Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Pathanamthitta Murder Case Update: പ്രദേശത്ത് പാഴ് മരങ്ങള്‍ നോക്കാന്‍ വന്ന തടിക്കച്ചവടക്കാരനായ നസീർ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടി തൂക്കി കൊലപ്പെടുത്തിയത്. വീട്ടില്‍ ആരും ഇല്ല എന്ന് ഉറപ്പാക്കി ആയിരുന്നു കൊലപാതകം.
പത്തനംതിട്ട: ബലാത്സംഗം ചെയ്തശേഷം യുവതിയെ കെട്ടിത്തൂക്കിക്കൊന്ന കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കോട്ടാങ്ങൽ പുളിമൂട്ടിൽ നെയ്മോൻ എന്ന് വിളിക്കുന്ന നസീർ (44) ആണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പത്തനംതിട്ട അഡീഷണൽ ജില്ല കോടതി ജഡ്ജി ജി.പി. ജയകൃഷ്ണൻ വിധി. ശനിയാഴ്ച ശിക്ഷ വിധിക്കും.
2019 ഡിസംബർ 15-നാണ് കേസിനാസ്പദമായ സംഭവം. കോട്ടാങ്ങൽ സ്വദേശിനിയായ 26 കാരിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കൊലപാതകം, പീഡനം, അതിക്രമിച്ചുകയറൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തി. ഭർത്താവുമായി പിണങ്ങി കാമുകന്റെ വീട്ടിലായിരുന്നു യുവതി താമസിച്ചത്. ഇതിനിടെയിലാണ് പ്രദേശത്ത് പാഴ് മരങ്ങള്‍ നോക്കാന്‍ വന്ന തടിക്കച്ചവടക്കാരനായ നസീർ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടി തൂക്കി കൊലപ്പെടുത്തിയത്. വീട്ടില്‍ ആരും ഇല്ല എന്ന് ഉറപ്പാക്കി ആയിരുന്നു കൊലപാതകം.
Also Read:രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
മൃതദേഹത്തിൽ 53 മുറിവുണ്ടായിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ കാമുകനെ ആദ്യം പ്രതിയാക്കിയായിരുന്നു. സംഭവത്തിൽ പോലീസിന്റെ മർദ്ദനത്തെ തുടർന്ന് കാമുകന് ചികിത്സ വേണ്ടിവന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. സംഭവദിവസം വീടിന് സമീപത്ത് ഉണ്ടായിരുന്ന മൂന്നുപേരെയാണ് പോലീസ് തുടർച്ചയായി ചോദ്യംചെയ്തത്. ഇതിൽ പ്രദേശവാസിയായ നസീറും ഉണ്ടായിരുന്നു.
മൃതദേഹത്തിന്റെ നഖത്തിൽനിന്ന് ശേഖരിച്ച സാമ്പിളും നസീറിന്റെ രക്തസാമ്പിളും ഒന്നാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തല കട്ടിൽപ്പടിയിൽ ഇടിപ്പിച്ച് ബോധരഹിതയാക്കിയാണ് പീഡിപ്പിച്ചതിനു ശേഷം മുണ്ട് കൊണ്ട് കെട്ടിത്തൂക്കുകയായിരുന്നു.