AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ayyappa Sangamam: ആഗോള അയ്യപ്പ സംഗമം: സർക്കാരിനെതിരെ വിമർശനവുമായി പന്തളം കൊട്ടാരം

Pandalam Royal Family Strongly Criticizes Global Ayyappa Sangamam: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സർക്കാർ നിലപാട് തിരുത്തി ആചാരങ്ങൾ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.

Ayyappa Sangamam: ആഗോള അയ്യപ്പ സംഗമം: സർക്കാരിനെതിരെ വിമർശനവുമായി പന്തളം കൊട്ടാരം
Sabrimala TempleImage Credit source: TV9 network
aswathy-balachandran
Aswathy Balachandran | Published: 01 Sep 2025 21:28 PM

പത്തനംതിട്ട: സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നേതൃത്വത്തിൽ നടക്കാനിരിക്കുന്ന ‘ആഗോള അയ്യപ്പ സംഗമ’ത്തിനെതിരെ ശക്തമായ വിമർശനവുമായി പന്തളം കൊട്ടാരം രംഗത്ത്. ഈ സംഗമം സാധാരണ ഭക്തർക്ക് എന്ത് പ്രയോജനമാണ് നൽകുന്നത് എന്ന് സംഘാടകർ വ്യക്തമാക്കണം എന്ന് കൊട്ടാരം ആവശ്യപ്പെട്ടു. 2018- ലെ യുവതീ പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഭക്തർക്കെതിരെ എടുത്ത കേസുകൾ ഉടൻ പിൻവലിക്കണമെന്നും കൊട്ടാരം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

‘ഭക്തജനങ്ങളുടെ വിശ്വാസങ്ങളെ മാനിക്കാതെ ഒരു പരിപാടി നടത്തുന്നതിൽ അർത്ഥമില്ല. 2018-ൽ വിശ്വാസ സംരക്ഷണത്തിനായി രംഗത്തിറങ്ങിയ ഭക്തർക്ക് നേരെ എടുത്ത കേസുകൾ എത്രയും വേഗം പിൻവലിക്കുമെന്ന് സർക്കാരും ദേവസ്വം ബോർഡും ഉറപ്പ് നൽകണം,’ പ്രസ്താവനയിൽ പറയുന്നു. ഭക്തരുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെ മുന്നോട്ട് പോകുന്നത് ശരിയായ നടപടിയല്ലെന്നും കൊട്ടാരം ചൂണ്ടിക്കാട്ടി.

ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സർക്കാർ നിലപാട് തിരുത്തി ആചാരങ്ങൾ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടു. തങ്ങൾക്ക് ഈ വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും, ശബരിമല ആചാരങ്ങൾ സംരക്ഷിക്കുന്നതിനായി എന്നും ഭക്തർക്കൊപ്പം നിൽക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.