Parivahan Mobile Number Updation: പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ ചേർത്തില്ലേ ഇതുവരെ? ഫെബ്രുവരി 15 വരെ അവസരം

Parivahan Site Mobile Number Updation Date Extended: എല്ലാ റീജിയണൽ, സബ് റീജിയണൽ ട്രാൻസ്‌പോർട് ഓഫീസുകളിലും സ്പെഷ്യൽ ഡ്രൈവ് നടത്തും എന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ഫെബ്രുവരി 15 വരെയാണ് മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിനായി സമയം അനുവദിച്ചിരിക്കുന്നത്.

Parivahan Mobile Number Updation: പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ ചേർത്തില്ലേ ഇതുവരെ? ഫെബ്രുവരി 15 വരെ അവസരം

പ്രതീകാത്മക ചിത്രം

Published: 

06 Feb 2025 | 10:35 AM

തിരുവനന്തപുരം: പരിവാഹൻ വെബ്‌സൈറ്റിൽ മൊബൈൽ നമ്പർ ഇതുവരെ ചേർക്കാത്ത വാഹന ഉടമകൾക്ക് നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ ഒരിക്കൽ കൂടി അവസരം. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് പരിവാഹൻ സൈറ്റിൽ വാഹന ഉടമകളുടെ മൊബൈൽ നമ്പറുകൾ ഉൾപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി എല്ലാ റീജിയണൽ, സബ് റീജിയണൽ ട്രാൻസ്‌പോർട് ഓഫീസുകളിലും സ്പെഷ്യൽ ഡ്രൈവ് നടത്തും എന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

ഫെബ്രുവരി 15 വരെയാണ് മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിനായി സമയം അനുവദിച്ചിരിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ മുഖേന ഇ-ആധാർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷകൾ അയക്കാൻ സാധിക്കാത്തവർക്ക് തിരിച്ചറിയൽ രേഖകൾ ഹരാജരാക്കി മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

അതേസമയം, സംസ്ഥാനത്ത് മാർച്ച് ഒന്നാം തീയതി മുതൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അഥവാ ആർസി പ്രിന്റ് ചെയ്ത് നൽകില്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന് പകരം ഡിജിറ്റൽ രൂപത്തിലുള്ള ആർസി ബുക്ക് ആയിരിക്കും ലഭിക്കുക. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച വിഷയത്തിൽ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. ഇതിന് പുറമെ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റൽ രൂപത്തിൽ മാത്രം നൽകുന്ന നടപടികൾ നേരത്തെ തന്നെ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ALSO READ: സംസ്ഥാനത്ത് ഇനി വാഹനങ്ങള്‍ക്ക് ആർ.സി പ്രിന്റ് ചെയ്ത് നൽകില്ല; ഒന്നാം തീയ്യതി മുതൽ ഡിജിറ്റല്‍ ആര്‍സി

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനൊപ്പം തന്നെ വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലാക്കാൻ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. അതിന്റെ ഭാഗമായി ബാങ്കുകളും, മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റുമായി ബന്ധിപ്പിക്കണം.

2025 മാർച്ച് ഒന്നാം തീയതി മുതൽ പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ മാത്രമേ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷൻ സേവനങ്ങൾ ലഭ്യമാവുകയുള്ളൂ. മോട്ടോർ വാഹന വകുപ്പ് വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു