Rahul Mamkootathil: രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കുമോ? നിർണ്ണായക വിധി ഇന്ന്

Rahul Mamkoottathil Second Assault Case: ബംഗളൂരു സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ പീഡന കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിൽ കടുത്ത നിബന്ധനകളോടെയാണ് നേരത്തെ ​രാഹുലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ അതിനിടെ, പരാതിക്കാരിയെ രാഹുൽ വാട്സാപ്പ് വഴി വിളിക്കാൻ ശ്രമിച്ചുവെന്നും പോലീസിൽ പരാതി ലഭിച്ചിരുന്നു.

Rahul Mamkootathil: രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കുമോ? നിർണ്ണായക വിധി ഇന്ന്

Rahul Mamkoottathil

Published: 

06 Mar 2026 | 06:27 AM

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ (Rahul Mamkoottathil) രണ്ടാം പീഡനക്കേസിൽ ഇന്ന് നിർണായകം. രാഹുലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി ഇന്ന് കോടതി പരി​ഗണിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുക.

ബംഗളൂരു സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ പീഡന കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിൽ കടുത്ത നിബന്ധനകളോടെയാണ് നേരത്തെ ​രാഹുലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ അതിനിടെ, പരാതിക്കാരിയെ രാഹുൽ വാട്സാപ്പ് വഴി വിളിക്കാൻ ശ്രമിച്ചുവെന്നും പോലീസിൽ പരാതി ലഭിച്ചിരുന്നു.

ALSO READ: വിമത കൺവെൻഷനിലെ വിമർശനം; പി കെ ശശി സിപിഎമ്മിൽ നിന്നും പുറത്തേക്ക്?

പരാതിക്കാരിയെയോ സാക്ഷികളെയോ ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിക്കരുത് എന്ന ജാമ്യവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണിതെന്നാണ് പ്രോസിക്യൂഷൻ വാദം. ഈ പരാതി കണക്കിലെടുത്ത് പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുകയായിരുന്നു. പ്രോസിക്യൂഷൻ നൽകിയ ഡിജിറ്റൽ തെളിവുകൾ കോടതി കണക്കിലെടുത്താൽ രാഹുലിൻ്റെ ജാമ്യം റദ്ദാക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് വരുന്ന തെരഞ്ഞെടുപ്പിനെ അടക്കം ബാധിക്കുകയും ചെയ്തേക്കും.

 

Loading...
Unable to load recommendations.
Follow Us
കുടവയർ താനെ കുറഞ്ഞോളും! 5 കാര്യങ്ങൾ ചെയ്താൽ മതി
വൈറൽ കാരമൽ ചായ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
കത്തിയുടെ മൂർച്ച കൂട്ടാൻ എളുപ്പ വഴികളിതാ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ