Pala MLA Mani C Kappen : എം.എൽ.എ സ്ഥാനം പോകുമോ? മാണി സി കാപ്പനെ അയോ​ഗ്യനാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

High Court Petition Seeks for Mani C Kappan's Disqualification : കേസിലെ വിധ വന്ന സെപ്റ്റംബർ ഒന്നു മുതൽ മാണി സി അപ്പൻ അയോഗ്യനാണ് എന്നാണ് പരാതിക്കാരൻ ഉന്നയിക്കുന്ന വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള നിയമസഭാ സ്പീക്കർക്ക് കത്ത് നൽകിയിട്ടും യാതൊരുവിധ നടപടി എടുത്തിട്ടില്ല എന്നും പരാതിക്കാരൻ ഹർജിയിൽ പറയുന്നുണ്ട്. അയോഗ്യതയുമായി ബന്ധപ്പെട്ട നടപടികൾ നീട്ടിക്കൊണ്ടുപോകാൻ സ്പീക്കർ

Pala MLA Mani C Kappen : എം.എൽ.എ സ്ഥാനം പോകുമോ? മാണി സി കാപ്പനെ അയോ​ഗ്യനാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

Mani C Kappen

Updated On: 

11 Sep 2026 | 05:12 PM

കൊച്ചി : പാലാ എംഎൽഎ ആയ മാണി സി കാപ്പാന് എംഎൽഎ സ്ഥാനം നഷ്ടമാകുമോ ? ചെക്ക് കേസുമായി ബന്ധപ്പെട്ട് തടവ് ശിക്ഷാവിധി വന്നതിനുശേഷം ഉയർന്നു കേട്ട പ്രധാന ചോദ്യങ്ങളിൽ ഒന്ന് ഇതായിരുന്നു. എന്നാൽ അന്ന് വന്ന റിപ്പോർട്ടുകൾ അയോധ്യത ഉണ്ടാകില്ല എന്നായിരുന്നു. ഇപ്പോഴിതാ അതേ ചെക്ക് കേസിലെ പരാതിക്കാരൻ ആയ പ്രവാസി വ്യവസായി മാനസികാപ്പന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്.

കേസിലെ വിധ വന്ന സെപ്റ്റംബർ ഒന്നു മുതൽ മാണി സി അപ്പൻ അയോഗ്യനാണ് എന്നാണ് പരാതിക്കാരൻ ഉന്നയിക്കുന്ന വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള നിയമസഭാ സ്പീക്കർക്ക് കത്ത് നൽകിയിട്ടും യാതൊരുവിധ നടപടി എടുത്തിട്ടില്ല എന്നും പരാതിക്കാരൻ ഹർജിയിൽ പറയുന്നുണ്ട്. അയോഗ്യതയുമായി ബന്ധപ്പെട്ട നടപടികൾ നീട്ടിക്കൊണ്ടുപോകാൻ സ്പീക്കർ ശ്രമിക്കുകയാണ് എന്നും പരാതിക്കാരൻ ആരോപിക്കുന്നു. എന്റെ ഹർജി തീർപ്പാക്കുന്നത് വരെ നിയമസഭ അംഗം എന്ന നിലയിലുള്ള ആനുകൂല്യങ്ങൾ മാണി സി കാപ്പാന് നൽകുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. പാലാ നിയമസഭ നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു.

Aslo Read : എങ്ങനെ കേസെടുക്കും? ED യുടെ കത്തിൽ പിണറായി വിജയനെതിരെ തെളിവുകൾ ഇല്ല

ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് രണ്ടുദിവസം മുമ്പാണ് സ്പീക്കർക്ക് പരാതിക്കാരൻ അഭിഭാഷകൻ മുഖേന കത്ത് നൽകിയത്. മാണി സി കാപ്പന് മൂന്നര വർഷത്തെ തടവ ശിക്ഷ ഉണ്ട് എന്നും ശിക്ഷ ഒരുമിച്ച് അനുഭവിക്കാൻ കോടതി ഉത്തരവ് ഇല്ല എന്നും പരാതിക്കാരൻ കത്തിൽ പറഞ്ഞിരുന്നു. രണ്ടര വർഷത്തിൽ കൂടുതൽ തടവ ശിക്ഷ ലഭിച്ചാൽ അയോഗ്യനാക്കണമെന്ന് ജനാധിപത്യ നിയമത്തിലെ വകുപ്പുകൾ പ്രകാരം എംഎൽഎ സ്ഥാനത്തുനിന്ന് മാണി സി കാപ്പാനെ മാറ്റിനിർത്തണം എന്നാന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന പ്രവാസി വ്യവസായിയായ ദിനേശ് മേനോന്റെ പരാതിയിൽ അടക്കം നാലു കേസുകളിൽ ആണ് മുംബൈ ബോറിവലി രജിസ്ട്രേറ്റ് കോടതി മാണി സി കാപ്പന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചത്. വിധി പുറപ്പെടുവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാക്കാത്ത ഇരുന്നതിന് തുടർന്ന് അതിനെതിരെ കോടതി ജാമ്യമില്ല വാറണ്ടും പുറത്തിറക്കിയിരുന്നു. എന്നാൽ കഴിഞ്ഞദിവസം കോടതി ജാമ്യ ബില്ലാവാറുണ്ട് പിൻവലിക്കുകയും ചെയ്തിരുന്നു. ശിക്ഷാവിധിക്കെതിരെ മേൽ കോടതിയിൽ അപ്പീൽ നൽകുമെന്ന് പറഞ്ഞ മാണി സി കാപ്പൻ അന്തിമ വന്നിട്ടില്ലെന്നും ഇത് തനിക്കെതിരെയുള്ള മനഃപൂർവ്വ നീക്കം ആണ് എന്നും നേരത്തെ പ്രതികരിച്ചിരുന്നു.

English Summary

The complainant argues that Mani C. Kappan has been disqualified since September 1, the date the verdict in the case was pronounced. The petition further states that although a letter regarding this matter was submitted to the Speaker of the Kerala Legislative Assembly, no action has been taken.

Loading...
Unable to load recommendations.
Follow Us
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്