റി അറിയിച്ചിട്ടുള്ളത്.
പദ്ധതിയുടെ 70 ശതമാനത്തോളം നിർമാണ പ്രവൃത്തികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. പൂനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ആർകെസി ഇൻഫ്രാബിൽഡ് സ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്’ ആണ് ഈ ഭാഗത്ത് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. നേരത്തെ ആർഡിഎസ് പ്രോജക്ട്സ് ലിമിറ്റഡ് ഏറ്റെടുത്ത പ്രവൃത്തികളിൽ നിന്ന് അവർ പിന്മാറിയതിനെ തുടർന്നാണ് ആർകെസി ചുമതലയേറ്റത്.
ശ്രീകാര്യം മേൽപ്പാലം- നിർമാണം വേഗത്തിലാക്കും
ശ്രീകാര്യം മേൽപ്പാലം പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാകുന്നു. മേൽപ്പാലം നിർമാണത്തിന് തടസ്സമായി നിൽക്കുന്ന ശ്രീകാര്യം ജംഗ്ഷനിലെ ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും പ്രതിമകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. 2025 ജനുവരി 5നാണ് ശ്രീകാര്യം മേൽപ്പാലത്തിന്റെ നിർമാണ ഉദ്ഘാടനം നടത്തിയത്. ആ മാസം 22-ാം തീയതി കരാർ കമ്പനിക്ക് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള അനുമതി നൽകി. 18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് നിർദേശം നൽകിയത്. എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടും പദ്ധതിയുടെ രൂപരേഖ കെഎംആർഎൽ കമ്പനിക്ക് നൽകിയില്ലായിരുന്നു. ഇതോടെയാണ് നിർമാണപ്രവർത്തനങ്ങളിൽ കാലാതാമസം ഉണ്ടായത്.
English Summary:
Construction work on the Kazhakkoottam stretch of National Highway 66 in Thiruvananthapuram is set to resume soon. The meeting decided to address drainage blockages with the help of the Fire and Rescue Services and take steps to secure Central Government approval for the proposed Thiruvananthapuram Ring Road.